ബെംഗളൂരു യാത്രക്കാർക്ക് വൻ സന്തോഷവാർത്ത! ഓൾഡ് എയർപോർട്ട് റോഡിലെ നാലുവരി അടിപ്പാത തുറക്കുന്നു

ഓൾഡ് എയർപോർട്ട് റോഡിലെ വിൻഡ് ടണൽ റോഡ്, നാഷണൽ എയ്‌റോസ്‌പേസ് ലിമിറ്റഡ് , ചല്ലഘട്ട ജംഗ്ഷൻ എന്നിവിടങ്ങളിലെ നാലുവരി അടിപ്പാത അടുത്ത വർഷം ജനുവരിയോടെ തുറന്ന് നൽകും. പാതയുടെ 80 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. 300 മീറ്റർ വീതിയിലാണ് നാലുവരി പാത ഒരുക്കുന്നത്. 19.5 കോടിയാണ് പദ്ധതി ചെലവ്.

എച്ച്പി പെട്രോൾ ബങ്കിൻ്റെ ഭാഗത്തേക്കുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ഇതിനോടകം തന്നെ പൂർത്തീകരിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്ന ജോലികളും അടിപ്പാതയുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. കരാറുകാർക്ക് നൽകിയിരിക്കുന്ന അവസാന സമയപരിധി ജനുവരിയാണ്.

' 300 ഡയാമീറ്ററുളള കുടിവെള്ള വിതരണ പൈപ്പ് ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിർമ്മാണ തൊഴിലാളികളെ സംബന്ധിച്ച് ഈ ഭാഗം വലിയ വെല്ലുവിളിയാണ്. പൈപ്പ് ലൈനുകളും മറ്റ് അനുബന്ധ സംവിധാനങ്ങളുമെല്ലാം ഇവിടെ നിന്ന് എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കണമെന്ന് ബിഡബ്ല്യുഎസ്എസ്ബി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഞ്ചിനിയർമാരുമായി ഇതുസംബന്ധിച്ച് സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്. അടുത്തയാഴ്ചയോടെ ഈ ഭാഗത്ത് പ്രീകാസ്റ്റ് സ്ലാബുകൾ സ്ഥപിക്കാന ആരംഭിക്കും. ഡിസംബറോടെ തന്നെ പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്ന് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', കരാറുകാർ പറഞ്ഞു.

ജനുവരിയോടെ ബോക്സിൻ്റെ മറുഭാഗത്തുള്ള പണികളും പൂർത്തീകരിക്കാനാകും. ഇതോടെ രണ്ട് വശങ്ങളിലൂടെയും ഗതാഗതത്തിന് പാത തുറന്ന് നൽകാൻ സാധിക്കും. 2023 ൽ തന്നെ ബിബിഎംപി പ്രൊജക്ട് വിംഗ് പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ ബെംഗളൂരു ട്രാഫിക് പോലീസ് അനുമതി നിഷേധിച്ചു. എയർപോർട്ടിലേക്കെത്താൻ ഓൾഡ് എയർപോർട്ട് റോഡിനേയാണ് വിവിഐപികൾ കൂടുതലായി ആശ്രയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ലോക്ഭവനിൽ ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കും മറ്റ് പരിപാടികൾക്കും
ഗവർണർമാർ മുതൽ മുഖ്യമന്ത്രിമാർ വരേയും കേന്ദ്ര മന്ത്രിമാരും മറ്റ് പ്രമുഖരും ആശ്രയിച്ചിരുന്നത് ഈ പാതയായിരുന്നു. അതാണ് അനുമതി നിഷേധിക്കാനുള്ള കാരണമെന്ന് ട്രാഫിക് പോലീസ് വിശദീകരിച്ചു. അതേസമയം ഈ വർഷം മെയ് മാസത്തിൽ പ്രവൃത്തികൾ ആരംഭിക്കാൻ ചീഫ് കമ്മീഷ്ണർ എം മഹേശ്വർ റാവു നിർദേശിക്കുകയായിരുന്നു. ട്രാഫിക് പോലീസും പച്ചക്കൊടി കാട്ടിയതിന് പിന്നാലെയായിരുന്നു നടപടി.

റോഡിലൂടെ ഗതാഗതം അനുവദിച്ചുകൊണ്ടു തന്നെയായിരുന്നു നിർമ്മാണങ്ങൾ നടന്നത്. ഇപ്പോൾ . 75 മുതൽ 80 ശതമാനം വരെ ജോലികൾ പൂർത്തിയായിക്കഴിഞ്ഞതായി ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ എഞ്ചിനിയർമാർ വ്യക്തമാക്കി.

bengaluru2-262

അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മൂന്ന് മാസത്തിനുള്ള പണികൾ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തേ കമ്മീഷ്ണർ നിർദ്ദേശിച്ചത്. എന്നാൽ പൈപ്പ്ലൈനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജോലിക്ക് തടസം തീർത്തു. അതേസമയം മൂന്ന് ഷിഫ്റ്റുകളിലായി തൊഴിലാളികളെ വിന്യസിക്കുകയും നൂതന സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ പണികൾ വലിയ കാലതാമസമില്ലാതെ തീർക്കാൻ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. എന്തായാലും വൈകാതെ തന്നെ പാത തുറക്കുമെന്ന ആശ്വാസത്തിലാണ് ബെംഗളൂരു നിവാസികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma