കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎ ജ്വല്ലറി തട്ടിപ്പ്; താന്‍ ജീവനോടെയുണ്ടെന്ന് ഉടമ, നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കും

Google Oneindia Malayalam News

ബെംഗളൂരു: പൊതുജനങ്ങളില്‍ കോടികളുടെ നിക്ഷേപം സ്വീകരിച്ച് ബിസിനസ് നടത്തുന്നതിനിടെ മുങ്ങിയ ഐഎംഎ ജ്വല്ലറി ഉമട മുഹമ്മദ് മന്‍സൂര്‍ ഖാന്റെ പുതിയ ഓഡിയോ സന്ദേശം പുറത്ത്. താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് ആദ്യ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞതെങ്കില്‍, താന്‍ ജീവനോടെയുണ്ട് എന്നാണ് പുതിയ സന്ദേശത്തില്‍ പറയുന്നത്.

Im

എല്ലാ നിക്ഷേപകര്‍ക്കും അവരുടെ പണം തിരിച്ചുകൊടുക്കുമെന്നും ഖാന്‍ വ്യക്തമാക്കുന്നു. 15ന് മുമ്പ് എല്ലാവര്‍ക്കും പണം തിരിച്ചുകൊടുക്കുമെന്ന് ഖാന്‍ പറയുന്നു. എന്നാല്‍ ഏത് മാസം 15നാണ് എന്ന വ്യക്തമാക്കുന്നില്ല. ഇയാള്‍ യുഎഇയിലേക്ക് കടന്നുവെന്നാണ് കഴിഞ്ഞദിവസം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഖാന്‍ രാജ്യം വിട്ടിട്ടില്ലെന്ന് ബെംഗളൂരു പോലീസ് വ്യക്തമാക്കി.

വിമാനത്താവളങ്ങളിലെ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം പോലീസ് അറിയിച്ചത്. ഖാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമാണ്. കമ്പനിയുടെ പ്രധാനികളായ മൂന്ന് പേരെയും ഫോണ്‍ ഓഫാണ്. ബന്ധുക്കളുടെ ഫോണും പ്രവര്‍ത്തിക്കുന്നില്ല. ബെംഗളൂരുവില്‍ തന്നെ ഇയാളുണ്ടെന്നാണ് കരുതുന്നത്. പുതിയ ഓഡിയോ സന്ദേശത്തില്‍ സ്ത്രീകളുടെ ശബ്ദവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ബഹളവും കേള്‍ക്കുന്നുണ്ട്. തട്ടിപ്പ് അന്വേഷിക്കുന്നതിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ജഗനെ ചാക്കിടാന്‍ ബിജെപി; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം... ജഗന്‍ ദില്ലിയിലേക്ക്ജഗനെ ചാക്കിടാന്‍ ബിജെപി; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം... ജഗന്‍ ദില്ലിയിലേക്ക്

താന്‍ ബെംഗളൂരുവില്‍ തന്നെയുണ്ട്. തന്നെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നു. നിങ്ങളുടെ പണം ഞാന്‍ പല ഇടപാടുകളിലായി നിക്ഷേപിച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ വാങ്ങുകയും ജ്വല്ലറി ബിസിനസ് ആരംഭിക്കുകയും ചെയ്തു. എല്ലാവര്‍ക്കം പണം തിരികെ നല്‍കും. കോണ്‍ഗ്രസ് എംഎല്‍എ ആര്‍ റോഷന്‍ ബേഗ്, ഷക്കീര്‍ അഹ്മദ്, റാഹീല്‍ എന്നിവരാണ് എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ചെറിയ നിക്ഷേപക്കാര്‍ക്ക് ആദ്യം പണം നല്‍കുമെന്നും പിന്നീട് മറ്റുള്ളവര്‍ക്കും നല്‍കുമെന്നും ഖാന്‍ പുതിയ സന്ദേശത്തില്‍ പറയുന്നു. ഖാന്‍ മുങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ജയനഗറിലെയും ശിവജിനഗറിലെയും ഓഫീസിന് മുന്നില്‍ നിക്ഷേപകര്‍ ഒത്തുകൂടിയിരുന്നു.

English summary
Bengaluru IMA jewels scam: Owner Khan vows to refund investors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X