ഒല ഡ്രൈവറെ പ്രശംസിച്ച് രഞ്ജനി, ചിത്രം ഫേസ്ബുക്കില്‍ വൈറല്‍
ബെംഗളൂരു: അമിതകൂലി, കയ്യേറ്റം, ബലാത്സംഗം, കൊലപാതകം ഇതൊക്കെയാണോ ബെംഗളൂരുവിലെ ഓട്ടോ - ടാക്സി ഡ്രൈവര്‍മാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത്. എന്നാല്‍ അത് അങ്ങനെയല്ല കേട്ടോ. മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും ഓട്ടോ - ടാക്സി ഡ്രൈവര്‍മാരില്‍ ചിലര്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് രഞ്ജന ശങ്കര്‍ എന്ന യുവതിയുടെ ഒരു അനുഭവമാണ്.
ബെംഗളൂരു നഗരത്തില്‍ നിന്നും കനകപുര റോഡ് വരെ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്ന രഞ്ജന ശങ്കര്‍ എന്ന യുവതിയുടെ അനുഭവം. ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍മാരെ കുറിച്ച് പേടിപ്പിക്കുന്ന കഥകള്‍ ഒരുപാട് കേട്ടിട്ടും, രഞ്ജന ഓട്ടോ പിടിച്ച് തന്നെയാണ് യാത്ര ചെയ്തത്. അത് പക്ഷേ വേറെ ഒരു നിവൃത്തിയും ഇല്ലാതിരുന്നത് കൊണ്ട് മാത്രമായിരുന്നു.

ഒരു മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു രഞ്ജനയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത്. എന്നിട്ടും ആ രാത്രി ഒരു പ്രശ്നവും കൂടാതെ രഞ്ജന എത്തേണ്ട സ്ഥലത്ത് എത്തി. തന്റെ യാത്രക്കാരിയെ സുരക്ഷിതമാക്കി പോകേണ്ട സ്ഥലത്ത് എത്തിച്ച ഖസംഫര് അലി എന്ന ഓട്ടോ ഡ്രൈവറെ രഞ്ജന മറന്നില്ല. അദ്ദേഹത്തിന്റെ ഒരു ചിത്രം എടുത്ത്, തനിക്കുണ്ടായ അനുഭവം ഒരു പോസ്റ്റാക്കി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു രഞ്ജന.
ഇതുപോലെ ഒരു ഡ്രൈവറെ കിട്ടിയതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം എന്ന ഓലയെ ടാഗ് ചെയ്തായിരുന്നു രഞ്ജന ശങ്കറുടെ പോസ്റ്റ്. ഒറ്റരാത്രി കൊണ്ട് ഖസംഫര് അലി ഫേസ്ബുക്കില്‍ സൂപ്പര്‍ സ്റ്റാറായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. പന്ത്രണ്ടായിരത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയാകുന്നത് വരെ മാത്രം രണ്ടായിരത്തോളം പേര് ഖസംഫര് അലിയുടെ ഫോട്ടോ ഷെയര്‍ ചെയ്യുകയുമുണ്ടായി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications