Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ സ്വർണം വീണ്ടും താഴേക്ക്; ആഭരണപ്രേമികൾക്ക് ആശ്വാസം, ഇന്നത്തെ നിരക്ക് അറിയാം

സ്വർണ വിലയിൽ വലിയ ഇടിവാണ് ആഗോള വിപണിയിൽ ഇന്ന് രേഖപ്പെടുത്തിയത്. രാജ്യന്തര വിപണിയിൽ വില ഇടിഞ്ഞതോടെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ന് സ്വർണത്തിന് വില കുറഞ്ഞു കേരളത്തിൽ നിലവിൽ ഒരു പവന് 1.16 ലക്ഷം രൂപയാണ് വില. മലയാളികൾ ഏറെയുള്ള ബെംഗളൂരിലും വിലയിൽ വലിയ കുറവാണ് രേഖപ്പെടുത്ത്. .

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 600 രൂപയാണ് കുറഞ്ഞത്. ഈ ആഴ്ചയിൽ തുടർച്ചയായ രണ്ടാം തവണയാണ് സ്വർണവില താഴുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 550 രൂപ കുറഞ്ഞ് 1,45,150 രൂപയായി. 24 കാരറ്റ് സ്വർണവില 600 രൂപ കുറഞ്ഞ് 1,58,290 രൂപയിലെത്തി. 18 കാരറ്റ് സ്വർണം 450 രൂപ കുറഞ്ഞ് 1,18,720 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

bengalurugold

ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും സമാനമായ ഇടിവാണ് രേഖപ്പെടുത്തിയത്. ചെന്നൈയിൽ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 870 രൂപ കുറഞ്ഞ് 1,59,820 രൂപയായി. 22 കാരറ്റിന് 800 രൂപയുടെ ഇടിവോടെ 1,46,500 രൂപയും 18 കാരറ്റിന് 700 രൂപ കുറഞ്ഞ് 1,22,900 രൂപയുമായി.

അതേസമയം ബെംഗളൂരുവിൽ വെള്ളിവിലയിൽ മാറ്റമില്ല. കിലോയ്ക്ക് 2,85,000 രൂപയിലും 100 ഗ്രാമിന് 28,500 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
എന്നാൽ ചെന്നൈയിലും ഹൈദരാബാദിലും നാല് ദിവസത്തെ സ്ഥിരതയ്ക്ക് ശേഷം വെള്ളിവില കിലോയ്ക്ക് 5,000 രൂപ കുറഞ്ഞു. നിലവിൽ കിലോയ്ക്ക് 2,90,000 രൂപയും 100 ഗ്രാമിന് 29,000 രൂപയുമാണ് വില.

ആഗോള വിപണിയിൽ സ്പോട്ട് സ്വർണം ഔൺസിന് 4,502.25 ഡോളറിലും സ്പോട്ട് വെള്ളി ഔൺസിന് 76.71 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. വർദ്ധിച്ച ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ശക്തമായ യുഎസ് ഡോളറുമാണ് ആഗോളതലത്തിൽ സ്വർണത്തിന് തിരിച്ചടിയായതെന്ന് വിപണി വിദഗ്ധർ പറഞ്ഞു. മധ്യപൂർവ്വേഷ്യയിലെ സംഘർഷം ആഗോള വിപണിയിലെ ആശങ്ക ഉയർത്തുകയാണ്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷ സാധ്യതകൾ വീണ്ടും ശക്തമായതോടെ എണ്ണവിലയും കനത്ത ചാഞ്ചാട്ടമാണ് നേരിട്ടത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളർ കടന്നു.

വിലയിൽ താൽക്കാലിക ഇടിവുണ്ടായെങ്കിലും, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ആവശ്യകത ഇപ്പോഴും ശക്തമാണെന്നാണ് വിപണി വിലയിരുത്തൽ. ദുർബലമാകുന്ന യുഎസ് ഡോളർ, വിവാഹ സീസണിലെ ആഭ്യന്തര വാങ്ങൽ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ കാരണം ദീർഘകാലത്തിൽ സ്വർണവിലയ്ക്ക് വീണ്ടും പിന്തുണ ലഭിക്കാമെന്ന പ്രതീക്ഷയും ഇവർ പങ്കുവെയ്ക്കുന്നു.

2 ലക്ഷമെന്ന പേടി വേണ്ട

ഈ വർഷം ആദ്യം സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ വർഷാവസാനം ഒരു പവൻ സ്വർണത്തിന് 2 ലക്ഷമാകുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്വർണ വില ഇനിയും കുത്തനെ ഇടിയാനുള്ള സാധ്യതയാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്. സ്വർണം ഈ വർഷം പരമാവധി 1.50 ലക്ഷം വരെ പവന് വില ഉയരാമെന്നും ഇവർ പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+