Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തിന് വേണ്ടി കോര്‍പറേറ്റ് ജോലി വിട്ടു; ഇന്ന് ബെംഗളൂരു ഡ്രൈവര്‍, അതിനേക്കാള്‍ ശമ്പളം

തൃപ്തിയില്ലെങ്കിലും വരുമാനം മുടങ്ങുമോ എന്ന് ഭയപ്പെട്ട് ജോലിയില്‍ തുടരുന്നവരുണ്ട്. ഈ ജോലി പോയാല്‍ എങ്ങനെ മുന്നോട്ടുപോകും എന്നതാണ് ഇത്തരക്കാരുടെ ആശങ്ക. അതുകൊണ്ടുതന്നെ എത്ര വെല്ലുവിളി നേരിട്ടാലും ജോലിയില്‍ തുടരും. മാനേജരുടെയും മുകളിലുള്ള മേല്‍നോട്ടക്കാടേയും മോശം പെരുമാറ്റം സഹിച്ചും ജോലി ചെയ്യും.

എന്നാല്‍ അതിന്റെ ആവശ്യമില്ല എന്ന് തെളിയിക്കുന്ന കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബെംഗളൂരുവില്‍ കോര്‍പറേറ്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദീപേഷിന്റെ കഥയാണ് ചര്‍ച്ചയാകുന്നത്. ബെംഗളൂരുവിലെ സംരംഭകനായ വരുണ്‍ അഗര്‍വാള്‍ ആണ് ദീപേഷിന്റെ കഥ എക്‌സില്‍ കുറിച്ചത്. കഥ വായിച്ച് കൈയ്യടിക്കുകയാണ് മിക്കവരും.

bengaluru driver dipesh salary

Photo Courtesy- Varun Agarwal X

റിലയന്‍സ് റിട്ടെയ്‌ലില്‍ ജോലി ചെയ്യുകയായിരുന്നു ദീപേഷ്. മാസത്തില്‍ 40000 രൂപയായിരുന്നു ശമ്പളം. എട്ട് വര്‍ഷത്തോളം ജോലി ചെയ്തു. ജോലി സുരക്ഷിതമാണ്, അത്യാവശ്യത്തിന് ശമ്പളമുണ്ടെങ്കിലും കുടുംബ ജീവിതം താളം തെറ്റാന്‍ തുടങ്ങി. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവിടാന്‍ സമയം കിട്ടുന്നില്ല. എങ്ങനെ പരിഹാരം കാണുമെന്ന് ആലോചിച്ചപ്പോഴാണ് ദീപേഷ് കടുത്ത തീരുമാനം എടുത്തത്.

ജോലിക്കും കുടുംബ ജീവിതത്തിനും ഒരു പോലെ സമയം കണ്ടെത്താന്‍ പല തരത്തില്‍ സമയക്രമീകരണം വരുത്തി നോക്കി. നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് കോര്‍പറേറ്റ് ജോലി ഉപേക്ഷിക്കാന്‍ ദീപേഷ് തീരുമാനിച്ചത്. ഡ്രൈവര്‍ ജോലി ചെയ്യാമെന്നും ഉറപ്പിച്ചു. പിന്നീട് ദീപേഷിന്റെ ജീവിതം മാറിമറിഞ്ഞു. അവിടെയാണ് കഥയിലെ ട്വിസ്റ്റ്.

ദീപേഷ് മറ്റൊരു കാര്‍ കൂടി വാങ്ങി

ദീപേഷ് ഇന്ന് യൂബര്‍ ഡ്രൈവറാണ്. പ്രതിമാസം കുറഞ്ഞത് 56000 രൂപ സമ്പാദിക്കുന്നു. മാസത്തില്‍ 21 ദിവസം മാത്രമാണ് ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ട്. അതുതന്നെയാണ് ദീപേഷ് കൊതിച്ചതും. കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ചതു കൊണ്ട് ദീപേഷ് പ്രയാസപ്പെട്ടില്ലെന്ന് മാത്രമല്ല, ജീവിതം കൂടുതല്‍ സുന്ദരവും ആനന്ദകരുവുമായി.

കിട്ടുന്ന വരുമാനത്തില്‍ നിന്ന് അല്‍പ്പം എടുത്തുവച്ച് ദീപേഷ് മറ്റൊരു കാര്‍ വാങ്ങി. ഒരു ഡ്രൈവറെ വയ്ക്കുകയും ചെയ്തു. ദീപേഷിന്റെ ജീവിതം പൂര്‍ണമായി മാറിയിരിക്കുന്നു. ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നതാണ് ജീവിതം മുന്നോട്ട് നയിക്കാനുള്ള നല്ല മാര്‍ഗമെന്ന് ദീപേഷിന്റെ കഥ വിവരിച്ച് അഗര്‍വാള്‍ കുറിക്കുന്നു. ദീപേഷിന്റെ ചിത്രവും അഗര്‍വാള്‍ പങ്കുവച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് ഈ പോസ്റ്റ് കണ്ടത്. മിക്കവരും ദീപേഷിനെ അഭിനന്ദിച്ചാണ് പ്രതികരിച്ചിരിക്കുന്നത്. ജീവിതത്തില്‍ മുന്‍ഗണന നിശ്ചയിച്ച് ക്രമീകരണം വരുത്തുകയണ് വേണ്ടതെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു. ദീപേഷിന്റെ കഥ എല്ലാവര്‍ക്കും പാഠമാണ് എന്നും പ്രതികരിച്ചവരുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+