45കാരി മഠത്തിലെ കിണറ്റില്‍ ചാടി മരിച്ചു, വീഡിയോയില്‍ എല്ലാം കാണാം...
ബെംഗളൂരു: മണ്ഡ്യ സ്വദേശിനി ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്തു. തെക്കന്‍ ബെംഗളൂരുവിലെ ശങ്കരപുരത്തെ ഉത്തരാദി മഠം റോഡിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മഠത്തിലെ കിണറില്‍ ചാടി മരിക്കുകയായിരുന്നു. മഠത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ ഇവര്‍ നടന്നുപോകുന്നതും കിണറ്റിലേക്ക് ചാടുന്നതുമായ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
മണ്ഡ്യ സ്വദേശിനിയായ സീതാലക്ഷ്മി എന്ന സ്ത്രീയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെയും അമ്മയുടെയും മരണശേഷം സീതാലക്ഷ്മി മാനസികാസ്വാസ്ഥ്യം കാണിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളില്ല. വൈകുണ്ഠ ഏകാദശി ദിവസമാണ് ഇവര്‍ മഠത്തിലെ കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.
ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് സീതാലക്ഷ്മി സഹോദരന്‍ പ്രസാദിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. സഹോദരി വളരെയധികം വിഷമിച്ചിരുന്നതായി ഇദ്ദേഹം പറയുന്നു. മഠത്തിലെ പൂജാരിമാരും മറ്റ് അന്തേവാസികളുമാണ് സീതാലക്ഷ്മിയുടെ മൃതദേഹം കിണറ്റില്‍ പൊന്തിക്കിടക്കുന്നത് കണ്ടത്. ചൊവ്വാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സീതാലക്ഷ്മി കിണറ്റിനരികിലേക്ക് നടന്നുപോകുന്നതും കിണറ്റിലേക്ക് ചാടുന്നതുമായ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞത് ഇവിടെ ചേര്‍ക്കുന്നു. മനക്കരുത്തുള്ളവര്‍ മാത്രം കാണുക.
Woman committing suicide captured on CCTV. #Suicide #CCTV #Woman #Death #OneindiaNews
Posted by Oneindia News on Tuesday, December 22, 2015












Click it and Unblock the Notifications