Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ കടുത്ത ആങ്ക; ഇന്ധന ടാങ്കറുകളുടെ വരവ് കുറഞ്ഞു, തുർന്നാൽ കടുത്ത ക്ഷാമമാകുമെന്ന് പമ്പ് ഉടമകൾ

ഇന്ധനവില കുത്തനെ ഉയരുന്നതിനിടെ ബെംഗളൂരുവിൽ പെട്രോൾ-ഡീസൽ വിതരണത്തിലും ആശങ്ക ഉയരുന്നു. നഗരത്തിലെ പല പെട്രോൾ പമ്പുകളിലും കഴിഞ്ഞ ഒരാഴ്ചയായി ഇന്ധന ടാങ്കറുകളുടെ വരവ് കുറഞ്ഞുവെന്നാണ് പമ്പ് ഉടമകൾ പറയുന്നത്. നിലവിൽ വലിയ ക്ഷാമമില്ലെങ്കിലും വിതരണം ഇനിയും കുറഞ്ഞാൽ സ്ഥിതി ഗുരുതരമാകാമെന്ന മുന്നറിയിപ്പാണ് ഇവർ നൽകുന്നത്. തിരക്കേറിയ സമയങ്ങളിൽ പമ്പുകളിൾ നീണ്ട നിര ഉണ്ടാകാൻ തുടങ്ങിയത് ഉപഭോക്താക്കളിലും ആശങ്ക വർധിച്ചിട്ടുണ്ട്.

സാധാരണ ദിവസങ്ങളിൽ രണ്ടോ അതിലധികമോ ടാങ്കറുകൾ ലഭിച്ചിരുന്ന പല ഔട്ട്ലെറ്റുകൾക്കും ഇപ്പോൾ ഒരു ടാങ്കർ മാത്രമാണ് എത്തുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ടിൽ പറയുന്നു . ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ പമ്പുകളിലാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവപ്പെടുന്നത്.

petol2

"സാധാരണയായി ദിവസവും രണ്ട് ടാങ്കർ ഇന്ധനം ലഭിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി അത് ഒറ്റ ടാങ്കറിലേക്ക് ചുരുങ്ങി. നിലവിൽ ആവശ്യാനുസരണം ക്രമീകരിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ഒരു ടാങ്കർ പോലും വൈകിയാൽ വലിയ ബുദ്ധിമുട്ടുണ്ടാകും',ബന്നേർഘട്ട റോഡിലെ ഒരു പമ്പ് ഉടമയായ മഞ്ജു പ്രസന്നയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.

അടുത്തിടെ ടാങ്കർ വൈകിയെത്തിയതിനെ തുടർന്ന് സാധാരണ പെട്രോൾ സ്റ്റോക്ക് തീർന്ന് പോയ സാഹചര്യം ഉണ്ടായതായി ജയനഗർ മേഖലയിലെ ഇന്ധന സ്റ്റേഷൻ ഉടമ മോഹൻ കുമാർ പറഞ്ഞു. ഇതോടെ ഉപഭോക്താക്കൾക്ക് നിർബന്ധിതമായി കൂടുതൽ വിലയുള്ള പ്രീമിയം പെട്രോൾ നൽകേണ്ടിവന്നു. ഇതിൽ പലരും അസംതൃപ്തരായി മറ്റ് പമ്പുകളിലേക്ക് പോകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധനവില വർധനയെ തുടർന്നുള്ള പരിഭ്രാന്തി നിറഞ്ഞ വാങ്ങലുകളും നിലവിലെ സമ്മർദം കൂട്ടുന്നുവെന്ന് ശാന്തിനഗർ മേഖലയിൽ നിന്നുള്ള പമ്പുടമകൾ പറയുന്നു. വില ഇനിയും കൂടുമോ എന്ന ആശങ്കയിൽ ആളുകൾ ടാങ്കുകൾ പൂർണ്ണമായി നിറയ്ക്കുകയാണ്. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ആവശ്യകത കുത്തനെ ഉയരുന്നുണ്ട്. ലഭ്യമായ സ്റ്റോക്ക് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് എന്നും ഇവർ പറയു്നനു.

അതേസമയം, ചില പമ്പ് ഉടമകൾ സ്റ്റോക്ക് തീർന്നുപോകാതിരിക്കാൻ പ്രവർത്തനസമയം പോലും കുറയ്ക്കാൻ തുടങ്ങി. 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന ചില പമ്പുകൾ രാത്രി 11 മണിക്ക് അടച്ച് രാവിലെ 6 മണിക്ക് മാത്രമാണ് തുറക്കുന്നത്.

"മുമ്പ് 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. എന്നാൽ വിതരണം കുറഞ്ഞതോടെ അടുത്ത ടാങ്കർ എത്തും മുമ്പ് സ്റ്റോക്ക് തീർന്നേക്കുമോയെന്ന ആശങ്ക ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് രാത്രിയിൽ കാബുകൾക്കും ചരക്ക് വാഹനങ്ങൾക്കും വലിയ ആവശ്യകതയുണ്ട്. പകൽ സമയത്ത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് താൽക്കാലിക നിയന്ത്രണം', പമ്പുടമകൾ പറഞ്ഞു.

ഇതിനിടെ രാജ്യത്ത് പെട്രോളിനോ ഡീസലിനോ മൊത്തത്തിലുള്ള ക്ഷാമമില്ലെന്ന് ഇന്ത്യൻ ഓയിൽ വ്യക്തമാക്കി. ചില റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ അനുഭവപ്പെട്ട പ്രശ്നങ്ങൾ താൽക്കാലികവും പ്രാദേശികവുമാണെന്നാണ് കമ്പനിയുടെ വിശദീകരണം. കൊയ്ത്ത് സീസണിനെ തുടർന്നുള്ള ഡീസൽ ആവശ്യകതയിലെ വർധന, വിലക്കൂടുതൽ കാരണം സ്വകാര്യ പമ്പുകളിൽ നിന്ന് ഉപഭോക്താക്കൾ പൊതുമേഖലാ പമ്പുകളിലേക്ക് മാറിയത്, അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ തുടർന്ന് ബൾക്ക് ഇന്ധനവില ഉയർന്നത് എന്നിവയാണ് നിലവിലെ സമ്മർദത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+