Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ടെക്കികള്‍ സിലിക്കണ്‍ വാലിയില്‍ നിന്ന് കൂട്ടത്തോടെ ബെംഗളൂരുവിലേക്ക് മടങ്ങുന്നു; കാരണം ഇതാണ്

മികച്ച ശമ്പളവും ഉയര്‍ന്ന ജീവിത നിലവാരവും തേടിയാണ് ഐടി പ്രൊഫഷണലുകള്‍ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്കു പോകുന്നത്. അമേരിക്ക, യുകെ, ജര്‍മനിയൊക്കെയായിരുന്നു മിക്കവരുടെയും ലക്ഷ്യസ്ഥാനങ്ങള്‍. ആദ്യ കാലങ്ങളില്‍ പോയവരില്‍ ഭൂരിപക്ഷവും മാതൃരാജ്യത്തേക്കു തിരിച്ചുവന്നിട്ടുമില്ല. എന്നാല്‍ കുടിയേറ്റ നിയമങ്ങളില്‍ പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ തൊഴില്‍ വിസയില്‍ വിദേശത്തേക്കു കുടിയേറാന്‍ ശ്രമിക്കുന്നവരുടെ കഷ്ടകാലവും തുടങ്ങി. നിരവധി പേരുടെ വിസ അപേക്ഷകള്‍ റദ്ദാക്കപ്പെട്ടതോടെ വിദേശ ജോലിയോടുള്ള ആകര്‍ഷണവും കുറഞ്ഞു തുടങ്ങി.

ടെക് വ്യവസായ മേഖലയില്‍ ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വലിയ വളര്‍ച്ച കൈവരിച്ചത് വിദേശത്തേക്കു പോയ ഐടി പ്രൊഷണലുകള്‍ക്ക് നാട്ടിലേക്കു മടങ്ങാനും പ്രചോദനമായിട്ടുണ്ട്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലെയുള്ള ടെക് ഭീമന്മാര്‍ ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതും നാട്ടിലേക്കു മടങ്ങാന്‍ നിരവധി കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. നാട്ടില്‍ തന്നെ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യാന്‍ കഴിയുന്നതും ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം താമസിക്കാന്‍ കഴിയുന്നതുമാണ് പലരെയും മാറ്റിച്ചിന്തിപ്പിക്കുന്നത്.

Bengaluru

അമേരിക്കയിലെ ഐടി കേന്ദ്രമായ സിലിക്കണ്‍ വാലിയില്‍ നിന്നും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന 'റിവേഴ്‌സ് മൈഗ്രേഷന്‍' എന്ന പ്രതിഭാസത്തെക്കുറിച്ച് പ്രമുഖ വ്യവസായിയും ഷാദി.കോം സ്ഥാപകനുമായ അനുപം മിത്തല്‍ പങ്കുവെച്ച നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഒരു കാലത്ത് മെച്ചപ്പെട്ട കരിയര്‍ തേടി അമേരിക്കയിലേക്ക് കുടിയേറിയിരുന്ന ഐടി വിദഗ്ധര്‍ ഇപ്പോള്‍ ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്ന് അറിയപ്പെടുന്ന ബെംഗളൂരു, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്ക് തിരിച്ചുവരികയാണെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യ ഇപ്പോള്‍ വെറുമൊരു തൊഴില്‍ ശക്തിയുടെ ഉറവിടം മാത്രമല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള പ്രൊഫഷണലുകളുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. മുന്‍പൊക്കെ വിദേശ രാജ്യങ്ങളിലെ കര്‍ശനമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കാരണമാണ് ആളുകള്‍ മടങ്ങിയിരുന്നതെങ്കില്‍, ഇന്ന് ഇന്ത്യയില്‍ ലഭിക്കുന്ന മികച്ച തൊഴിലവസരങ്ങളും വളരുന്ന സ്റ്റാര്‍ട്ടപ്പ് സംസ്‌കാരവുമാണ് പ്രധാന ആകര്‍ഷണമെന്ന് മിത്തല്‍ വ്യക്തമാക്കുന്നു.

രണ്ട് പതിറ്റാണ്ട് മുന്‍പ് ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനായി മികച്ച ടീമിനെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അനുപം മിത്തല്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ പൂര്‍ണമായും മാറി. കഴിഞ്ഞ ആറു മാസമായി സീനിയര്‍ തസ്തികകളിലേക്ക് ആളുകളെ തിരയുന്ന തനിക്ക് ലഭിക്കുന്നത് ആഗോള നിലവാരമുള്ള പ്രൊഫഷണലുകളെയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിലെ വെല്ലുവിളി നിറഞ്ഞതും അര്‍ത്ഥവത്തുമായ ജോലികള്‍ തിരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ പ്രതിഭകള്‍ തയ്യാറാകുന്നത് രാജ്യത്തിന്റെ സാങ്കേതിക വളര്‍ച്ചയുടെ അടയാളമാണ്. ബെംഗളൂരുവും മുംബൈയും ഇന്ന് സിലിക്കണ്‍ വാലിയോട് കിടപിടിക്കുന്ന തരത്തില്‍ മികച്ച പ്രൊഫഷണലുകളുടെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് അനുപം മിത്തല്‍ കൂട്ടിച്ചേര്‍ത്തു. ലോകോത്തര ടാലന്റുകളുടെ തട്ടകമായി ഇന്ത്യന്‍ നഗരങ്ങള്‍ മാറിക്കഴിഞ്ഞു. സിലിക്കണ്‍ വാലി കഴിഞ്ഞാല്‍ പുതിയ സാങ്കേതിക വിദ്യകളും സ്റ്റാര്‍ട്ടപ്പുകളും ജനിക്കുന്ന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇടമായി ബെംഗളൂരു മാറിക്കഴിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+