• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐഎംഎ കമ്പനി ഉടമ വിദേശത്തേക്ക് കടന്നു; കോണ്‍ഗ്രസ് എംഎല്‍എ ചതിച്ചെന്ന് ആരോപണം

ബെംഗളൂരു: ആയിരക്കണക്കിന് ആളുകളില്‍ നിന്ന് കോടികള്‍ നിക്ഷേപം സ്വീകരിച്ച് ബിസിനസ് നടത്തിവന്ന ഐഎംഎ ജ്വല്‍സ് ഉടമ മുങ്ങി. ഐ മോണിറ്ററി അഡൈ്വസറി (ഐഎംഎ) കമ്പനി ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ആണ് കുടുംബത്തോടൊപ്പം മുങ്ങിയത്. ഇയാള്‍ ജൂണ്‍ എട്ടിന് യുഎഇയിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. രാജ്യം വിടുന്നതിന് മുമ്പ് ഇദ്ദേഹം കമ്പനിയുടെ തകര്‍ച്ച സൂചിപ്പിച്ച് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരുന്നു. ഇത് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നുണ്ട്.

തുടര്‍ന്ന് ആശങ്കയിലായ നിക്ഷേപകര്‍ ജയനഗറിലെയും ശിവജിനഗറിലെയും കമ്പനിയുടെ ഓഫീസിന് മുന്നില്‍ ബഹളം വച്ചു. കൂടുതല്‍ പോലീസുകാരെത്തി രംഗം ശാന്തമാക്കി. മന്‍സൂര്‍ ഖാനെതിരെ ചില പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഓഡിയോ സന്ദേശം പുറത്തുവിട്ട് ഇയാള്‍ യുഎഇയിലേക്ക് കടന്നത്.

അതേസമയം, കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബേഗിനെതിരെ കടുത്ത ആരോപണമാണ് ഓഡിയോ സന്ദേശത്തില്‍ മന്‍സൂര്‍ ഖാന്‍ ഉന്നയിച്ചിരിക്കുന്നത്. 400 കോടി രൂപ വാങ്ങിയ എംഎല്‍എ തിരിച്ചുതന്നില്ലെന്നും കമ്പനി പ്രതിസന്ധിയിലാകാന്‍ ഒരു കാരണം ഇതാണെന്നും മന്‍സൂര്‍ ഖാന്‍ പറയുന്നു. രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്‍തോതില്‍ കൈക്കൂലിയായി പണം വാങ്ങിയെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്.

ജനകീയ നിക്ഷേപം സ്വീകരിച്ച് ബിസിനസ്; വന്‍ ലാഭ വാഗ്ദാനം, ഒടുവില്‍ ആത്മഹത്യാ ഭീഷണി

അതേസമയം, ഓഡിയോ വ്യാജമാണെന്നും കോണ്‍ഗ്രസിലെ ചിലര്‍ തന്നെ മോശമായി ചിത്രീകരിക്കാന്‍ ചെയ്തതാണെന്നും ബേഗ് കുറ്റപ്പെടുത്തി. മന്‍സൂര്‍ ഖാനെതിരെ കോമേഴ്‌സ്യല്‍ സ്ട്രീറ്റ് പോലീസ് കേസെടുത്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മന്‍സൂര്‍ ഖാന്റെ നിക്ഷേപകര്‍ക്കെല്ലാം ഇയാള്‍ പണം വാങ്ങിയതിന് രേഖ നല്‍കിയിരുന്നു. ഇത് കേസ് നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കും. 14 ശതമാനം മുതല്‍ 18 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കമ്പനിയുടെ ബിസിനസ് പോലീസ് തടഞ്ഞിട്ടില്ല.

നിക്ഷേപകരില്‍ കൂടുതല്‍ പേരും മുസ്ലിംകളാണ്. മുസ്ലിംകള്‍ക്കിടയില്‍ വന്‍ വിശ്വാസ്യത മന്‍സൂര്‍ ഖാന്‍ നേടിയെടുത്തിരുന്നു. ഐഎംഎയ്ക്ക് ജ്വല്ലറികള്‍, റിയല്‍ എസ്റ്റേറ്റ്, ട്രേഡിങ്, ഫാര്‍മസി, പ്രസാദക കമ്പനികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുണ്ട് എന്നാണ് പോലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരം.

English summary
Bengaluru Investment Company IMA's Owner fled to UAE

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more