ബെംഗളൂരുവില്‍ 100 ഏക്കറില്‍ വരുന്നു ഇവി സിറ്റിയും തൊഴിലവസരങ്ങളും: കണ്ടെത്തിയത് ഈ സ്ഥലങ്ങള്‍
ബെംഗളൂരുവിനു സമീപം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മാത്രമായി പ്രത്യേക നഗരം ഒരുങ്ങുന്നു. 100 ഏക്കറില്‍ അത്യാധുനികമായ 'ഇവി സിറ്റി' (electric vehicle city) സ്ഥാപിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന വ്യവസായ പ്രമുഖരുടെ യോഗത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. സംസ്ഥാനത്തിന്റെ ഇലക്ട്രിക് വാഹന മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപനം. ആതര്‍ എനര്‍ജി, ബോഷ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ബെംഗളൂരു നഗരത്തിന് 100 കിലോമീറ്റര്‍ ചുറ്റളവില്‍ ഇതിനായി ഏകദേശം 80 മുതല്‍ 100 ഏക്കര്‍ വരെ ഭൂമി കണ്ടെത്തിയിട്ടുണ്ട്. തുമകൂരു, രാമനഗര, ചിക്കബെല്ലാപുര എന്നീ സ്ഥലങ്ങളാണ് നിലവില്‍ പരിഗണനയിലുള്ളത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം, ഡിസൈന്‍, ഗവേഷണം, പരിശോധന എന്നിവയെല്ലാം ഒരിടത്ത് തന്നെ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കരുതപ്പെടുന്നു.

വാഹനങ്ങള്‍ പരിശോധിക്കാനുള്ള പ്രത്യേക ട്രാക്കുകള്‍, ചാര്‍ജിങ് സൗകര്യങ്ങള്‍, ലാബുകള്‍, സര്‍ട്ടിഫിക്കേഷന്‍ കേന്ദ്രങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും. നിലവില്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ കമ്പനികള്‍ക്ക് പൂനെയിലോ ചെന്നൈയിലോ പോകേണ്ടി വരുന്നുണ്ട്. ബെംഗളൂരുവിന് സമീപം ഇത്തരമൊരു സൗകര്യം വരുന്നത് വാഹന നിര്‍മ്മാതാക്കള്‍ക്ക് ചിലവ് കുറയ്ക്കാനും സമയം ലാഭിക്കാനും സഹായിക്കും.
കര്‍ണാടക ഐടി-ബിടി വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇതിനോടകം തന്നെ ഒട്ടേറെ പ്രമുഖ കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഹബ്ബായി ബെംഗളൂരുവിനെ മാറ്റാനാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കര്‍ണാടക നിലവില്‍ ഇന്ത്യയിലെ ഇവി വിപണിയുടെ 20 ശതമാനത്തോളം കൈക്കാര്യം ചെയ്യുന്നുണ്ടെന്നും അയ്യായിരത്തിലധികം ചാര്‍ജിങ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications