ഗൗരി ലങ്കേഷ് വധം: കുറ്റവാളിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്, രക്ഷയായത് സിസിടിവി!

കുറ്റവാളിയെന്ന് സംശയിക്കുന്നയാളുടെ ബൈക്കില്‍ സഞ്ചരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്

ബെംഗളൂരു: കന്ന‍ഡ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ വലിയ നിര്‍ണായക വെളിപ്പെടുത്തല്‍. ബെംഗളൂരു പോലീസാണ് ഗൗരി ലങ്കേഷിന്‍റെ കുറ്റവാളിയെന്ന് സംശയിക്കുന്നയാളുടെ ബൈക്കില്‍ സഞ്ചരിക്കുന്ന ചിത്രം പുറത്തുവിട്ടത്. ചൊവ്വാഴ്ചയാണ് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ചിത്രം പുറത്തുവിട്ടത്. യുഎസ് ലാബിന്‍റെ സഹായത്തോടെയാണ് സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഫോട്ടോയാക്കി മാറ്റിയത്. ഗൗരി ലങ്കേഷിന്‍റെ വീടിന് സമീപത്തെ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണിത്.

കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിന്‍റെ കൊലയാളികളെന്ന് സംശയിക്കുന്നവരുടെ ഛായാ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബൈക്കില്‍ സഞ്ചരിക്കുന്ന അക്രമിയുടെ ഫോട്ടോയും പുറത്തുവിട്ടത്. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ടുമണിയോടെ വീടിന് സമീപത്തുവച്ചാണ് 55കാരിയായ ഗൗരി ലങ്കേഷിനെ രണ്ട് അക്രമികള്‍ ചേര്‍ന്ന് വെടിവെച്ചു കൊലപ്പെടുത്തുന്നത്.

 ഛായാചിത്രങ്ങള്‍

ഛായാചിത്രങ്ങള്‍

കന്നഡ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ കുറ്റവാളികളെ തിരിച്ചറിഞ്ഞ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെ ഛായാചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. മൂന്ന് കുറ്റവാളികളില്‍ രണ്ട് പേരെയാണ് സംഘം തിരിച്ചറി‍ഞ്ഞിട്ടുള്ളതെങ്കിലും മൂന്ന് പേരുടേയും ഛായാ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കുറ്റവാളികളില്‍ ഒരാളുടെ ഫോട്ടോയും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ബൈക്കിലെത്തി കുറ്റകൃത്യ നടത്തിയ കുറ്റവാളികളെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘത്തിന്‍റെ ഈ നീക്കം.

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍


സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുള്ള കുറ്റവാളികളുടെ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള ഛായാചിത്രങ്ങളാണ് അന്വേഷണ സംഘം പുറത്തുവിടാനിരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിയ്ക്കാണ് രാജരാജേശ്വരി നഗറിലെ വീട്ടില്‍ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്.

കുറ്റവാളികള്‍ പരിചിതര്‍!

കുറ്റവാളികള്‍ പരിചിതര്‍!

ഗൗരി ലങ്കേഷിന്‍റെ കൊലയാളികളെ നേരത്തെയും പ്രദേശത്ത് കണ്ടിട്ടുണ്ടെന്ന ദൃക്സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെ ഛായാചിത്രങ്ങള്‍ പുറത്തുവിടാന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നത്. അക്രമികള്‍ എത്തിയ ഇരു ചക്ര വാഹനത്തിന്‍റെ വിവരങ്ങള്‍ എന്നിവയും പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച പുറത്തുവിട്ടേയ്ക്കും.

അന്വേഷണത്തിന് സ്കോട്ട്ലന്‍റ് യാര്‍ഡ്

അന്വേഷണത്തിന് സ്കോട്ട്ലന്‍റ് യാര്‍ഡ്

കന്നഡ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെത്തിയത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ മികവ് പുലര്‍ത്തുന്നവരാണ് ബുധനാഴ്ച ബെംഗളൂരുവിലെത്തിയത്. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കിന്‍റെ ഉറവിടവും അന്വേഷണ സംഘം അന്വേഷിച്ചുവരികയാണ്. സ്കോട്ട്ലന്‍റ് യാര്‍ഡില്‍ നിന്നുള്ള സംഘമെത്തിയതോടെ ഇതുവരെ കേസില്‍ ലഭിച്ചിട്ടുള്ള തെളിവുകള്‍ ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ കല്‍ബുര്‍ഗി വധക്കേസിലും കര്‍ണ്ണാ‌ടക പോലീസ് സ്കോട്ട്ലന്‍റ് യാര്‍ഡിന്‍റെ സഹായം തേടിയിരുന്നു.

 വെടിവെച്ചു വീഴ്ത്തി

വെടിവെച്ചു വീഴ്ത്തി

55കാരിയായ ഗൗരി ലങ്കേഷിനെ അടുത്തുനിന്ന് വെടിവെച്ചുവീഴ്ത്തുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാറില്‍ നിന്നിറങ്ങി ഗേറ്റിന് സമീപത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ബെംഗളൂരു സിഐ‍ഡി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷിക്കുന്നത്. ഹെല്‍മെറ്റ് ധരിച്ച അക്രമികളുടെ ദൃശ്യങ്ങളാണ് ലഭിച്ചതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+