വേശ്യയെപ്പോലെ വസ്ത്രം ധരിക്കരുത്... ബെംഗളൂരു ജേര്‍ണലിസ്റ്റിനോട് ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്...
ബെംഗളൂരു: കാര്യം മെട്രോ സിറ്റിയാണ് ബെംഗളൂരു. ഐ ടി തലസ്ഥാനമെന്നും ബെംഗളൂരുവിന് പേരുണ്ട്. എന്ന് കരുതി സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ അത്ര വലിയ ജാഗ്രതയൊന്നും കാണിക്കുന്ന നഗരമല്ല ഇത്. പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരില്‍ അധ്യാപകര്‍ മുതല്‍ ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാര്‍ വരെയുള്ളവര്‍ ഉണ്ട്.
ബെംഗളൂരുവില്‍ വെച്ച് ഒരു ഓട്ടോഡ്രൈവറില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നെഴുതുകയാണ് അഞ്ജലി(പേര് മാറ്റിയിട്ടുണ്ട്) എന്ന ഈ വനിതാ ജേര്‍ണലിസ്റ്റ്. മുട്ടോളം നീളമുള്ള ഉടുപ്പിട്ട് ഓട്ടോയില്‍ യാത്ര ചെയ്ത അഞ്ജലിയോട് ഒരു വേശ്യയെ പോലെ വസ്ത്രം ധരിക്കരുത് എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ ഉപദേശം. ഈ ഉപദേശം കേട്ട് മിണ്ടാതിരുന്നൊന്നുമില്ല അഞ്ജലി, പിന്നെയോ? കാണൂ....

ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്
ഡ്രൈവര്‍ പറഞ്ഞതെല്ലാം കേട്ട് ഫേസ്ബുക്കില്‍ എല്ലാം തുറന്നെഴുതി അജ്ഞലി. ശ്രീകാന്ത് എന്ന ഓട്ടോ ഡ്രൈവറോട് അനുവാദം വാങ്ങിയ ശേഷം അയാളുടെ ഫോട്ടോയും അജ്ഞലി ഫേസ്ബുക്കിലിട്ടു.

മീറ്ററിലും കൂടുതല്‍
40 രൂപയാണ് മീറ്ററില്‍ കാണിച്ചത്. താന്‍ 50 രൂപ കൊടുത്തു. ഇതിന് ശേഷമായിരുന്നു ഡ്രൈവറുടെ ഉപദേശം. നീ വസ്ത്രം ധരിച്ചിരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞായിരുന്നു അയാള്‍ തുടങ്ങിയത്.

സ്വന്തം പണിയെടുത്താല്‍ മതി
താനേത് വസ്ത്രം ധരിക്കുന്നു എന്നത് നിങ്ങളുടെ കാര്യമല്ല എന്ന് പറഞ്ഞപ്പോഴാണ് അയാള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങിവന്നതും ഒരു വേശ്യയെപ്പോലെ വസ്ത്രം ധരിക്കരുത് എന്ന് തന്നോട് പറഞ്ഞതും.

കരഞ്ഞുപോയി
അപ്രതീക്ഷിതമായ ഈ വാക്കുകള്‍ കേട്ട് താന്‍ കരഞ്ഞുപോയി എന്ന് അജ്ഞലി എഴുതുന്നു. അവിടെ കൂടിയവരില്‍ പലരും ഓട്ടോ ഡ്രൈവറുടെ വാക്കുകളെ ശരിവെക്കുന്നതായിരുന്നു എന്നതാണ് അതിലേറെ ഞെട്ടിച്ചത്

ഓട്ടോ ഡ്രൈവറുടെ ആത്മവിശ്വാസം
ഞാനിത് ഫേസ്ബുക്കിലിടും എന്ന് പറഞ്ഞിട്ടും ഓട്ടോ ഡ്രൈവര്‍ക്ക് ഒരു കൂസലും ഉണ്ടായില്ല. ഇത് വായിക്കുന്നവര്‍ അയാളെ പിന്തുണക്കുകയേ ഉള്ളൂ എന്നാണ് അയാള്‍ പറഞ്ഞത്.

ആര്‍ക്കും ഷെയര്‍ ചെയ്യാം
ഫേസ്ബുക്കിലെ തന്റെ പോസ്റ്റ് ആര്‍ക്ക് വേണമെങ്കിലും ഷെയര്‍ ചെയ്യാം എന്നാണ് അജ്ഞലി പറയുന്നത്. വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്നവരോടുള്ള പ്രതിഷേധത്തോടെയാണ് ഇവര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications