കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവശനെന്ന് ബിനീഷ് കൊടിയേരി: സ്റ്റെപ്പ് പോലും കയറാനാവുന്നില്ലെന്ന് ഉദ്യോഗസ്ഥരോട്, വീണ്ടും ഇഡി ഓഫീസിൽ

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. നാലാം ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിക്കുന്നത്. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ച ബിനീഷ് താൻ അവശനാണെന്നും വ്യക്തമാക്കിയിരുന്നു. എൻഫോഴ്സ്മെന്റിലേക്ക് ഏറെ ശ്രമകരമായാണ് ബിനീഷ് പടികൾ കയറിയെത്തിയത്. എൻഫോഴ്സ്മെന്റ് കസ്റ്റഡി ചൊവ്വാഴ്ച അവസാനിക്കുന്നതോടെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബിനീഷ് കൊടിയേരിയെ കോടതിയിൽ ഹാജരാക്കും.

തമിഴ്‌നാടിനെ ഞെട്ടിച്ച് രജനീകാന്ത്; ബിജെപിയിലേക്ക് തന്നെ? വഴിയൊരുക്കാൻ ആർഎസ്എസ്, നിർണായക നീക്കങ്ങൾതമിഴ്‌നാടിനെ ഞെട്ടിച്ച് രജനീകാന്ത്; ബിജെപിയിലേക്ക് തന്നെ? വഴിയൊരുക്കാൻ ആർഎസ്എസ്, നിർണായക നീക്കങ്ങൾ

ബെംഗളൂരു മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ബിനീഷ് കൊടിയേരിയെ കസ്റ്റഡയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. നാല് ദിവസം മുമ്പ് അറസ്റ്റിലായ ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ ബിനീഷ് കൊടിയേരി ജാമ്യാപേക്ഷ സമർപ്പിക്കും. അറസ്റ്റിലായ ശേഷം ബിനീഷ് കൊടിയേരി കാണാൻ ആരെയും അനുവദിക്കാത്ത എൻഫോഴ്സ്നെന്റിന്റെ നടപടി ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ ഉന്നയിക്കും. കസ്റ്റഡിയിലെടുത്ത ശേഷം തനിക്ക് പീഡനമേറ്റമെന്ന് ബിനീഷ് കൊടിയേരി ആരോപണമുന്നയിച്ച സാഹചര്യത്തിൽ ഇക്കാര്യവും അഭിഭാഷകർ കോടതിയിൽ ഉന്നയിക്കും. കേസിൽ എൻഫോഴ്സ്മെന്റ് സ്വീകരിച്ച നടപടികൾക്കെതിരെ ബിനീഷ് കൊടിയേരി ബംഗളൂരു ഹൈക്കോടതിയിലും ബിനീഷ് ഹർജി നൽകിയിരുന്നു.

swdwfrr-

ഒക്ടോബർ 29നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കൊടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. രാവിലെ ബെംഗളൂരുവിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സോണൽ ഓഫീസിലേയ്ക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. നേരത്തെ ഒക്ടോബർ നാലിനും ബെംഗളൂരു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപുമായി ബിനീഷ് കൊടിയേരിക്കുള്ള ബന്ധം നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇരുവരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിന്റെ സ്രോതസ്സ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ഹോട്ടൽ ബിസിനസ് നടത്തുന്നതിനുൾപ്പെടെ ബിനീഷ് അനുപിന് പലപ്പോഴായി പണം നൽകിയിരുന്നു. 50 ലക്ഷം രൂപയാണ് വിവിധ ബാങ്ക് അക്കൌണ്ടുകളിൽ നിന്നായി അനൂപിന് ലഭിച്ചിട്ടുള്ളത്.

മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍

കേരളത്തിൽ നവംബർ15 ന് ശേഷം സ്കൂളുകൾ തുറന്നേക്കും..വിദ്യാഭ്യാസ വകുപ്പ് സന്നദ്ധത അറിയിച്ചുകേരളത്തിൽ നവംബർ15 ന് ശേഷം സ്കൂളുകൾ തുറന്നേക്കും..വിദ്യാഭ്യാസ വകുപ്പ് സന്നദ്ധത അറിയിച്ചു

 'ബലാത്സംഗത്തിന് ഇരയായവർ അനുഭവിക്കുന്ന മെന്റൽ ട്രോമ അറിയുമോ? ';മുല്ലപ്പള്ളിക്കെതിരെ ഡോ ജിനേഷ് 'ബലാത്സംഗത്തിന് ഇരയായവർ അനുഭവിക്കുന്ന മെന്റൽ ട്രോമ അറിയുമോ? ';മുല്ലപ്പള്ളിക്കെതിരെ ഡോ ജിനേഷ്

Recommended Video

cmsvideo
Youth Congress Demands To Removal Of Bineesh Kodiyeri From KCA | Oneindia Malayalam

English summary
Bengaluru Drug case: Bineesh Kodiyeri complaints about health issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X