• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എൽഎസ്ഡി സ്റ്റാമ്പുകൾ കടത്തിയത് പാവകൾക്കുള്ളിൽ: കൂടുതലും ഉപയോഗിച്ചത് കന്നഡ നടിമാർ!!

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ സീരിയൽ താരം അനിഘയിൽ നിന്ന് കൂടുതൽ വിവരങ്ങൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക്. കന്നഡ സിരീയൽ താരം അനിഘയ്ക്ക് പുറമേ രണ്ട് മലയാളികളാണ് കേസിൽ അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് കന്നഡ സിനിമാ രംഗം കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിക്കടത്ത് പുറത്തുവരുന്നത്. ഇടനിലക്കാരായ ഡുഗോയ് ദുൻജോ എന്നയാൾ ഒളിവിലാണ്. അനിഘയ്ക്ക് പുറമേ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.

ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ ശശികല പെരുവഴിയിലാകും; 300 കോടിയുടെ ആസ്തി പിടിച്ചെടുത്തു

 പാവകൾക്കുള്ളിൽ ഒളിച്ച് കടത്തി

പാവകൾക്കുള്ളിൽ ഒളിച്ച് കടത്തി

തപാൽ സ്റ്റാമ്പിന് പിന്നിൽ തേച്ച് പാവകൾക്കുള്ളിൽ ഒളിപ്പിച്ച് ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ് എന്ന ലഹരിവസ്തുു ഇടപാടുകാർക്ക് എത്തിച്ചിരുന്നതെന്നും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ പാക്ക് ചെയ്ത പാവകൾ കൊറിയറിലാണ് അയയ്ക്കുന്നത്. സമ്മാനപ്പൊതികളാണെന്ന തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവ പാക്ക് ചെയ്ത് ആവശ്യക്കാർക്ക് എത്തിച്ച് നൽകിയിരുന്നത്. ഓൺലൈൻ വഴി ഓർഡർ ചെയ്ത് ഹോം ഡെലിവറിയാണ് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം അനിഘ വെളിപ്പെടുത്തിയിരുന്നു. ബിറ്റ് കോയിൻ ഉപയോഗിച്ചായിരുന്നു സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്.

 വിദ്യാർത്ഥികൾക്കും നൽകി

വിദ്യാർത്ഥികൾക്കും നൽകി

മെതലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ ഗുളികൾ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടത് പ്രകാരം എത്തിച്ച് നൽകിയതായി നടി മൊഴി നൽകിയിരുന്നു. 2000 മുതൽ 5000 ഗുളികകൾ ഇത്തരത്തിൽ വാങ്ങിയിട്ടുണ്ടെന്നും നടി തുറന്നുസമ്മതിച്ചിട്ടുണ്ട്. ലോക്ക്ഡൌൺ കാലയളവിൽ ലഹരിമരുന്ന് വിൽപ്പന വർധിച്ചിട്ടുണ്ടെന്നും കന്നഡ സിനിമാ രംഗത്ത് നടന്മാരെക്കാൾ നടിമാരാണ് ഇക്കാലയളവിൽ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതെന്നും നടി വെളിപ്പെടുത്തിയിരുന്നു. മദ്യം ലഭിക്കാത്തതാണ് ലഹരിമരുന്നിന് ആവശ്യക്കാർ ഉയരാൻ കാരണമായതെന്നും പറയപ്പെടുന്നു.

സിനിമാരംഗത്ത് ബന്ധം സ്ഥാപിച്ചു

സിനിമാരംഗത്ത് ബന്ധം സ്ഥാപിച്ചു

ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസത്തിന് ശേഷം ബെംഗളൂരുവിലെത്തിയ അനിഖ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് നൈജീരിയൻ പൌരനായ ആൻഡിയെ പരിചപ്പെടുന്നത്. ഇതോടെ വസ്ത്രം ഇറക്കുമതി സംബന്ധിച്ച ബിസിനസിലേക്ക് വഴിമാറുകയായിരുന്നു. തുടർന്നാണ് കന്നഡ സീരിയൽ രംഗത്തേക്ക് അനിഘയെത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് തന്നെ സിനിമാ രംഗത്തെ പ്രമുഖ താരങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ അനിഘയ്ക്ക് കഴിഞ്ഞിരുന്നു. ഇങ്ങനെയാണ് ലഹരിക്കടത്തിലേക്കും മാറുന്നത്. അനിഘയുടെ ഡയറി പിടിച്ചെടുത്തതോടെ കന്നഡ സിനിമയിലെ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്ന് നാർക്കോട്ടിക്സ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

cmsvideo
  ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
  വേദിയെ വിളിപ്പിച്ചു

  വേദിയെ വിളിപ്പിച്ചു

  ലഹരി മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കന്നഡ നടി രാഗിണി ദ്വിവേദിയെ പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ദ്വിവേദിയോടും സുഹൃത്ത് രവിശങ്കറിനോടുമാണ് സിസിബി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇരുവരും നേരത്തെ ചില പാർട്ടികളിൽ പങ്കെടുത്തതും പാർട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയം ഉയർന്നതോടെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുള്ളത്.

   വിവരങ്ങൾ കൈമാറി

  വിവരങ്ങൾ കൈമാറി

  ലഹരിമരുന്ന് കേസ് പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ ഇന്ദ്രജിത് ലങ്കേഷ് കർണാടക പോലീസിന് വിവരങ്ങൾ കൈമാറിയിരുന്നു. കന്നഡ സിനിമാരംഗത്തെ ചില പ്രമുഖരുടെ വിവരങ്ങളാണ് കൊല്ലപ്പെട്ട കവിത ലങ്കേഷിന്റെ സഹോദരനായ ഇന്ദ്രജിത് ലങ്കേഷ് കൈമാറിയത്. ബെംഗളൂരൂ നഗരത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് തടയുന്നതിനായി കർണാടക ആർടിസി ബസുകൾക്ക് പുറമേ സ്വകാര്യ ഗതാഗത സംവിധാനങ്ങളിൽ മിന്നൽ പരിശോധന നടത്താനാണ് പോലീസ് നീക്കം.

  English summary
  Bengaluru drug racket: Anikha admitted to supplies lds in postal stamps
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X