Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബെംഗളൂരു വകുപ്പില്‍' ആരാണ് ശരിക്കും മന്ത്രി? ഡികെ ശിവകുമാറിനോട് കൃഷ്ണ ബൈരെ ഗൗഡ

ബെംഗളൂരു: പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ടും കര്‍ണാടകയില്‍ വകുപ്പ് വിഭജനം സംബന്ധിച്ച അസ്വാരസ്യങ്ങള്‍ അവസാനിക്കുന്നില്ല. മന്ത്രിസഭയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കൃഷ്ണ ബൈരെ ഗൗഡ തനിക്ക് പുതുതായി ലഭിച്ച ബെംഗളൂരു വികസന വകുപ്പിന്റെ ഔദ്യോഗിക ചുമതലയേറ്റെടുക്കാന്‍ ഇതുവരെ തയ്യാറാകാത്തത് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരിക്കുകയാണ്.

ഗജകേസരി രാജയോഗം തുടങ്ങി മക്കളേ.. പലവഴിക്ക് പണം കൈയിലേക്ക്! ഈ രാശിക്കാരാണോ?
ഗജകേസരി രാജയോഗം തുടങ്ങി മക്കളേ.. പലവഴിക്ക് പണം കൈയിലേക്ക്! ഈ രാശിക്കാരാണോ?

ഈ വിഷയത്തില്‍ നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒടുവില്‍ തന്റെ നിലപാട് വ്യക്തമാക്കി അദ്ദേഹം പരസ്യമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ പദവി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ പരിഹരിക്കാന്‍ വ്യക്തത തേടി താന്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Bengaluru

തീരുമാനങ്ങള്‍ എടുക്കുന്ന കാര്യങ്ങളില്‍ വകുപ്പുകള്‍ വിഭജിച്ചതിലെ അവ്യക്തതയും ഭരണപരമായ അധികാര പരിധിയിലുണ്ടായ വികേന്ദ്രീകരണവുമാണ് കൃഷ്ണ ബൈരെ ഗൗഡയെ പുതിയ പദവി ഏറ്റെടുക്കുന്നതില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. നഗരത്തിന്റെ പ്രധാനപ്പെട്ട വികസനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുപ്രധാന സ്ഥാപനങ്ങളും വകുപ്പുകളും വികേന്ദ്രീകരിച്ച് കൊടുത്തതോടെ ഭരണതലത്തില്‍ വ്യക്തമായ ഒരു നയം രൂപീകരിക്കാന്‍ സാധിക്കില്ലെന്ന വലിയ ആശങ്കയാണുയര്‍ന്നത്.

ഇതുമൂലം തനിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പുതുതായി നിലവില്‍ വന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ ക്രമീകരണം അനുസരിച്ച് ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റി (ജി.ബി.എ), നമ്മ മെട്രോ അഥവാ ബി.എം.ആര്‍.സി.എല്‍, ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) എന്നിവയുടെ മേല്‍നോട്ട ചുമതല മാത്രമാണ് കൃഷ്ണ ബൈരെ ഗൗഡയ്ക്ക് നല്‍കിയിരിക്കുന്നത്.

മിനിമം ശമ്പളം 52600 രൂപയാക്കണമെന്ന് റെയില്‍വേ ജീവനക്കാരുടെ സംഘടന; അലവന്‍സും പരിഷ്‌കരിക്കണം
മിനിമം ശമ്പളം 52600 രൂപയാക്കണമെന്ന് റെയില്‍വേ ജീവനക്കാരുടെ സംഘടന; അലവന്‍സും പരിഷ്‌കരിക്കണം

അതേസമയം നഗരാസൂത്രണത്തിലെ ഏറ്റവും നിര്‍ണായക ഏജന്‍സികളായ ബെംഗളൂരു വികസന അതോറിറ്റിയും (ബി.ഡി.എ), ബെംഗളൂരു മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റിയും (ബി.എം.ആര്‍.ഡി.എ) മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് തുടര്‍ന്നും നിലനിര്‍ത്തിയിരിക്കുന്നത്.

ബംഗളൂരു നഗരത്തിന്റെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട ഈ നിര്‍ണായക ആസൂത്രണ ഏജന്‍സികള്‍ മുഖ്യമന്ത്രി സ്വന്തം മേല്‍നോട്ടത്തില്‍ നിലനിര്‍ത്തിയതാണ് വകുപ്പേറ്റെടുക്കുന്നതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ഗൗഡയെ പ്രേരിപ്പിച്ചത്. പ്രധാനപ്പെട്ട ഈ ആസൂത്രണ സമിതികളുടെ മേല്‍ മന്ത്രിക്ക് പൂര്‍ണ്ണ നിയന്ത്രണം ഇല്ലാതെ പോയാല്‍ ബെംഗളൂരു പോലൊരു മെട്രോ നഗരത്തിന്റെ സമഗ്ര വികസന പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

തന്റെ കീഴിലുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളോട് പൂര്‍ണമായ മറുപടി പറയേണ്ട ബാധ്യത തനിക്കുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതേസമയം, വകുപ്പേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാര്‍ത്തകളില്‍ തനിക്ക് പാര്‍ട്ടിയിലോ വ്യക്തിപരമായി മുഖ്യമന്ത്രിയോടോ യാതൊരു തരത്തിലുള്ള അതൃപ്തിയുമില്ലെന്ന് കൃഷ്ണ ബൈരെ ഗൗഡ വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണവിലയില്‍ റെക്കോഡ് ഇടിവ്, കുറഞ്ഞത് 30000 രൂപ!! പവന്‍വില ഒരുലക്ഷത്തിന് താഴേക്ക് വീഴുമോ?
സ്വര്‍ണവിലയില്‍ റെക്കോഡ് ഇടിവ്, കുറഞ്ഞത് 30000 രൂപ!! പവന്‍വില ഒരുലക്ഷത്തിന് താഴേക്ക് വീഴുമോ?

എങ്കിലും ഇത്തരമൊരു പ്രധാന പദവി കൈമാറുമ്പോള്‍ അതില്‍ പൂര്‍ണമായ വ്യക്തത ഉണ്ടാകേണ്ടത് മികച്ച ഭരണത്തിന് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിലുള്ള തന്റെ വിയോജിപ്പുകള്‍ മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും അതില്‍ ഉടന്‍ തന്നെ ഒരു തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഒരു ഉത്തരവാദിത്തം എന്നെ ഏല്‍പ്പിക്കുമ്പോള്‍ അതില്‍ എനിക്ക് ചെയ്യാനുള്ള കൃത്യമായ റോള്‍ എന്താണെന്നതിനെക്കുറിച്ച് എനിക്ക് പൂര്‍ണ്ണമായ വ്യക്തത ആവശ്യമാണ്. ഈ വിഷയത്തില്‍ ഉചിതമായ ഒരു തീരുമാനം ഉടന്‍ തന്നെ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി എന്നോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്,' കൃഷ്ണ ബൈരെ പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായ ഉത്തരവാദിത്തവും ജനങ്ങളോട് മറുപടി പറയേണ്ട വലിയ ബാധ്യതയും ഉള്ളതുകൊണ്ടാണ് താന്‍ ചുമതലയേറ്റെടുക്കും മുന്‍പ് ഈ വിഷയങ്ങളില്‍ വ്യക്തത ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എനിക്ക് പാര്‍ട്ടിയോട് യാതൊരു വിധത്തിലുള്ള അമര്‍ഷവുമില്ല. ബെംഗളൂരു നഗരത്തിന്റെ വികസന ചുമതല നോക്കിനടത്തുക എന്നത് വളരെ കഠിനമായ ഒരു ജോലിയാണ്, അത്രയും വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഞാന്‍ ഇതിനെ ഒരു അധികാര തര്‍ക്കമായിട്ടല്ല കാണുന്നത്. നമുക്ക് നല്‍കുന്ന ഉത്തരവാദിത്തങ്ങളില്‍ കൃത്യമായ വ്യക്തതയുണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഫലം നല്‍കാന്‍ നമുക്ക് സാധിക്കുകയുള്ളൂ,' അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ 3-നാണ് കൃഷ്ണ ബൈരെ ഗൗഡ മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് ശേഷമാണ് അദ്ദേഹത്തിന് ബെംഗളൂരു വികസന വകുപ്പ് വിഭജിച്ച് നല്‍കിയതെങ്കിലും അദ്ദേഹം ചുമതലയേറ്റെടുക്കാന്‍ തയ്യാറായില്ല. പ്രധാന ആസൂത്രണ ഏജന്‍സികളുടെ നിയന്ത്രണം മുഖ്യമന്ത്രി നേരിട്ട് വഹിക്കുന്നതിലുള്ള തന്റെ ആശങ്കകള്‍ ബോധ്യപ്പെടുത്താനും ഇതിലൊരു ശാശ്വത പരിഹാരം തേടാനുമായി അദ്ദേഹം ഹൈക്കമാന്‍ഡുമായി ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു.

നഗരവികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട അതോറിറ്റികളായ ബി.ഡി.എ, ബി.എം.ആര്‍.ഡി.എ എന്നിവ മുഖ്യമന്ത്രിയുടെ കീഴില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കേവലം പരിമിതമായ ചുമതലകള്‍ മാത്രം കൈകാര്യം ചെയ്തുകൊണ്ട് തനിക്ക് കാര്യക്ഷമമായ ഭരണം കാഴ്ചവെക്കുക ഏറെ അസാധ്യമാണെന്നാണ് ഗൗഡ ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്.

ഒരു മെട്രോപൊളിറ്റന്‍ നഗരത്തിന്റെ വികസനം എപ്പോഴും വിവിധ വകുപ്പുകളുടെ പരസ്പര സഹകരണത്തില്‍ അധിഷ്ഠിതമായതിനാല്‍ എല്ലാ ഏജന്‍സികളും ഒരു മന്ത്രിയുടെ കീഴില്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+