കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു ഇന്ത്യയില്‍ ഏറ്റവും അധികം ശമ്പളം നല്കുന്ന നഗരം: ഉയര്‍ന്ന വാര്‍ഷിക വരുമാനം ബെംഗളൂരുവിലെന്ന്

ബെംഗളൂരു ഇന്ത്യയില്‍ ഏറ്റവും അധികം ശമ്പളം നല്കുന്ന നഗരം: ഉയര്‍ന്ന വാര്‍ഷിക വരുമാനം ബെംഗളൂരുവിലെന്ന് ലിങ്ക്ഡ് ഇൻ സർവേ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഏറ്റവും അധികം ശമ്പളം നല്കുന്ന നഗരം ബെംഗളൂരു | Oneindia Malayalam

ബെംഗളൂരു: ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം നല്കുന്ന നഗരം ഉദ്യാന നഗരമായ ബെംഗളൂരുവെന്ന് സര്‍വ്വെ. ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്, സോഫ്റ്റ് വെയര്‍ ആന്റ് ഐടി, കണ്‍സ്യൂമര്‍ മേഖല എന്നീ വിഭാഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം നല്കുന്നത് ബെംഗളുരുവിലാണെന്ന് ലിന്‍കിഡ് ഇന്‍ ഇന്ത്യയിൽ നടത്തിയ സര്‍വ്വെയില്‍ പറയുന്നു.


ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്, സോഫ്റ്റ് വെയര്‍ ആന്റ് ഐടി, കണ്‍സ്യൂമര്‍ മേഖല, ഹെല്‍ത്തകെയര്‍, ഫിനാന്‍സ്, കോര്‍പ്പറേറ്റീവ് സര്‍വ്വീസസ്, നിര്‍മാണ മേഖല, റിയല്‍ എസ്റ്റേറ്റ്, മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയാണ് മികച്ച ശമ്പളം നല്കുന്ന മേഖലകള്‍.

11-office-


ടെക്‌നോളജി സിറ്റിയാണ് ഏറ്റവും അധികം സാലറി നല്കുന്നതെന്നും ബെംഗളൂരു കഴിഞ്ഞാല്‍ മുംബൈയും ദില്ലിയുമാണ് ഉയര്‍ന്ന ശമ്പളം നല്കുന്ന മറ്റ് നഗരങ്ങള്‍. ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്കിങ് മേഖലകളില്‍ വാര്‍ഷിക ശമ്പളം 15 ലക്ഷം വരെയും സോഫ്റ്റ് വെയര്‍ മേഖലകളില്‍ 12 ലക്ഷം വരെയും കണ്‍സ്യൂമര്‍ വിഭാഗത്തില്‍ 9 ലക്ഷം വരെയുമാണ് ശമ്പള ഘടന.


ഹാര്‍ഡ് വെയര്‍ മേഖലകളിലെ ഉയര്‍ന്ന ശമ്പളത്തിന് പ്രധാനകാരണം ചിപ് ഡിസൈന്‍ ഇന്ത്യയിലേക്ക് ഏറിയ പങ്കും എത്തിച്ചേര്‍ന്നതാണെന്ന് വിലയിരുത്തുന്നു. മൂന്നുവര്‍ഷം മുമ്പു വരെ മുന്‍പരിചയത്തിനനുസരിച്ച് എന്‍ജിനീയര്‍മാരുടെ ശമ്പളത്തില്‍ മൂന്നു മടങ്ങ് വര്‍ധനവുണ്ടായിരുന്നു ഇന്ന് അത് അഞ്ച് മടങ്ങുവരെ വര്‍ധിച്ചിരിക്കുകയാണ്.

നെറ്റ് വര്‍ക്കിങ് മേഖലയില്‍ വന്‍തോതിലുള്ള ഡാറ്റയുടെ ഉപയോഗവും ഡിജിറ്റല്‍ ആവിര്‍ഭാവവും നെറ്റ് വര്‍ക്കിങ് സങ്കീര്‍ണതയും സുരക്ഷിതത്വവും ആവശ്യമായി വന്നതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ ടെക്കികളെ നേടികൊടുത്തു. ഇതാണ് ഇവരുടെ വന്‍തോതിലുള്ള ആവശ്യകത ഉണ്ടാക്കിയതെന്ന് സിസ്‌കോ സിഐഒ വിസി ഗോപാല്‍രത്‌നം പറയുന്നു.

ഡിജിറ്റല്‍ സാങ്കോതിക വിദ്യയില്‍ പുതുമകളാണ് സോഫ്റ്റ് വെയര്‍ മേഖലയില്‍ ശമ്പള വര്‍ധനവിന് കാരണമായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും ശമ്പളവര്‍ധനവിന് കാരണമാകുന്നു. വിവിധ മേഖലകളിലെ എന്‍ഞ്ചീനയര്‍മാര്‍ പ്രോഗ്രാമിങില്‍ സജീവമാകുമ്പോള്‍ സാധ്യതകളും വര്‍ധിക്കുകയാണ്


കണ്‍സ്യൂമര്‍ മോഖലയിലും ഇന്ത്യയിലെ പ്രശസ്ത ബിസിനസ് സ്‌കൂളുകളിലെ സാന്നിധ്യം ഉയര്‍ന്ന ശമ്പളത്തിന്റെ സാധ്യത കൂട്ടുന്നു. ഉയര്‍ന്ന ശമ്പളം മികച്ച കഴിവുള്ള ഉദ്യോഗാര്‍ഥികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നു. ലിന്‍ക്ഡ് ഇന്‍ പധനത്തില്‍ ബെംഗളൂരു 12 ലക്ഷം ശരാശരി വാര്‍ഷിക വരുമാനം നല്കുന്നു. 9 ലക്ഷമാണ് ദില്ലിയും മുംബൈയിലും നല്കുന്നത്. ഹൈദരാബാദ് 8.5 ലക്ഷവും ചെന്നെ 6.3 ലക്ഷവും ശരാശരി വാര്‍ഷിക വരുമാനം നല്കുന്നുണ്ട്.

സര്‍വ്വേ പ്രകാരം ഉയര്‍ന്ന സമ്പളം വാങ്ങുന്ന തസ്തികകള്‍ ഡയറക്ടര്‍ ഓഫ് എന്‍ഞ്ചിനീയര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വൈസ് പ്രസിഡന്റ് സെയില്‍സ്, സീനിയര്‍ പ്രോഗ്രം മാനേജര്‍ എന്നിവരാണ്. ലിന്‍ക്ഡ് ഇന്‍ സാലറി ഇന്‍സൈറ്റ് ടൂള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 50 മില്യണ്‍ ഉപയോക്താക്കള്‍ ലിന്‍ക്ഡ് ഇന്‍ ഉണ്ട്. ഉപയോക്താക്കളുടെ എണ്ണത്തില്‍ യുഎസ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ഇന്ത്യയുടെ മത്സരവൈരിയുള്ള തൊഴില്‍ വിപണിയിൽ ശമ്പള സുതാര്യതയും കമ്പനികള്‍ എന്തു നല്കും എന്നതു സംബന്ധിച്ചുള്ള സുതാര്യമായ വിവരങ്ങള്‍ അംഗങ്ങള്‍ക്ക് ലഭിക്കുമെന്ന് ലിന്‍ക്ഡ് ഇന്‍ ഇന്ത്യ പ്രൊഡക്ട് ഹെഡ് അജയ് ദത്ത പറഞ്ഞു.

English summary
Bengaluru is the highest salary paying city in India according to Linked In survey conducted all over India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X