Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു വലിപ്പം കൂട്ടുന്നു; തുമകുരു ബെംഗളൂരു നോര്‍ത്ത് ആകും? മന്ത്രി പറയുന്ന കാരണങ്ങള്‍

ബെംഗളൂരു: കര്‍ണാടകത്തിന്റെ തലസ്ഥാനമാണ് ബെംഗളൂരു. രാജ്യത്തെ പ്രധാന നഗരം. ഇന്ത്യയുടെ ഐടി ഹബ്ബ്. ശുചിത്വ നഗരമെന്നും വിശേഷമുള്ള ബെംഗളൂരു വിപുലീകരിക്കാന്‍ പോകുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തൊട്ടടുത്ത തുമകുരു ജില്ല ബെംഗളൂരുവിനോട് കൂട്ടിച്ചേര്‍ക്കുന്ന കാര്യമാണ് മന്ത്രി പറയുന്നത്.

ബെംഗളൂരുവില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയാണ് തുമകുരു. ഇതിനെ ബെംഗളൂരുവിനോട് ചേര്‍ത്ത് ബെംഗളൂരു നോര്‍ത്ത് എന്ന് പേര് മാറ്റുന്ന കാര്യമാണ് മന്ത്രി പറഞ്ഞത്. അതിവേഗം എത്തുന്നതിന് ഒരു മെട്രോ പാത തുമകുരുവിലേക്ക് നിര്‍മിക്കുകയും ചെയ്യാം. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും പലരും രംഗത്തുവന്നിട്ടുണ്ട്.

bengaluru expading to tumakuru says minister

മഡവരയില്‍ നിന്ന് തുമകുരുവിലേക്ക് 60 കിലോമീറ്റര്‍ നീളത്തില്‍ മെട്രോ ലൈന്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു. ഏകദേശം 20000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിക്ക് അംഗീകാരം നല്‍കണം എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനോടും പരമേശ്വര ആവശ്യപ്പെട്ടു.

ബെംഗളൂരുവില്‍ നിന്ന് അയല്‍ പ്രദേശങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് സബര്‍ബന്‍ റെയില്‍ പദ്ധതി നേരത്തെ ആലോചനയിലുള്ളതാണ്. ഇതില്‍ തുമകുരുവും ഉള്‍പ്പെടുന്നു. പല കാരണങ്ങള്‍ ഈ പദ്ധതി നടന്നിട്ടില്ല. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ട്രാഫിക് തടസങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാമെന്നും കരുതുന്നു. അതിനിടെയാണ് മന്ത്രി തുമകുരുവിനെ ബെംഗളൂരുവുമായി ചേര്‍ക്കാനും പേരു മാറ്റാനും മെട്രോ ലൈന്‍ സ്ഥാപിക്കാനും നിര്‍ദേശിക്കുന്നത്.

രാമനഗര ബെംഗളൂരു സൗത്ത് ആയില്ലേ?

തുമുകുരുവില്‍ ഒരു കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് ജി പരമേശ്വര പുതിയ നിര്‍ദേശങ്ങള്‍ തുറന്നുപറഞ്ഞത്. സമാനമായ രീതിയില്‍ പല മാറ്റങ്ങളും നടപ്പാക്കിയിട്ടുണ്ടെന്ന കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. രാമനഗര ജില്ല പേര് മാറ്റി ബെംഗളൂരു സൗത്ത് എന്നാക്കിയിരുന്നു. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ആയിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്.

തുമകുരുവിനെ ബെംഗളൂരു നോര്‍ത്ത് എന്നാക്കി പേര് മാറ്റാമെന്ന് പരമേശ്വര പറയുന്നു. തുമകുരു ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയാണ് പരമേശ്വര. കഴിഞ്ഞ വര്‍ഷവും അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ബെംഗളൂരുവിനോട് ഈ പ്രദേശത്തെ ചേര്‍ക്കുമ്പോള്‍ വന്‍തോതില്‍ നിക്ഷേപം വരുമെന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം ബിജെപി ഈ നിര്‍ദേശത്തെ എതിര്‍ക്കുകയാണ് ചെയ്തത്.

ബെംഗളൂരുവില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരമുണ്ട് തുമകുരുവിലേക്ക്. ഇത്രയും ദൂരമുള്ള സ്ഥലം എന്തിനാണ് ബെംഗളരൂവിനോട് ചേര്‍ക്കുന്നത്. ഇങ്ങനെ പോയാല്‍ മംഗളൂരുവിനെ ബെംഗളൂരു ബീച്ച് ഫ്രണ്ട് എന്നും കലബുറഗിയെ ബെംഗളൂരു ഫാര്‍ ഈസ്റ്റ് എന്നും കുടകിനെ ബെംഗളൂരു ഹില്‍ സ്റ്റേഷന്‍ എന്നും ആക്കാമല്ലോ. സംസ്ഥാനം മൊത്തം ബെംഗളൂരുവിനോട് ചേര്‍ത്ത് ഗ്രേറ്റര്‍ ബെംഗളൂരു ഏരിയ എന്ന് പ്രഖ്യാപിക്കാം- ബെംഗളൂരു സെന്‍ട്രല്‍ എംപി പിസി മോഹന്‍ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+