ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായകം, എൻസിബിയുടെ ചോദ്യം ചെയ്യൽ തുടരുന്നു
ബിനീഷ് കോടിയേരിക്ക് എതിരെ അന്വേഷണ സംഘം കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കും. നേരത്തെ ഇഡി സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും മയക്ക് മരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെടുത്തതായി അവകാശപ്പെടുകയും ചെയ്തിരുന്നു. ഇതടക്കം അന്വേഷണ സംഘം കോടതിയെ അറിയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിനീഷ് കോടിയേരിയുടെ ബിനാമികള്‍ എന്ന് കണ്ടെത്തിയവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചേക്കും.
അതിനിടെ എന്‍സിബിയും ബിനീഷ് കോടിയേരിക്ക് മേല്‍ പിടിമുറുക്കുകയാണ്. ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയെ എന്‍സിബി സംഘം കസ്റ്റഡിയില്‍ എടുത്തത്. എന്‍ഡിപിസ് നിയമ പ്രകാരം എന്‍സിബി കേസെടുത്താല്‍ ബിനീഷ് കോടിയേരിക്ക് മുന്നില്‍ ജാമ്യത്തിനുളള വാതിലടയും. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍സിബിയാണ് ആദ്യം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള അന്വേഷണമാണ് ബിനീഷ് കോടിയേരിയിലേക്ക് എത്തിയത്. അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന് എന്നിവര്‍ അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം ബിനീഷ് കോടിയേരിയിലേക്ക് നീങ്ങുകയായിരുന്നു. അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും അടുത്ത സുഹൃത്തുക്കളാണ്. ബെംഗളൂരുവില്‍ അനൂപ് മുഹമ്മദിന് ഹോട്ടല്‍ ആരംഭിക്കാന്‍ പണം നല്കി സഹായിച്ചത് ബിനീഷ് കോടിയേരിയാണ് എന്ന കണ്ടെത്തലാണ് കേസില്‍ വഴിത്തിരിവായത്.
Recommended Video
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications