ബെംഗളൂരുവിൽ 800 തടാകങ്ങളിൽ 125 എണ്ണം വറ്റി; 25 എണ്ണം വരൾച്ചയുടെ വക്കിലും
ബെംഗളൂരു: വേനൽ കനത്തതോടെ ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമാവുകയാണ്. ബി ബി എംപി (ഗ്രേറ്റർ ബംഗളൂരു), ബെംഗളൂരു അർബൻ ജില്ലകളുടെ പരിധിയിൽ വരുന്ന എണ്ണൂറോളം തടാകങ്ങളിൽ 125 എണ്ണം വറ്റിയതായാണ് റിപ്പോർട്ട്. ബി ബി എംപിയിലെ 25 തടാകങ്ങൾ കൂടി ആ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് . അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നല്ല മഴ പെയ്താൽ അവയെ സംരക്ഷിക്കാനാകും. വറ്റിവരണ്ട 125 തടാകങ്ങളിൽ 100 എണ്ണം ബെംഗളൂരു അർബൻ ജില്ലയിലും 25 എണ്ണം ബി ബി എം പി പരിധിയിലുമാണ്.
ബി ബി എം പിയിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ചില തടാകങ്ങൾ ഒറ്റ ദിവസം കൊണ്ടാണ് വറ്റിവരണ്ടുപോകുന്നത്. ബി ബി എം പിയുടെ പരിധിയിലഉള്ള 184 തടാകങ്ങളിൽ 50 എണ്ണത്തിന്റെ അവസ്ഥ വളരെ ദുർഘടമാണ്. ബെംഗളൂരു അർബൻ ജില്ലയിൽ ബി ബി എം പി പരിധിക്കപ്പുറം 600 ൽ അധികം തടാകങ്ങളുണ്ട്. എന്നാൽ അവയുടെ അധികാര പരിധിക്കുള്ളിലെ 100 ഓളം തടാകങ്ങൾ ഈ വർഷം വറ്റിവരണ്ടു.

ബെംഗളൂരു അർബൻ ജില്ലയിലെ ആറ് തടാകങ്ങൾ വക്കോളം നിറഞ്ഞിരിക്കുന്നു. 19 എണ്ണം 50 ശതമാനവും - 90 ശതമാനം നിറഞ്ഞിരിക്കുന്നു. കോറമംഗല - ചല്ല ഘട്ട, ഹെബ്ബാൾ-നാഗവാര താഴ്‌വര പദ്ധതികളാണ് ഇതിന് പ്രധാന കാരണമെന്നാണ് ഒരു എഞ്ചിനീയർ പറഞ്ഞത്. നല്ലൂരഹള്ളി തടാകം, വൈറ്റ്ഫീൽഡിന് സമീപമുള്ള തടാകം, വിഭൂതിപുര തടാകം തുടങ്ങിയ തടാകങ്ങളാണ് വരണ്ടത്. എച്ച് എ എല്ലിന് സമീപം കളിസ്ഥലമായി മാറി.
ജലാശയങ്ങൾ വറ്റി വരളുന്നത് ഭൂഗർഭ ജല വിതാനത്തെ ബാധിക്കുകയിം മത്സ്യ ബന്ധന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയു ചെയ്യും. എന്നാൽ കഴിഞ്ഞ ആഴ്ചയിലെ മഴ തുടരുമെന്നും വരണ്ടതും വറ്റിവരണ്ടതുമായ തടാകങ്ങളിൽ വെള്ളം വീണ്ടും ഉണ്ടാവുമെന്നും മഴ പ്രവചനം ഉദ്ധരിച്ച് അധികൃതർ പ്രതീക്ഷിക്കുന്നു,
ബി ബി എം പി തടാകങ്ങളിലെ 184 തടാകങ്ങളിൽ ഉപയോഗശൂന്യമായ 19 ജലസംഭരണികൾ ഉൾപ്പെട്ടിട്ടില്ല. ബെംഗളൂരുവിൻ്റെ ഹൃദയഭാഗത്തുള്ള സങ്കി ടാങ്ക് പെട്ടെന്ന് വറ്റിവരളുന്ന തടാകങ്ങളുടെ കൂട്ടത്തിലാണ്. നഗരത്തിലെ ബി ഡബ്ല്യൂ എസ് എസ് ബി ശുദ്ധീകരിച്ച വെള്ളത്താൽ 15 തടാകങ്ങളെങ്കിലും നികത്തുന്നുണ്ട്. ബി ഡബ്ല്യൂ എസ് എസ് ബി ന് അതിൻ്റെ മലിനജല ശുദ്ധീകരണ പ്ലാൻ്റുകൾക്ക് സമീപമുള്ള തടാകങ്ങൾ നികത്താൻ കഴിയും, ഇതല്ലാതെ ദൂരെയുള്ള തടാകങ്ങൾ നികത്താൻ മറ്റൊരു മാർഗവുമില്ല, അവ മഴയെ മാത്രം ആശ്രയിക്കണം." എന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിരിക്കുന്നത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications