ബെംഗളൂരിൽ നിന്നും ആളുകൾ കൂട്ടത്തോടെ ഒഴിയുന്നു; ചേക്കേറുന്നത് മറ്റൊരു നഗരത്തിലേക്ക്..കാരണം ആ റിപ്പോർട്ടും
രാജ്യത്തെ സാങ്കേതികവിദ്യാ വ്യവസായത്തിൻ്റെ ഹൃദയ കേന്ദ്രമായിരുന്ന ബെംഗളൂരുവിലേക്ക് ഒരു കാലത്ത് കൂട്ടത്തോടെ ആളുകൾ ഒഴുകിയെത്തിരുന്നു, പ്രത്യേകിച്ച് യുവാക്കൾ. എന്നാൽ മുൻപത്തെ പോലൊരു സാഹചര്യം ഇപ്പോഴില്ല. ആളുകൾക്ക് ബെംഗളൂരു മടുക്കുകയാണ് എന്നാണ് റിപ്പോർട്ട്. കടുത്ത ഗതാഗതക്കുരുക്ക്, കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ, വർദ്ധിച്ചുവരുന്ന മലിനീകരണം, കുടിവെള്ള ക്ഷാമം, ഉയർന്ന വീട്ട് വാടക, എന്നിവയെല്ലാമാണ് ബെംഗളൂരുവിലേക്ക് വരുന്നതിൽ നിന്നും ആളുകളെ തടയുന്നത്.
ബെംഗളൂരുവിലെ ജീവിതം തുടർന്നും മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് പല പ്രൊഫഷണലുകളും കുടുംബങ്ങളും ഇപ്പോൾ പുനർവിചിന്തനം ചെയ്യുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിനോടകം പലരും അടുത്തുള്ള ചെറിയ നഗരങ്ങളിലേക്ക് മാറി തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മോശം ജീവിത സാഹചര്യങ്ങൾ കാരണം ആളുകൾ ബെംഗളൂരു വിട്ടുപോകുന്ന പ്രവണത വർദ്ധിച്ചുവരുന്നതായി നിക്ഷേപ ബാങ്കറായ സാർത്ഥക് അഹൂജ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച റിപ്പോർട്ടിൽ പറഞ്ഞു. ബെംഗളൂരുവിനെ ഗതാഗതക്കുരുക്കിൻ്റെ കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ മോശം നഗരമായി ഇപ്പോൾ കണക്കാക്കുന്നു. ആളുകൾക്ക് വർഷത്തിൽ ശരാശരി 134 മണിക്കൂർ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. അഹൂജ ലിങ്ക്ഡിനിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഗതാഗതക്കുരുക്ക് മാത്രമല്ല പ്രശ്നം. വർദ്ധിച്ചുവരുന്ന വായു മലിനീകരണം, താങ്ങാനാവാത്ത ഭവന വില, കുടിവെള്ള ക്ഷാമം എന്നിവയെല്ലാം നിവാസികളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മികച്ചതും ജീവിതനിലവാരം ഉയർന്നതുമായ ചെറിയ നഗരങ്ങൾ തേടുകയാണ് ഇപ്പോൾ പലരും. ഈ മാറ്റത്തിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നാണ് മൈസൂരു നഗരമാണെന്ന് അഹൂജ അഭിപ്രായപ്പെട്ടു. 'മൈസൂരുവിൽ എവിടെയും 15 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാം', അദ്ദേഹം ചൂണ്ടിക്കാട്ടി. ബെംഗളൂരുവിനെ അപേക്ഷിച്ച് ജീവിതച്ചെലവ് 10-20% കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മൈസൂരുവിലെ വസ്തുവില 50 ശതമാനം വർദ്ധിച്ചുവെങ്കിലും, ഇപ്പോഴും ബെംഗളൂരുവിനെക്കാൾ 30-50 ശതമാന വില കുറവാണ്. ഉദാഹരണത്തിന്, കുവെമ്പു നഗർ, വിജയനഗർ തുടങ്ങിയ പ്രദേശങ്ങളിൽ അപ്പാർട്ട്മെൻ്റുകൾക്ക് ഏകദേശം 60 ലക്ഷം മുതലാണ് വില. എന്നാൽ സരസ്വതിപുരം, ജയലക്ഷ്മിപുരം തുടങ്ങിയ പ്രീമിയം പ്രദേശങ്ങളിൽ ഇത് 1 കോടിയിൽ ആരംഭിക്കുന്നു. അതേസമയം, മൈസൂരുവിൽ വാടക വരുമാനം കൂടുതലാണ്.
2023-ൽ ബെംഗളൂരു-മൈസൂരു അതിവേഗ പാതയുടെ നിർമ്മാണം ഈ പ്രവണതയ്ക്ക് കൂടുതൽ വേഗം നൽകി. ഇത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ദീർഘകാല റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപം നടത്താൻ പ്രമുഖ ഡെവലപ്പർമാരെ ആകർഷിക്കുകയും ചെയ്തു. ഈ പ്രവണത ബെംഗളൂരുവിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് അഹൂജ കരുതുന്നു. "മുംബൈ, ഡൽഹി, ഗുഡ്ഗാവ്, പൂനെ എന്നിവയുൾപ്പെടെയുള്ള എല്ലാ മെട്രോകളുടെയും പ്രശ്നമാണിത്. കഴിഞ്ഞ ദശകത്തിൽ മെട്രോകളിൽ റിയൽ എസ്റ്റേറ്റ് വളർച്ച കണ്ടിട്ടുണ്ടെങ്കിൽ, അടുത്ത ദശകത്തിൽ ആ വളർച്ചയെല്ലാം ടയർ 2 നഗരങ്ങളിൽ നിന്നായിരിക്കും," അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മെട്രോ നഗരങ്ങൾ അടിസ്ഥാന സൗകര്യ സമ്മർദ്ദങ്ങളുമായി പോരാടുമ്പോൾ, ടയർ 2 നഗരങ്ങൾ വളർച്ചയുടെയും മികച്ച ജീവിതസാഹചര്യങ്ങളുടെയും പുതിയ കേന്ദ്രങ്ങളായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെംഗളൂരുവിൽ നിലവിൽ 31,600-ലധികം കോടീശ്വര കുടുംബങ്ങളുണ്ടെന്നാണ് കണക്കുകൾ. ഐടി ഭീമന്മാർ, യൂണികോൺ സ്റ്റാർട്ടപ്പുകൾ, വെഞ്ച്വർ ക്യാപിറ്റൽ, നവീകരണം എന്നിവയാൽ സമ്പന്നമായ ഈ നഗരം രാജ്യത്തെ മൂന്നാമത്തെ വലിയ ധനിക നഗരമാണ്. ഇൻഫോസിസ് മുതൽ ഫ്ലിപ്കാർട്ട് വരെ, ദിനംപ്രതി പുതിയ പുതിയ കമ്പനികൾ ഇവിടെ ആരംഭിക്കുന്നുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications