ബെംഗളൂരു: ഹൈടെക് സെക്‌സ് റാക്കറ്റ്, കംപ്ലീറ്റ് ക്യാഷ്‌ലെസ്സ്, പിന്നില്‍ പോലീസ് ഉദ്യോഗസ്ഥന്‍ !!!
ബെംഗളൂരു: ഹൈടെക് സെക്‌സ് റാക്കറ്റ് നടത്തിയ പോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. കസ്റ്റമര്‍മാരെ ഓണ്‍ലൈന്‍വഴി സംഘടിപ്പിക്കുകയും പണമിടപാട് നടത്തുന്നത് കറന്‍സി രഹിത ഇടപാടുകള്‍ വഴിയുമാണെന്നും പോലീസ് നടത്തിയ അന്വേഷത്തില്‍ കണ്ടെത്തി. പരപ്പന അഗ്രഹാര ജയിലിലെ ക്രൈം വിംഗിലെ കരിബാസപ്പയാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.
കരിബാസപ്പ സെക്‌സ് റാക്കറ്റ് ഉണ്ടാക്കുകയും അതിന്റെ ഭാഗമായി പ്രവര്‍ത്തിയ്ക്കുകയും മറ്റ് രണ്ട് പിമ്പുകളുടെ സഹായത്തോടെയാണ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. റിമാന്‍ഡ് ചെയ്ത ഹെഡ് കോണ്‍സ്റ്റബിളിനെ പരപ്പന അഗ്രഹാര ജയിലിലേയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൈക്കോ ലേ ഔട്ടിലെ ഒരു വീട് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു റാക്കറ്റിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. റെയ്ഡിനിടെ മൂന്ന് സ്ത്രീകളെയും പോലീസ് രക്ഷപ്പെടുത്തി. സ്വെയ്പ് മെഷീനും കുറേ പണവും റെയ്ഡിനിടെ പോലീസ് കണ്ടെടുത്തു.












Click it and Unblock the Notifications