ബെംഗളൂരു കുടിയിറക്കല്‍; അര്‍ഹരായവര്‍ക്ക് വീട്, സബ്സിഡി, വായ്പ പ്രഖ്യാപിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: യെലഹങ്കയിലെ കൊഗിലു ലേഔട്ടില്‍ വീടുകള്‍ പൊളിച്ചതിനെ തുടര്‍ന്ന് തെരുവിലായ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ വീട് അനുവദിക്കും. ഇതുവരെ താമസിച്ചിടത്ത് നിന്ന് 7 കിലോമീറ്റര്‍ അകലെ ബയ്യപ്പനഹള്ളിയിലാണ് വീട് അനുവദിക്കുക എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് ഇവര്‍ താമസിച്ചിരുന്നത്. എങ്കിലും മാനുഷിക പരിഗണനയിലാണ് വീട് അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനുവരി ഒന്ന് മുതല്‍ പുതിയ വീട് നല്‍കും. രണ്ട് ദിവസത്തിനകം യോഗ്യരായവരെ കണ്ടെത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഇടപെടലാണ് സര്‍ക്കാര്‍ ത്വരിത നടപടി സ്വീകരിക്കാന്‍ കാരണം. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍.

കൊഗിലു ലേഔട്ടിലെ സ്ഥലം കൈയ്യേറി താമസിക്കുകയായിരുന്നു അവര്‍. ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും അവര്‍ അവിടെ തന്നെ താമസിക്കുച്ചു. മാലിന്യസംസ്കരണത്തിന് തീരുമാനിച്ച സ്ഥലത്താണ് വീടുവച്ചിരുന്നത്. 2020 മുതല്‍ നിയമവിരുദ്ധമായി അവര്‍ അവിടെ താമസിച്ചുവരികയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഈ നിയമവിരുദ്ധ താമസം നടക്കില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
പുതിയ വീടിന്റെ ചെലവ്
ബയ്യപ്പനഹള്ളിയിലെ സര്‍വെ നമ്പര്‍ 23ല്‍ 1087 വീടുകളാണുള്ളത്. യോഗ്യരായവര്‍ക്ക് ഇവിടെയാണ് വീട് നല്‍കുക. 11.20 ലക്ഷം രൂപയാണ് വീട് നിര്‍മാണത്തിന് ചെലവായത്. പൊതു വിഭാഗം, പട്ടികജാതി-വര്‍ഗ വിഭാഗം എന്നിവര്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സബ്സിഡി ലഭിക്കും. മറ്റുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപയ്ക്ക് വീട് കൈമാറുമെന്നും സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ ദരിദ്ര കുടുംബങ്ങള്‍ അഞ്ച് ലക്ഷം രൂപ എങ്ങനെ കൈമാറുമെന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സബ്സിഡി 8.7 ലക്ഷം കിട്ടും. പട്ടിക വിഭാഗക്കാര്‍ക്ക് 9.5 ലക്ഷവും. ബാക്കി തുക ഇവര്‍ക്ക് വായ്പ അനുവദിക്കും. വായ്പാ നടപടികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ഭവന മന്ത്രി സമീര്‍ അഹമ്മദ് ഖാനെ സര്‍ക്കാര്‍ ചുമതലപ്പടുത്തിയിട്ടുണ്ട്. എല്ലാ നടപടികളും പൂര്‍ത്തിയാക്കി ജനുവരി ഒന്ന് മുതല്‍ പുതിയ വീട്ടിലേക്ക് മാറാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുവരെ അടിയന്തരമായി ഇടക്കാല പുനരധിവാസം ഉറപ്പാക്കും. 185 കുടുംബങ്ങളെ ഇന്ന് പുതിയ താമസസ്ഥലത്തേക്ക് മാറ്റും. അടിയന്തര ആശ്വാസം എത്തിച്ചു നല്കാന് ബിബിഎംബി കമ്മീഷണറെ ചുമതലപ്പെടുത്തി. വസീം ലേ-ഔട്ട്, ഫക്കീര്‍ കോളനി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഭൂമിയില്‍ താമസിക്കുന്നവരെ ഡിസംബര്‍ 20ന് പുലര്‍ച്ചെയാണ് മുന്നറിയിപ്പില്ലാതെ റവന്യൂ അധികൃതര്‍ ഒഴിപ്പിച്ചത്. ഇത് കേരളത്തിലും വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications