കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയ നിക്ഷേപം സ്വീകരിച്ച് ബിസിനസ്; വന്‍ ലാഭ വാഗ്ദാനം, ഒടുവില്‍ ആത്മഹത്യാ ഭീഷണി

Google Oneindia Malayalam News

ബെംഗളൂരു: ആയിരക്കണക്കിന് ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് ബിസിനസ് നടത്തുന്ന കമ്പനി ഉടമ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത്. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലി നല്‍കി മടുത്തുവെന്നും പലരും തന്നെ വഞ്ചിച്ചുവെന്നും ആത്മഹത്യ ചെയ്യുമെന്നും ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ പറയുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെ ആശങ്കയിലായ നിക്ഷേപകര്‍ ശിവജിനഗറിലെ കമ്പനിയുടെ ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. ഉടമ രാജ്യം വിട്ടുവെന്നാണ് കരുതുന്നത്.

Ima

2006ലാണ് മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ഐ മോണിറ്ററി അഡൈ്വസറി (ഐഎംഎ) എന്ന പേരില്‍ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചായിരുന്നു പ്രവര്‍ത്തനം. 14 ശതമാനം മുതല്‍ 18 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. സിറ്റി പോലീസ് കമ്മീഷണരെ അഭിസംബോധന ചെയ്തുള്ള മന്‍സൂര്‍ ഖാന്റെ ഓഡിയോ ക്ലിപ്പാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവും ശിവജിനഗര്‍ എംഎല്‍എയുമായ റോഷന്‍ ബേഗ് തന്നെ ചതിച്ചുവെന്ന് ഖാന്‍ പറയുന്നു. 400 കോടി വാങ്ങിയ അദ്ദേഹം തിരിച്ചു തരുന്നില്ലെന്നാണ് ഖാന്റെ ആരോപണം. ഇനിയും പണം ലഭിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നും ഖാന്‍ പറയുന്നു. എന്നാല്‍ ഖാന്‍ ആത്മഹത്യ ചെയ്യുമെന്ന് പോലീസ് വിശ്വസിക്കുന്നില്ല. ഇയാലെയും കുടുംബത്തെയും കാണാനില്ല.

അമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേഅമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേ

വാട്‌സ് ആപ്പില്‍ ഓഡിയോ ക്ലിപ്പ് പ്രചരിച്ചതോടെ ആയിരക്കണക്കിന് നിക്ഷേപകരാണ് ശിവജിനഗറിലെ ഓഫീസിന് മുന്നിലെത്തിയത്. കൂടുതല്‍ പോലീസെത്തി രംഗം ശാന്തമാക്കി. ഖാന്‍ വിദേശത്തേക്ക് കടന്നുവെന്നാണ് സംശയം. രേഖാമൂലമാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്.

2000 കോടിയിലധികം രൂപ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. നിക്ഷേപകരില്‍ കൂടുതല്‍ പേരും മുസ്ലിംകളാണ്. മുസ്ലിംകള്‍ക്കിടയില്‍ വന്‍ വിശ്വാസ്യത മന്‍സൂര്‍ ഖാന്‍ നേടിയെടുത്തിരുന്നു. ഐഎംഎയ്ക്ക് ജ്വല്ലറികള്‍, റിയല്‍ എസ്റ്റേറ്റ്, ട്രേഡിങ്, ഫാര്‍മസി, പ്രസാദക കമ്പനികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുണ്ട് എന്നാണ് പോലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരം.

English summary
Bengaluru Investment Company IMA's Owner threatens suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X