Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ഹോട്ടലുകള്‍ ഇനി പുലര്‍ച്ചെ 3.30 വരെ

ബെംഗളൂരുവിലെ ലോകകപ്പ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ലോകകപ്പ് കിരീട പോരാട്ടം അവസാന ലാപ്പിലേക്ക് അടുത്തതോടെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കണക്കിലെടുത്ത്, ജൂലൈ 14, 15, 19 തീയതികളില്‍ ബെംഗളൂരു നഗരത്തിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പുലര്‍ച്ചെ 3.30 വരെ തുറന്ന് പ്രവര്‍ത്തിക്കും. സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്.

വാനോളം മലയാളം...; മലയാളി ബഹിരാകാശ യാത്രികനുമായി കുതിച്ചുയര്‍ന്ന് സോയൂസ് എംഎസ് 29
വാനോളം മലയാളം...; മലയാളി ബഹിരാകാശ യാത്രികനുമായി കുതിച്ചുയര്‍ന്ന് സോയൂസ് എംഎസ് 29

1963ലെ കര്‍ണാടക പോലീസ് ആക്റ്റിലെ സെക്ഷന്‍ 31(W) പ്രകാരമുള്ള അധികാരം വിനിയോഗിച്ച്, ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലുള്ള എല്ലാ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പുലര്‍ച്ചെ 3.30 വരെ ഭക്ഷണം വിളമ്പാന്‍ കമ്മീഷണര്‍ അനുമതി നല്‍കി. ഇത്തവണ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവര്‍ സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Bengaluru

അതിനാല്‍ തന്നെ ഇന്ത്യയില്‍ പലപ്പോഴും അര്‍ധരാത്രിയിലും പുലര്‍ച്ചെയുമാണ് തത്സമയ സംപ്രേഷണം കാണാനാകുക. ഇത് കണക്കിലെടുത്ത് പ്രവര്‍ത്തന സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

രാജയോഗം എന്നാല്‍ ഇതാണ്..! ആഗ്രഹിച്ചതെന്തും നടക്കും, പൊന്നും പണവും കൈയിലേക്ക്
രാജയോഗം എന്നാല്‍ ഇതാണ്..! ആഗ്രഹിച്ചതെന്തും നടക്കും, പൊന്നും പണവും കൈയിലേക്ക്

നഗരത്തില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനൊപ്പം, അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ കണക്കിലെടുത്ത് കാണികള്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത് എന്ന് ഉത്തരവില്‍ പറയുന്നു. ജൂലൈ 14 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ലോകകപ്പ് സെമി - ഫൈനലുകളുടെയും ഫൈനലിന്റെയും രാത്രി വൈകിയുള്ള പ്രദര്‍ശനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.

ബുധനാഴ്ച പുലര്‍ച്ചെ 12.30-ന് നടക്കുന്ന ആദ്യ സെമി - ഫൈനലില്‍ ഫ്രാന്‍സും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടാനിരിക്കെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്. 'പൊതുസുരക്ഷ, ക്രമസമാധാനം, പൗരന്മാരുടെ സൗകര്യം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഉത്തരവാദിത്തത്തോടെ മത്സരങ്ങള്‍ ആസ്വദിക്കാനും അധികൃതരുമായി പൂര്‍ണ്ണമായി സഹകരിക്കാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,' എന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

എഡിറ്റ് ചെയ്ത വ്യാജ ചിത്രം പ്രചരിപ്പിക്കുന്നു, ഇത് ലജ്ജാകരം; കേസ് കൊടുക്കുമെന്ന് അന്ന രാജന്‍
എഡിറ്റ് ചെയ്ത വ്യാജ ചിത്രം പ്രചരിപ്പിക്കുന്നു, ഇത് ലജ്ജാകരം; കേസ് കൊടുക്കുമെന്ന് അന്ന രാജന്‍

ജൂലൈ 14, 15 തീയതികളിലെ സെമി-ഫൈനലുകള്‍, ജൂലൈ 19-ന് നിശ്ചയിച്ചിട്ടുള്ള ഫൈനല്‍ മത്സരം എന്നിങ്ങനെ മൂന്ന് ദിവസത്തേക്ക് ഈ ഉത്തരവ് ബാധകമായിരിക്കും. ബെംഗളൂരുവിലെ റെസ്റ്റോറന്റുകള്‍ സാധാരണയായി അടയ്ക്കുന്നത് പുലര്‍ച്ചെ 1 മണിക്കാണ്. 14 ലെ ഫ്രാന്‍സ് - സ്‌പെയിന്‍ പോരാട്ടത്തിന് ശേഷം 15 ന് പുലര്‍ച്ചെ അര്‍ജന്റീന - ഇംഗ്ലണ്ട് സെമിഫൈനലും നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+