Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ട് വയസ്സുകാരി ആത്മഹത്യ ചെയ്തു

ബെംഗളൂരു: കൗമാരക്കാരില്‍ ആത്മഹത്യാ പ്രവണത കൂടിവരുന്നെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ആത്മഹത്യ പ്രവണതയ്‌ക്കോ, ആത്മഹത്യ ചെയ്യാമോ കൗമാരം വരെ എത്തേണ്ടതില്ലെന്നാണ് ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം തെളിയിക്കുന്നത്.

എട്ട് വയസ്സുള്ള കുട്ടി ആത്മഹത്യ കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്തു. യെലഹങ്ക പൊലീസ് സ്റ്റേഷന്‍ പരിധികക്കകത്താണ് സംഭവം. വീടി പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുട്ടി സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യ കുറിപ്പും ലഭിച്ചു.

child-suicides

വിഷാദ രോഗം കാരണം താന്‍ ആത്മഹത്യ ചെയ്യുന്നു എന്നാണത്രെ കുറിപ്പില്‍ വ്യക്തമാക്കുന്നത്. കുട്ടിയക്ക് വിഷാദരോഗത്തിനുള്ള കാരണമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സ്‌കൂളുമായി ബന്ധപ്പെട്ടതോ മറ്റോ ആയ ഒരു കാര്യവും ആത്മഹത്യാ കുറിപ്പില്‍ പരമാര്‍ശിക്കുന്നില്ല.

സംഭവം വളരെ ഖേദകരമായിപ്പോയെന്ന് അഡീഷണല്‍ കമ്മീഷണര്‍ പൊലീസ് അലോക് കുമാര്‍ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുക്കണമെങ്കില്‍, അവരെ അഭിമുഖീകരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+