കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎ ജ്വല്ലറി തട്ടിപ്പ്; മന്‍സൂര്‍ ഖാനെ കോടതി അന്വേഷണ സംഘത്തിന് വിട്ടുകൊടുത്തു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച ഐഎംഎ ജ്വല്ലറി തട്ടിപ്പ് കേസില്‍ പിടിയിലായ ഉമട മന്‍സൂര്‍ ഖാനെ കോടതി അന്വേഷണ സംഘത്തിന് കൈമാറി. മൂന്ന് ദിവസത്തേക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. 2000 കോടിയോളം രൂപ ആയിരക്കണക്കിന് നിപേക്ഷകരില്‍ നിന്ന് സ്വീകരിച്ച് മുങ്ങിയ മന്‍സൂര്‍ ഖാന്‍ ദുബായിലേക്ക് കടന്നിരുന്നു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ഇയാളെ ദില്ലിയില്‍ നിന്ന് കഴിഞ്ഞദിവസമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ima

ബെംഗളൂരുവില്‍ എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

വിവാദം തുടങ്ങിയ വേളയില്‍ ദുയാബിയിലേക്ക് കടന്ന മന്‍സൂര്‍ ഖാന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. 4084 കോടി രൂപയാണ് മന്‍സൂര്‍ ഖാന്റെ കമ്പനികളില്‍ ജനങ്ങള്‍ നിക്ഷേപിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. 1400 കോടിയോളം രൂപ ഇയാള്‍ തിരിച്ചുനല്‍കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കളും ഉന്നത ഓഫീസര്‍മാരും കോടികള്‍ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി തന്റെ കമ്പനി പൊളിക്കുകയായിരുന്നുവെന്നാണ് മന്‍സൂര്‍ ഖാന്റെ വാദം.

യോഗിക്ക് മുന്നറിയിപ്പ് നല്‍കി പ്രിയങ്ക; തിരിച്ചുവരും, കോണ്‍ഗ്രസ് 10 ലക്ഷം പ്രഖ്യാപിച്ചുയോഗിക്ക് മുന്നറിയിപ്പ് നല്‍കി പ്രിയങ്ക; തിരിച്ചുവരും, കോണ്‍ഗ്രസ് 10 ലക്ഷം പ്രഖ്യാപിച്ചു

2006ലാണ് മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ഐ മോണിറ്ററി അഡൈ്വസറി (ഐഎംഎ) എന്ന പേരില്‍ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചായിരുന്നു പ്രവര്‍ത്തനം. 14 ശതമാനം മുതല്‍ 18 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കമ്പനിയിലെ പ്രധാനനിക്ഷേപകര്‍ മുസ്ലിംകളായിരുന്നു.

English summary
Bengaluru IMA case: Main accused remanded to ED custody till July 23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X