പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം ഇന്‍സ്റ്റഗ്രാമില്‍; ഡോക്ടറെ തല്ലിക്കൊന്ന് യുവതിയുടെ പ്രതികാരം, അറസ്റ്റ്
ബംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത യുവാവിനെ തല്ലിക്കൊന്നു. പ്രതിശ്രുത വധുവും സുഹൃത്തുക്കളും ചേര്‍ന്നാണ് 27 കാരനായ യുവാവിനെ കൊലപ്പെടുത്തിയത്.
ബി ടി എം ലേഔട്ടിലെ താമസക്കാരനും ചെന്നൈ സ്വദേശിയുമായ ഡോ വികാഷ് രാജനെയാണ് യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് സെപ്റ്റബംര്‍ പത്തിന് ആക്രമിച്ചത്. സുഹൃത്തുക്കള്‍ ബി ടി എം ലേഔട്ടിലെ താമസക്കാരും ആര്‍ക്കിടെക്റ്റുകളായ സുശീല്‍, ഗൗതം എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

മറ്റൊരു പ്രതിയായ ആര്‍ക്കിടെക്റ്റ് കൂടിയായ സൂര്യയെ പോലീസ് തിരയുന്നുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, വികാഷ് ഉക്രെയ്നില് എം ബി ബി എസ് പൂര്‍ത്തിയാക്കി രണ്ട് വര്‍ഷം ചെന്നൈയില്‍ പ്രാക്ടീസ് ചെയ്തു, ദേശീയ മെഡിക്കല്‍ കമ്മീഷന് നടത്തുന്ന ഫോറിന് മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് എക്സാമിനേഷന് (എഫ് എം ജി ഇ) പരീക്ഷയ്ക്ക് കോച്ചിംഗ് എടുക്കുന്നതിന് നാല് മാസം മുമ്പാണ് ബംഗളൂറുവിലേക്ക് എത്തിയത്.

ബേഗൂരിനടുത്തുള്ള ന്യൂ മൈക്കോ ലേഔട്ടിലുള്ള സുശീലിന്റെ വസതിയില്‍ വച്ചാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ വികാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സെപ്റ്റംബര്‍ 14-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. വികാഷിന്റെ മൂത്ത സഹോദരന് വിജയ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ വധശ്രമക്കേസ് പിന്നീട് കൊലക്കേസാക്കി മാറ്റി.

രണ്ട് വര്‍ഷമായി യുവതിയുമായി വികാഷ് പ്രണയത്തിലായിരുന്നു, ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയതിനെ തുടര്‍ന്നാണ് വിവാഹനിശ്ചയം നടത്തിയത്. എന്നാല്‍ വികാഷ് തന്റെ സുഹൃത്തിന്റെ പേരുപയോഗിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് തുറക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. കൂടാതെ തമിഴ്നാട്ടിലെ ഏതാനും സുഹൃത്തുക്കളുമായി അവ പങ്കുവെക്കുകയും ചെയ്തു.

സെപ്തംബര്‍ എട്ടിന് ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഫോട്ടോകള്‍ കണ്ടതോടെയാണ് യുവതി സംഭവം അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് യുവതി വികാഷിനോട് ചോദിച്ചു. എന്നാല്‍ അതൊരു തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് വികാഷ് പറഞ്ഞത്. ഇതേ തുടര്‍ന്ന് രണ്ടാളും വഴക്കായി. ഈ വിഷയം തന്റെ സഹപാഠിയായ സുശീലുമായി ചര്‍ച്ച ചെയ്തു. ഗൗതമിനെയും സൂര്യയെയും കൂടെ വിളിച്ച് വികാഷിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു.

സെപ്റ്റംബര്‍ പത്തിന് വികാഷിനെ യുവതി സുശീലിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഇവര്‍ എല്ലാവരും ചേര്‍ന്ന് വികാഷിനെ ആക്രമിക്കുകയായിരുന്നു. കൊല്ലണം എന്ന് വിചാരിച്ചല്ല ആക്രമണം നടത്തിയത്. എന്നാല്‍ വികാഷ് ബോധരഹിതനായതിനെ തുടര്‍ന്ന് ഇവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തെ തുടര്‍ന്ന് യുവതി സഹോദരന് വിജയിയെ കാര്യങ്ങള്‍ അറിയിച്ചു.

വികാഷിനൊപ്പം തന്റെ സുഹൃത്തിന്റെ വസതിയിലേക്ക് പോയ കാര്യം അവള് വികാഷിന്റെ സഹോദരനോട് പറഞ്ഞു, ഒരു ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ വികാഷുമായി വഴക്കിട്ട് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പറയുന്നത്. എന്നാല്‍ യുവതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വികാഷിനെ സുഹൃത്തുക്കള്‍ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പ്രതിയാക്കി സെപ്തംബര്‍ 16 ന് സുശീലിനും ഗൗതമിനുമൊപ്പം അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന സൂര്യ എന്നയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications