ബെംഗളൂരുകാരെ ആശ്വാസം അകലെയല്ല; പിങ്ക് ലൈൻ തുരങ്കപാത 7 മാസത്തോടെ തുറക്കും

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈൻ എലവേറ്റഡ് പാതയ്ക്ക് വലിയ സ്വീകാര്യതയാണ് യാത്രക്കാർക്കിടയിൽ ലഭിക്കുന്നത്. ബന്നാർഘട്ട മുതൽ തവരേക്കര വരെ നീളുന്ന 7.5 കിമി പാതയാണ് അടുത്തിടെ തുറന്നത്. ബന്നാർഘട്ടയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ നഗരത്തിലേക്ക് എത്താൻ സഹായിക്കുന്നതാണ് പാത.

അതേസമയം വൈകാതെ തന്നെ പിങ്ക് ലൈനിൻ്റെ തുരങ്കപാതയും തുറന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 6-7 മാസത്തിനുള്ളിൽ തന്നെ 13.76 കിമി വരുന്ന ഭാഗം പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആകെ 21.26 കിമിയാണ് പിങ്ക് പാതയുടെ ദൈർഘ്യം. ആകെ 18 സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്. ഇതിൽ ആറ് സ്റ്റേഷനുകൾ വരുന്ന എലവേറ്റഡ് പാതയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ഇനി 12 സ്റ്റേഷനുകൾ ഉൾപ്പെടുന്ന തുരങ്കപാതയാണ് ശേഷിക്കുന്നത്. ഡയറി സർക്കിൾ മുതൽ നാഗവാരെ വരെയുള്ള സ്റ്റേഷനുകളാണ് ഈ പാതയിൽ വരുന്നത്.

bengpink2-

അടുത്ത ആറേഴ് മാസത്തിനുള്ളിൽ തന്നെ ഈ ഭാഗത്തെ പണികളും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി എം ആർ സി എൽ എംഡി പിസി ജാഫർ പറഞ്ഞു. ടണലിംഗ്, സിവിൽ വർക്ക്, ട്രാക്ക് എന്നിവയുടെ പണികളെല്ലാം പൂർത്തിയായി. കൂടാതെ വൈദ്യൂതീകരണവും കഴിഞ്ഞിട്ടുണ്ട്. സിഗ്നലിംഗ്, പ്ലാറ്റ്ഫോം സെക്യൂരിറ്റി ഡൂർ ഇൻസ്റ്റലേഷൻ എന്നീ ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതും കൂടി പൂർത്തിയായാൽ സുരക്ഷ പരിശോധനയും പരീക്ഷണ ഓട്ടവും നടത്തും',അദ്ദേഹം പറഞ്ഞു.

ഡയറി സർക്കിൾ, ലക്കസാന്ദ്ര, ലാംഗ്ഫോർഡ് ടൗൺ, രാഷ്ട്രീയ മിലിട്ടറി സ്കൂൾ (വെല്ലാര ജംഗ്ഷൻ), എം.ജി. റോഡ്, ശിവാജിനഗർ, കന്റോൺമെന്റ്, പോട്ടറി ടൗൺ, ടാനറി റോഡ്, വെങ്കിടേഷ്പുര, കടുഗൊണ്ടനഹള്ളി (കെ.ജി. ഹള്ളി), നാഗവാര എന്നിവയാണ് ഭൂഗർഭപാതയിലെ പ്രധാന സ്റ്റേഷനുകൾ.

7.5 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് പാത തുറന്നുനൽകിയത് തന്നെ യാത്രക്കാർക്ക് വലിയ ആശ്വാസം ആയിട്ടുണ്ട്. പിങ്ക് ലൈൻ നാഗവാരയിൽ വെച്ച് എയർപോർട്ട് ലൈനുമായി ബന്ധിപ്പിക്കുന്നതോടെ അടുത്ത ഒന്നര വർഷത്തിനുള്ളിൽ 175 കിമി മെട്രോ ശൃംഖലയെന്ന നേട്ടം കൈവരിക്കാൻ നമ്മുക്ക് സാധിക്കും. എയർപോർട്ട് ലൈൻ പൂർത്തിയാകുന്നതോടെ ഔട്ടർ റിംഗ് റോഡിലെ ഗതാഗതക്കുരുക്കും വലിയ തോതിൽ കുറയും', ബിഎംആർസിഎൽ എംഡി പറഞ്ഞു.

2017 ലായിരുന്നു പിങ്ക് ലൈൻ നിർമ്മാണം ആരംഭിച്ചത്. പാത 2021-22 കാലഘട്ടത്തിൽ തുറക്കാൻ സാധിക്കുമെന്നായിരുന്നു തുടക്കത്തിൽ പ്രതീക്ഷിച്ചത്. എന്നാൽ പണികൾ നീണ്ടുപോകുകയായിരുന്നു. അതേസമയം യെല്ലോ ലൈൻ ആശ്വാസമാകണമെങ്കിൽ പാത പൂർണമായും തുറക്കണമെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു. നിലവിൽ ജയദേവ സ്റ്റേഷനിൽ നിന്നും യെല്ലോ ലൈനിലേക്ക് മാറാമെന്നത് വലിയ ആശ്വാസമാണ്. ഇലക്ട്രോണിക് സിറ്റിയിലേക്ക് വളരെ എളുപ്പത്തിൽ പോകാൻ സാധിക്കും. എന്നിരുന്നാലും നഗരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമാകണമെങ്കിൽ പാത പൂർണമായും തുറക്കണം', യാത്രക്കാർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma