കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലസ-ബാന്ദുരി ജല പദ്ധതി,ഈ മാസം ബെംഗളൂരുവില്‍ ഇത് മൂന്നാമത്തെ ബന്ദ്

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: കലസ-ബാന്ദുരി ജല പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ണാടക ശനിയാഴ്ച നിശ്ചലമാകും. മഹാദായി നദിയില്‍ കലാസ, ബന്ദൂരി കനാലുകള്‍ നിര്‍മിച്ച് ഹുബ്ബള്ളി, ധാര്‍വാഡ്, ബെലഗാവി, ഗദക് ജില്ലകളില്‍ കുടിവെള്ള വിതരണ പദ്ധതി തുടങ്ങണമെന്നാണ് വിവിധ കന്നട സംഘടനകളുടെ ആവശ്യം.

അതേസമയം, ബെംഗളൂരു ഈ മാസം അഭിമുഖീകരിക്കാന്‍ പോകുന്ന മൂന്നാമത്തെ ബന്ദാണിത്. കഴിഞ്ഞ രണ്ടാം തീയതിയും അഞ്ചാം തീയതിയും ബെംഗളൂരുവില്‍ ബന്ദ് നടന്നതിനു പിന്നാലെയാണ് വീണ്ടും നഗരം നിശ്ചലമാകുന്നത്. 12 മണിക്കൂര്‍ ബന്ദാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഹര്‍ത്താലുകള്‍ സാധാരണമാണെങ്കിലും ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ഹര്‍ത്താലുകള്‍ അപൂര്‍വ്വ കാഴ്ചയായിരുന്നു. എന്നാല്‍, അതും മാറി എന്നു വേണമെങ്കില്‍ പറയാം.

bandh

പൊതുമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളായ കെഎസ്ആര്‍ടിസിയിലെയും ബിഎംടിസിയിലെയും ജീവനക്കാരും ഓട്ടോ ഡ്രൈവര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ബെംഗളൂരു അടക്കമുള്ള പ്രമുഖ നഗരങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങും എന്നാണ് വിവരം.

എങ്കിലും, കനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണയ്ക്കുന്നതിനാല്‍ നഗരം പൂര്‍ണമായി നിശ്ചലമാകാനാണ് സാധ്യത.

mekedatu-water-project

എന്നാല്‍, ശനിയാഴ്ച മിക്ക ഓഫീസുകള്‍ക്കും ഐടി കമ്പിനികള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയായതിനാല്‍ ബന്ദ് കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. ഇതിനോടനുബന്ധിച്ച് സമരാനുകൂലികള്‍ ശനിയാഴ്ച പത്തുമണിക്ക് ബെംഗളൂരു ടൗണ്‍ ഹാളില്‍ നിന്നും ഫ്രീഡം പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്തും.

English summary
Bandh is called by Federation of Pro-Kannada Organisations for the demands for implementing a potable water project; city traffic may be affected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X