ബെംഗളൂരു മന്ത്രവാദത്തിന് അടിമപ്പെടുന്നു, അമ്മാവന്റെ പക്ഷാഘാതം മാറാന്‍ പത്ത് വയസുകാരിയെ നരബലി നടത്തി
ഇന്ത്യയുടെ ഐടി തലസ്ഥാനമായാണ് ബെംഗളൂരു അറിയിപ്പെടുന്നത്. എന്നാല്‍ കാലം മാറി? ബെംഗളൂരിനെ ഐടി തലസ്ഥാനമെന്നും സയന്സിറ്റിയെന്നും വിളിക്കാന്‍ വരട്ടെ.
ബെംഗളൂരു; ഇന്ത്യയുടെ ഐടി തലസ്ഥാനമായാണ് ബെംഗളൂരു അറിയിപ്പെടുന്നത്. എന്നാല്‍ കാലം മാറി? ബെംഗളൂരിനെ ഐടി തലസ്ഥാനമെന്നും സയന്സിറ്റിയെന്നും വിളിക്കാന്‍ വരട്ടെ. വളര്‍ന്നുക്കൊണ്ടിരിക്കുന്ന ബെംഗളൂരിനൊപ്പം മന്ത്രവാദങ്ങളും ദുരാചാരങ്ങളും വളരുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. നഗരത്തിലും പുറത്ത് നിന്നും ഒട്ടേറെ പേരാണ് മന്ത്രവാദത്തിന് അടിമപ്പെടുന്നത്.
ഞെട്ടിപ്പിക്കുന്ന സംഭവം ഇതാണ്. മന്ത്രവാദത്തിന്റെ പേരില്‍ പത്ത് വയസുകാരിയെ നരബലി നടത്തിയ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കര്‍ണ്ണാടകയിലെ രാമനഗര്‍ ജില്ലയിലെ മാര്ഗുഡിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സുനകല് മുഹമ്മദ് നൂറുള്ളയുടെയും ജമീലയുടെയും ആയിഷ എന്ന പത്ത് വയസുകാരിയാണ് ദുര്‍മന്ത്രവാദത്തിന് ഇരയായത്.

അറസ്റ്റില്‍
കൊലപാതക നടത്തിയ കേസില്‍ മുഹമ്മദ് വാസില്‍, റഷിദുസീന്ന, മന്ത്രവാദി നസീം താജ് എന്നിവരാണ് അറസ്റ്റിലായത്.

കനാലില്‍ നിന്നും മൃതദേഹം കണ്ടെത്തി
മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പോലീസ് അന്വേഷണത്തില്‍ ഹൊസഹള്ളി റോഡിന് സമീപത്തെ കനാല്‍ നിന്ന് കണ്ടെത്തി. മൃതദേഹം കഴുത്ത് മുറിച്ച നിലയിലും കാലില്‍ നാരങ്ങ കെട്ടിവെച്ച നിലയിലും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുര്‍മന്ത്രവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിച്ചത്.

നസീം താജി എന്ന ദുര്‍മന്ത്രവാദി
നസീം താജി എന്ന ദുര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുര്‍ന്നാണ് പെണ്‍കുട്ടിയെ നരബലി ചെയ്തത്. മുഹമ്മദ് വാസിലിന്റെ സഹോദരന് മുഹമ്മദ് റഫീഖ് പക്ഷഘാത രോഗിയാണ.് മുഹമ്മദ് റഫീഖിന്റെ പക്ഷഘാതം മാറ്റാന്‍ വീട്ടുകാര്‍ ചേര്‍ന്ന് നസീം താജി എന്ന ദുര്‍മന്ത്രവാദിയെ സമീപിക്കുകയായിരുന്നു.

പരിഹാരം ഇതാണ്
പത്ത് വയസുകാരിയെ നരബലി നടത്തിയാല്‍ റഫീഖിന്റെ അസുഖം ഭേദമാകുമെന്നാണ് മന്ത്രവാദി പറഞ്ഞത്. വാസിലും കൗമാരക്കാരും ചേര്‍ന്നാണ് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി മന്ത്രവാദം ചെയ്ത് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

അമ്മാവന്റെ പക്ഷഘാതം മാറാന്‍
അമ്മാവന്റെ പക്ഷാഘാതം മാറാന്‍ വേണ്ടിയാണ് കുട്ടിയെ നരബലി ചെയ്തതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ അച്ഛന്റെ സഹോദരന് ഉള്‍പ്പടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒന്നിനാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.

എന്തിനും പരിഹാരം
കുടുംബത്തിലെ ദുരിതം മാറാനും ഐശ്വര്യ വന്നുചേരാനുമായുള്ള പരിരഹാര മാര്‍ഗങ്ങളും ദുര്മന്ത്രവാദികള് നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രണയനൈരാശ്യം, വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം ഇവരുടെ അടുത്ത് പരിഹാരമുണ്ട്. വിദ്യാസമ്പന്നരായ ആളുകളാണ് ഏറ്റവും കൂടുതല്‍ മന്ത്രവാദത്തിന് അടിമപ്പെടുന്നത്.

പ്രതിഫലം
ആവശ്യങ്ങള്‍ നിറവേറ്റിയാല്‍ ദുര്മാന്ത്രവാദികള്ക്ക് 500 രൂപ മുതല്‍ ലക്ഷം രൂപ വരെയാണ് ആവശ്യക്കാര്‍ പ്രതിഫലമായി നല്‍കുന്നത്. മൂന്ന് വര്‍ഷമായി ബെഗംളൂരിനൊപ്പം ദുര്‍മന്ത്രവാദവും ബെംഗളൂരിനൊപ്പം വളര്‍ന്ന് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോണ്ടാക്ട് ചെയ്യാം
സോഷ്യല്‍ മീഡിയിലും ഇവര്‍ ആക്ടീവാണ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇവരെ ബന്ധപ്പെടാനുള്ള വിവരങ്ങളും ലഭ്യമാണ്.
-
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
എല്ലാവരും ശ്രദ്ധിക്കുക; പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന ഉടൻ! -
ബെംഗളൂരു വന്ദേഭാരത് സമയത്തില്‍ നേരിയ മാറ്റം; ടിക്കറ്റ് നിരക്ക് 1260 രൂപ, 5 സ്റ്റോപ്പ്, ആറര മണിക്കൂര്‍ യാത്ര -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications