കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെസ്കോം ബെംഗളൂരുവിനെ ഇരുട്ടിലാക്കും! നഗരത്തെ കാത്തിരിക്കുന്നത് പവര്‍കട്ട്, 20 ദിവസം വൈദ്യുതി മുടക്കം

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു നിവാസികളെ കാത്തിരിക്കുന്നത് ഇരുട്ടിന്റെ നാളുകള്‍. വൈദ്യുതി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈസ്റ്റ്- നോര്‍ത്ത് ബെംഗളൂരുവിലാണ് ജനുവരി 12- മുതല്‍ 31 വരെയുള്ള 20 ദിവസത്തേയ്ക്കാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ ഈസ്റ്റ് ഡിവിഷനില്‍ ഉള്‍പ്പെടുന്ന ഇന്ദിരാനഗര്‍, ശിവാജി നഗര്‍, കമ്മനഹള്ളി, താനിസാന്ദ്ര, ബാനസ് വാഡി, ഹെഗഡേ നഗര്‍, ഹൊമാവ്, ഹെന്നൂര്‍, ആര്‍ടി നഗര്‍, രാമമൂര്‍ത്തിനഗര്‍, കസ്തൂരി നഗര്‍, ബി ഛന്നസാന്ദ്ര, ചെല്ലിക്കെരെ, കോത്തനൂര്‍, ബൈരതി വില്ലേജും പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിദിനം എട്ട് മണിക്കൂറോളമാണ് വൈദ്യുതി ബന്ധം തടസ്സപ്പെടുക.

powercut-

ബെസ്കോം പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് നഗരത്തിലെ 307 ഇടങ്ങളില്‍ വരുന്ന 20 ദിവസത്തേയ്ക്ക് വൈദ്യുതി ബന്ധം തടസ്സപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് വൈദ്യുതി ബന്ധം തടസ്സപ്പെടുക. ഹെബ്ബാള്‍ എംയുഎസ്എസ് മുതല്‍ 66/11കെവിയുടെ എല്‍ ആര്‍ ബാന്‍ഡെ എംയുഎസ്എസ് വരെയുള്ള ഭാഗത്തെ കൊയോട്ട് കണ്ടക്ടര്‍ മാറ്റി എച്ച്ടി എല്‍എസ് കണ്ടക്ടര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസ്സപ്പെടുന്നത്. ഭാവിയില്‍ വൈദ്യുതി വിതരണം സുസ്ഥിരമാക്കാന്‍ സഹായിക്കുന്നതാണ് നിര്‍മാണ പ്രവൃത്തികളെന്ന് ബെസ്കോം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
The residents of East and North parts of Bengaluru will have a tough time as there will be intermittent power supply from January 12 to 31 due to maintenance work by Bescom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X