• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെംഗ്‌ളൂരു മയക്കുമരുന്ന് കേസില്‍ മുന്‍ മന്ത്രിയുടെ മകന്റെ വീട്ടില്‍ റെയിഡ്; അന്വേഷണം ഉന്നതരിലേക്ക്

ബെംഗ്‌ളൂരു: നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നാലെ സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ കന്നട ചലചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ ബെംഗ്‌ളൂരു കേന്ദ്ര ക്രൈംബ്രാഞ്ച് മുന്‍ മന്ത്രിയുടെ മകന്റെ വീട്ടില്‍ റെയിഡ് നടത്തി. അന്തരിച്ച മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വയുടെ വീട്ടിലാണ് റെയിഡ് നടത്തിയത്.

മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ഇഡി; മൊഴി തൃപ്തികരം, ഇനി മൊഴിയെടുക്കില്ല

 ബംഗ്ലാവില്‍ റെയിഡ്

ബംഗ്ലാവില്‍ റെയിഡ്

കേസില്‍ പ്രതിയായിരുന്ന ആല്‍വ നടന്‍ വിവേക് ഒബ്രോറിയുടെ അടുത്ത ബന്ധു കൂടിയാണ്. ബംഗ്‌ളൂരു മയക്കുമരുന്ന കേസില്‍ റേവ് പാര്‍ട്ടി നടത്തുന്നവരെ കേന്ദ്രീകരിച്ച് കേന്ദ്ര സംഘം അന്വേഷണം നടത്തുന്നത് മുതല്‍ ആദിത്യ ആല്‍വയെ കാണിനില്ലായിരുന്നു. സംഭവത്തില്‍ ഇതുവരേയും 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയു ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

 സെര്‍ച്ച് വാറണ്ട്

സെര്‍ച്ച് വാറണ്ട്

ആദിത്യയുടെ വീട്ടില്‍ റെയില്‍ നടത്തുന്നതിനുള്ള സെര്‍ച്ച് വാറണ്ട് ലഭിച്ചിട്ടുണ്ടെന്നും റെയിഡ് പുരോഗമിക്കുകയാണെന്നും സിസിബി വ്യക്തമാക്കി. ഏകദേശം നാല് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് ആദിത്യ ആല്‍വെയുടെ ബംഗ്ലാവ്. ഇവിടം പ്രധാനമായും പാര്‍ട്ടികള്‍ സംഘടിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 അറസ്റ്റില്‍

അറസ്റ്റില്‍

നടി നാഗിണി ദ്വിവേദി, സജ്ഞന ഗല്‍റാണി, പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്ന, രാഹുല്‍, ആര്‍ടിഒ ക്ലര്‍ക്ക് ബികെ രവിശങ്കര്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സജ്ഞന ഗല്‍റാണിയടക്കം രണ്ട് പ്രതികള്‍ സിസിബി കസ്റ്റഡിയില്‍ തുടരും. പ്രതികളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

രാഗിണി ദ്വിവേദി

രാഗിണി ദ്വിവേദി

സെപ്തംബര്‍ നാലിനാണ് രാഗിണി ദ്വിവേദി അറസ്റ്റിലാവുന്നത്. അന്ന് സിസിബി കസ്റ്റഡിയില്‍ തുടരുകയായിരുന്നു. 14 ദിവസത്തേക്കാണ് ദ്വിവേദിയെ ജയിലിലേക്ക് മാറ്റിയത്. പ്രത്യേക സെല്ലിലാണ് പാര്‍പ്പിക്കുന്നത്. അദിത്യയിലേക്ക് അന്വേഷണം നീങ്ങിയതോടെ കേസന്വേഷണം ഉന്നതരിലേക്ക് നീങ്ങുകയാണ്. അതേസമയം പ്രതികളുടേയും നടി നടന്മാരുടേയും വീടുകള്‍ കേന്ദ്രീകരിച്ച് റെയിഡുകള്‍ നടത്തിയിട്ടും പ്രത്യേകിച്ച് ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിരുന്നില്ല.

cmsvideo
  Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam
  മൊബൈല്‍ ചാറ്റ്

  മൊബൈല്‍ ചാറ്റ്

  അന്വേഷണ സംഘത്തിന്റെ കൈയ്യില്‍ ഇവര്‍ നടത്തിയ മൊബൈല്‍ ചാറ്റുകള്‍ മാത്രമെ തെളിവായി ലഭിച്ചിട്ടുള്ളു. സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നാലെ അന്വേഷണം നടി റിയാ ചക്രബര്‍ത്തിയിലെത്തിയപ്പോഴും മൊബൈല്‍ സന്ദേശങ്ങളായിരുന്നു തെളിവായി ലഭിച്ചത്.

  സ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽ

  'സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു', ഫോൺകോളിന് പിറകെ നെട്ടോട്ടമോടി പോലീസ്! കണ്ടെത്തിയത്

  രാഹുല്‍ഗാന്ധിയുടെ ശുപാര്‍ശയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് സീറ്റ്; കോണ്‍ഗ്രസില്‍ അമര്‍ഷം

  English summary
  Bengaluru Drug case: CCB Raid in Ex-Karnataka Minister's Son Aditya Alva's Bungalow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X