കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് ബിസിനസിന്റെ തുടക്കം 2013ൽ: ബിനീഷിന്റെ സഹായത്തോടെ ഹോട്ടൽ തുടങ്ങുന്നത് 2018ൽ!!

Google Oneindia Malayalam News

ബെംഗളുരു: മയക്കുമരുന്ന് കേസിൽ ബെംഗളരുവിൽ പിടിയിലായ അനൂപ് മുഹമ്മദ് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഇതിനിടെ അനൂപിനൊപ്പം അറസ്റ്റിലായ റിജീഷ് രവീന്ദ്രന്റെ മൊഴി ബിനീഷ് കൊടിയേരിയെ വെട്ടിലാക്കുന്നതാണ് ബിനീഷ് കൊടിയേരിയുടെ നേതൃത്വത്തിലുള്ള ഹോട്ടൽ ഹയാത്ത് കേന്ദ്രീകരിത്താണ് മയക്കുമരുന്ന് കച്ചവടം നടന്നിട്ടുള്ളതെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ഇയാൾ നൽകിയിട്ടുള്ള മൊഴി.

അടുത്ത രണ്ടാഴ്ച്ച അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് കെകെ ശൈലജഅടുത്ത രണ്ടാഴ്ച്ച അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് കെകെ ശൈലജ

 തുടക്കം 2013ൽ

തുടക്കം 2013ൽ

2013ൽ ബെംഗളൂരുവിൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിറ്റുകൊണ്ടാണ് മയക്കുമരുന്ന് വിൽപ്പന ആരംഭിക്കുന്നതെന്നാണ് അനൂപിന്റെ മൊഴി. എംഡിഎംഎ എന്ന ലഹരിമരുന്നായിരുന്നു ആദ്യം വിറ്റതെന്നും മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുണ്ടാക്കിയ ലാഭം ഉപയോഗിച്ചുകൊണ്ടാണ് പിന്നീട് 2015ൽ ഹയാത് അറ്റ് ആഗ്നസ് ആർക്കേഡ് എന്ന സ്ഥാപനം ബിനീഷ് കൊടിയേരിയുടെ സഹായത്തോടെ ആരംഭിച്ചതെന്നും അനൂപ് മൊഴി മൊഴി നൽകിയിട്ടുണ്ട്. അനൂപിന്റെ ടെക്സറ്റൈൽ ബിസിനസ് പൊളിഞ്ഞതോടെ ഹോട്ടൽ ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടി പലപ്പോഴായി ആറ് ലക്ഷം രൂപ താൻ നൽകിയതായി ബിനീഷ് കൊടിയേരി നേരത്തെ സമ്മതിയിച്ചിരുന്നു.

 ഹോട്ടൽ ബിസിനസ് 2018ൽ

ഹോട്ടൽ ബിസിനസ് 2018ൽ


ബെംഗളരൂവിൽ ആരംഭിച്ച ഹോട്ടൽ നഷ്ടത്തിലായതോടെയാണ് കേരളത്തിൽ കിച്ചൺ ഹോട്ടൽ ശൃംഖല 60: 40 എന്ന വ്യവസ്ഥയിൽ ലീസിന് നൽകിയെന്നും ഇത് 2018ലായിരുന്നുവെന്നും അനൂപിന്റെ മൊഴിയിൽ പറയുന്നുണ്ട്. ഇതിനെല്ലാം ശേഷം 2020ലാണ് ബെംഗളൂരു കല്യാൺ നഗറിലുള്ള റോയൽ സ്യൂട്ട് ലീസിന് വാങ്ങി പ്രവർത്തനം ആരംഭിക്കുന്നത്. ഈ സമയത്ത് കൊറോണ വൈറസ് പ്രതിസന്ധി ആരംഭിച്ചതോടെയാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് വീണ്ടും ഇറങ്ങിയതെന്നാണ് അനൂപ് പറയുന്നത്. ആഗസ്റ്റ് 21ന് ഇതേ ഹോട്ടലിൽ വെച്ചാണ് അനൂപ് മയക്കുമരുന്നുമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലാവുന്നത്.

Recommended Video

cmsvideo
ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
 പണം സമാഹരിച്ചതെങ്ങനെ

പണം സമാഹരിച്ചതെങ്ങനെ


ഗോവയിലെ മ്യൂസിക് പാർട്ടിയിൽ വെച്ച് പരിചയപ്പെട്ട റിജേഷിനെ തനിക്ക് 2015 മുതൽ അറിയാമെന്നും അനൂപ് മൊഴിയിൽ പറയുന്നുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം നഷ്ടം സംഭവിച്ചതോടെ പൂട്ടിയ റസ്റ്റോറന്റിന്റെ ഉപകരണങ്ങൾ വിറ്റ് മയക്കുമരുന്ന് വാങ്ങാനുള്ള പണം സമാഹരിച്ചെന്നും അനൂപ് മൊഴിയിൽ പറയുന്നുണ്ട്. കേസിൽ അറസ്റ്റിലായ മൂന്ന് പേരിൽ രണ്ട് പേർ മലയാളികളാണ്. കന്നഡ സിനിമാ താരമായ അനിഘയെ കണ്ണൂർ സ്വദേശിയായ ജിംറിൻ ആഷി വഴിയാണ് പരിചയപ്പെട്ടതെങ്കിലും ടെലിഗ്രാം വഴിയാണ് ഇടപാടുകൾ നടത്തിയതെന്നും അനൂപ് മൊഴിയിൽ പറയുന്നുണ്ട്. ഒരു ഗുളികയ്ക്ക് 500 രൂപ എന്ന തോതിൽ 250 ലഹരി ഗുളികളാണ് വാങ്ങാൻ ധാരണയിലെത്തിയത്. കച്ചവടം ഉറപ്പിച്ചതോടെ 1, 37, 500 രൂപ കോത്തന്നൂരിലെ കഫെയിൽ വെച്ച് അനിഖയ്ക്ക് നൽകിയെന്നും അനൂപ് പറയുന്നു.

 വിറ്റത് 2, 20, 500 രൂപയ്ക്ക്

വിറ്റത് 2, 20, 500 രൂപയ്ക്ക്

അനിഖയുമായി കച്ചവടമുറപ്പിച്ചത് പ്രകാരം റോയൽ സ്യൂട്ടിലെത്തിച്ച ഗുളികൾ അനൂപ് 2, 20, 500 രൂപയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു. അനൂപിനെ ഹോട്ടലിൽ വെച്ച് അറസ്റ്റ് ചെയ്ത നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത 2, 20, 500 രൂപ ഈ ഇടപാടിന് അനൂപിന് ലഭിച്ച പണമായിരുന്നു. മയക്കുമരുന്ന് കച്ചവടത്തിനായി ടെലിഗ്രാം, വാട്സ്ആപ്പ് എന്നിവയിലൂടെ കച്ചവടം ഉറപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് അനൂപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.

 ഹയാത്ത് ഹോട്ടലിൽ വെച്ച്?

ഹയാത്ത് ഹോട്ടലിൽ വെച്ച്?

സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയ്ക്ക് പങ്കാളിത്തമുള്ള ഹോട്ടൽ ഹയാത്ത് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം നടന്നിരുന്നതെന്നാണ് കേസിൽ ബെംഗളൂരുവിൽ പിടിയിലായ റിജീഷ് രവീന്ദ്രൻ മൊഴി നൽകിയിയിട്ടുള്ളത്. ബിനീഷ് കൊടിയേരിയുടെ പണമിടപാട് സംബന്ധിച്ച രേഖകളും ഇതോടെ പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്ന് കേസിലെ പ്രതികളുടെ കേരളത്തിലെ ബന്ധങ്ങളെക്കുറിച്ചും എൻസിബി അന്വേഷിച്ചുവരുന്നുണ്ട്. തനിക്ക് ഹോട്ടൽ ബിസിനസിൽ പങ്കില്ലെന്നും പണം കൊടുത്ത് സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമുള്ള ബിനീഷിന്റെ വാദങ്ങൾക്ക് കോട്ടം തട്ടുന്നതാണ് ഇപ്പോഴത്തെ നിർണായക മൊഴി.

English summary
Bengaluru Drug Trafficking: More details goes out from state of Anoop Muhammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X