കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎ ജ്വല്ലറി തട്ടിപ്പ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

Google Oneindia Malayalam News

ബെംഗളൂരു: കോളിളക്കം സൃഷ്ടിച്ച ഐഎംഎ ജ്വല്ലറി തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചു. ഡിഐജി ബിആര്‍ രവികാന്ത് ഗൗഡയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ഒളിവില്‍ പോയ ഐഎംഎ ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാനെ കണ്ടെത്തുക എന്നതാണ് സംഘത്തിന്റെ ആദ്യ ദൗത്യം.

Ima

ഇയാള്‍ കര്‍ണാടകയില്‍ തന്നെയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞദിവസം ഖാന്റെ രണ്ടാം ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഇതില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദം കേള്‍ക്കുന്നുണ്ട്. കെട്ടിട നിര്‍മാണത്തിന്റെ ശബ്ദങ്ങളും കേള്‍ക്കാം. അതുകൊണ്ടുതന്നെ ഖാന്‍ ഇന്ത്യ വിട്ടുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നാണ് പോലീസ് കരുതുന്നു. മാത്രമല്ല, വിമാനത്താവളത്തിലെ രേഖകള്‍ പോലീസ് പരിശോധിച്ചു.

ഐഎംഎ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ശിവജി നഗറില്‍ പോലീസിന്റെ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസിപി, എസിപി, മൂന്ന് ഡിവൈഎസ്പിമാര്‍, നാല് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വന്‍ സംഘത്തെയാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്.

ഞെട്ടിക്കുന്ന വാര്‍ത്ത; സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്ഞെട്ടിക്കുന്ന വാര്‍ത്ത; സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്

കഴിഞ്ഞദിവസം പുറത്തുവന്ന ഖാന്റെ ഓഡിയോ സന്ദേശത്തില്‍ എല്ലാ നിക്ഷേപകര്‍ക്കും അവരുടെ പണം തിരിച്ചുകൊടുക്കുമെന്നു വ്യക്തമാക്കുന്നു. താന്‍ ബെംഗളൂരുവില്‍ തന്നെയുണ്ട്. തന്നെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നു. നിങ്ങളുടെ പണം ഞാന്‍ പല ഇടപാടുകളിലായി നിക്ഷേപിച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ വാങ്ങുകയും ജ്വല്ലറി ബിസിനസ് ആരംഭിക്കുകയും ചെയ്തു. എല്ലാവര്‍ക്കം പണം തിരികെ നല്‍കും. കോണ്‍ഗ്രസ് എംഎല്‍എ ആര്‍ റോഷന്‍ ബേഗ്, ഷക്കീര്‍ അഹ്മദ്, റാഹീല്‍ എന്നിവരാണ് എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ചെറിയ നിക്ഷേപക്കാര്‍ക്ക് ആദ്യം പണം നല്‍കുമെന്നും പിന്നീട് മറ്റുള്ളവര്‍ക്കും നല്‍കുമെന്നും ഖാന്‍ പുതിയ സന്ദേശത്തില്‍ പറയുന്നു. ഖാന്‍ മുങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ജയനഗറിലെയും ശിവജിനഗറിലെയും ഓഫീസിന് മുന്നില്‍ നിക്ഷേപകര്‍ ഒത്തുകൂടിയിരുന്നു.

English summary
Bengaluru IMA jewels scam: Karnataka government sets up SIT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X