കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ്. ഒക്ടോബർ 21ന് അറസ്റ്റിലായ ബിനീഷ് കൊടിയേരിയെ തുടർച്ചയായ അഞ്ചാം ദിവസമാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഒക്ടോബർ 29നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കൊടിയേരിയെ അറസ്റ്റ് ചെയ്യുന്നത്.

അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണ വിധേയം: ചൈനീസ് നുഴഞ്ഞു കയറ്റം ഉണ്ടായിട്ടില്ലെന്ന് രാജ്നാഥ് സിങ്അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണ വിധേയം: ചൈനീസ് നുഴഞ്ഞു കയറ്റം ഉണ്ടായിട്ടില്ലെന്ന് രാജ്നാഥ് സിങ്

 കോടികൾ അക്കൌണ്ടിൽ

കോടികൾ അക്കൌണ്ടിൽ

2012 മുതൽ 2019 വരെയുള്ള കാലയളവിനുള്ളിൽ വിവിധ അക്കൌണ്ടുകൾ വഴി അഞ്ച് ലക്ഷത്തിലധികം രൂപയാണ് കൈമാറിയിട്ടുള്ളതെന്നാണ് എൻഫോഴ്സ്മെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 5,17,36,600 രൂപയാണ് ഇത്തരത്തിൽ കൈമാറിയിട്ടുള്ളതെന്നാണ് എൻഫോഴ്സ്മെന്റിനെ ഉദ്ധരിച്ച് ഏഷ്യാന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അക്കൌണ്ട് വഴി കൈമാറിയിട്ടുള്ള പണം ലഹരിമരുന്ന് വിൽപ്പന വഴി സമാഹരിച്ചതാണെന്നാണ് കേന്ദ്ര ഏജൻസിയുടെ നിഗമനം. ഈ കണക്കുകൾ എൻഫോഴ്സ്മെന്റ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 അന്വേഷണം വേണമെന്ന്

അന്വേഷണം വേണമെന്ന്

ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ്, റിജേഷ് എന്നിവർ ഡയറക്ടർമാരായ ഇവന്റ് മാനേജ്മെന്റ് കമ്പനികൾ ബിനീഷ് ഉടമസ്ഥതയിലുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച ഇഡി ഇത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കേന്ദ്ര ഏജൻസി കോടതിയിൽ ധരിപ്പിച്ചിട്ടുണ്ട്.

 ബിനാമിയോ?

ബിനാമിയോ?

ബിനീഷ് കൊടിയേരിയെ പ്രതിയാക്കിക്കൊണ്ട് നേരത്തെ ദുബായിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്ക് തട്ടിപ്പ് കേസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ അബ്ദുൾ ലത്തീഫും ബിനീഷ് കൊടിയേരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ച എൻഫോഴ്സ്മെന്റ് ലത്തീഫ് ഉൾപ്പെടെ നിരവധി പേരെ ബിനാമിയാക്കി സ്വത്തുക്കൾ മറച്ചുവെച്ചതായും റിപ്പോർട്ടിൽ പറയുന്നു.

 കസ്റ്റഡി നീട്ടി

കസ്റ്റഡി നീട്ടി


ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് കൊടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിന് പിന്നാലെ അഞ്ച് ദിവസത്തേക്ക് കൂടി ബിനീഷിന്റെ കസ്റ്റഡി നീട്ടി നൽകിയിട്ടുണ്ട്. പത്ത് ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്നാണ് എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടതെങ്കിലും അഞ്ച് ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. ആരോഗ്യ സ്ഥിതി മോശമാണെന്ന് ബിനീഷ് കൊടിയേരി മജിസ്ട്രേറ്റിനെതിരെ ധരിപ്പിച്ചിരുന്നത്. ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ടും കേന്ദ്ര ഏജൻസി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി കസ്റ്റഡി നീട്ടിയത്. ബെംഗളൂരു സെഷൻസ് കോടതിയുടേതാണ് നടപടി.

ആരോഗ്യപ്രശ്നങ്ങളെന്ന്

ആരോഗ്യപ്രശ്നങ്ങളെന്ന്


തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പത്ത് തവണ ഛർദ്ദിച്ചുവെന്നും ബിനീഷ് പറഞ്ഞിരുന്നു. എൻഫോഴ്സ്നെന്റ് ഓഫീസിലെത്തിച്ചപ്പോൾ ഇക്കാര്യം ബിനീഷ് ഇക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ബിനീഷ് പടികൾ കയറുന്നത്. നേരത്തെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെ രണ്ട് ദിവസത്തേക്ക് ചോദ്യം ചെയ്യൽ നടന്നിരുന്നില്ല.

English summary
Bengaluru drug case: Enforcement directorate leveled serious allegations against Bineesh Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X