പാവപ്പെട്ടവര്‍ക്ക് സൗജന്യ അവയവമാറ്റ ശസ്ത്രക്രിയ; 1000 കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉയരും
ബെംഗളൂരു: അവയവമാറ്റ ചികിത്സയ്ക്കായി പണമില്ലാതെ വിഷമിക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്താന്‍ വേണ്ടി മാത്രമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്ന് ബെംഗളൂരുവില്‍ ഉയരും. 1000 കോടിയോളം രൂപ മുതല്‍മുടക്കിലാണ് പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നത്. ഇതിനുള്ള അംഗീകാരം കര്‍ണാടക സംസ്ഥാന മന്ത്രിസഭ നല്കി.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് എല്ലാം സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന വിപ്ലവകരമായ തീരുമാനം എടുത്തത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ വികസന പദ്ധതികളില്‍ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. ശരണ്‍ പ്രകാശ് പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.

അസിം പ്രേംജി ഫൗണ്ടേഷനുമായി സഹകരിച്ച് 1000 കിടക്കകളുള്ള ഈ അത്യാധുനിക ആശുപത്രി നിര്‍മ്മിക്കാനുമുള്ള ധാരണാപത്രത്തിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്കി. ബെംഗളൂരു നഗരമധ്യത്തില്‍ തന്നെയാകും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുക. ഇതിനായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് പരിസരത്ത് 10 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ ഹൃദയം, വൃക്ക, കരള്‍ തുടങ്ങി പ്രധാന അവയവങ്ങളുടെ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 300 കിടക്കകളുള്ള സൗകര്യം സജ്ജമാക്കും. തുടര്‍ന്ന് ഇത് 1000 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാനാണ് തീരുമാനം. നിംഹാന്സിന് തൊട്ടടുത്ത് ആശുപത്രി സ്ഥാപിക്കുന്നത് മസ്തിഷ്ക മരണം സംഭവിച്ച ദാതാക്കളില്‍ നിന്ന് വേഗത്തില്‍ അവയവങ്ങള്‍ ശേഖരിക്കാന്‍ സഹായകമാകും.
നിലവില്‍ ഇന്ത്യയിലെമ്പാടും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് രൂപ ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ഇത്തരമൊരു സമഗ്രമായ സൗകര്യം വരുന്നതോടെ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോ യൂറോളജി പോലുള്ള നിലവിലുള്ള സ്ഥാപനങ്ങളുടെ വിപുലീകരണവും ഇതിന്റെ ഭാഗമായുണ്ടാകും.
ഈ പദ്ധതിയില്‍ സര്‍ക്കാര്‍ ഭൂമി മാത്രമാണ് അനുവദിക്കുന്നത്. 1000 കോടി രൂപയും അസിം പ്രേംജി ഫൗണ്ടേഷനാണ് നിക്ഷേപിക്കുന്നത്. കൂടാതെ ആശുപത്രിയുടെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം ചിലവാകുന്ന 350 കോടി രൂപയും ഫൗണ്ടേഷന് തന്നെ വഹിക്കും.
നിലവില്‍ കര്‍ണാടകയില്‍ മാത്രം 5,000-ത്തിലധികം പേര് വൃക്ക മാറ്റിവയ്ക്കലിനായും ആയിരത്തിലധികം പേര് കരള്‍ മാറ്റിവയ്ക്കലിനായും കാത്തിരിക്കുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ച് ആശുപത്രിയിലെ 70 ശതമാനം കിടക്കകളും സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കും. ശേഷിക്കുന്ന 30 ശതമാനം പേര്‍ക്ക് ആയുഷ്മാന്‍ ഭാരത് ആരോഗ്യ കര്‍ണാടക പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് ഏകദേശം 15 ലക്ഷം രൂപ മുതല്‍ 40 വരെ ചെലവ് വരാറുണ്ട്. ഭാരിച്ച ചികിത്സാ ചെലവ് കാരണം ചികിത്സ വൈകുന്ന രോഗികളും നിരവധിയാണ്. പുതിയ അവയവം ശരീരം തിരസ്കരിക്കാതിരിക്കാന്‍ രോഗികള്‍ കഴിക്കേണ്ട മരുന്നുകള്‍ക്കും ഭാരിച്ച തുക വരും. ഇതിനായി മാസം തോറും 15,000 മുതല്‍ 30,000 രൂപ വരെ രോഗികള്‍ക്ക് ജീവിതകാലം മുഴുവന്‍ ചെലവ് വരാം.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications