'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം'
പതിവ് പോലെ ജോലിക്ക് പോകുമ്പോൾ ഇനി ജോലിക്ക് വരേണ്ടെന്ന് പറഞ്ഞാൽ എന്താകും നിങ്ങളുടെ അവസ്ഥ? എന്ത് ചെയ്യണമെന്ന് അറിയാതെ നമ്മളിൽ പലരും സ്തഭ്തരായിപ്പോയേക്കും തീർച്ച. എന്നുവെച്ച് ആശങ്കപ്പെട്ട് ശിഷ്ടകാലം തീർക്കാനാകില്ലല്ലോ അല്ലേ, ഇല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഓറക്കിളിലിലെ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ലീഡറായ ഹൃഷികേശ നർഷ. കൂട്ട ലേ ഓഫീൽ 16 വർഷമായി ചെയ്യുന്ന ജോലിയിൽ നിന്നാണ് ഹൃഷികേശ പുറത്താക്കപ്പെട്ടത്.ലേ ഓഫ് നേരിട്ടപ്പോൾ താൻ കടന്നുപോയ അനുഭവങ്ങൾ അദ്ദേഹം പരസ്യമായി പങ്കുവെച്ചു.
ഓർഗനൈസേഷണൽ മാറ്റങ്ങളെയും മുൻഗണനകളെയും ബന്ധപ്പെടുത്തി കമ്പനി നടത്തിയ പുനഃസംഘടനയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടത്. പിരിച്ചുവിടലിന്റെ സമയവും രീതിയും ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. മുന്നറിയിപ്പില്ലാതെ അതിരാവിലെയാണ് ഇമെയിലുകൾ അയച്ചതെന്ന് ഹൃഷികേശ പറയുന്നു.

ഹൃഷികേശയെ സംബന്ധിച്ചിടത്തോളം ആഘാതം എന്നത് ജോലി പോയത് മാത്രമായിരുന്നില്ല. അത്രയും കാലത്തെ ദിനചര്യയിൽ നിന്നുള്ള മാറ്റം തന്നെ ബാധിച്ചത് ചെറിയ തോതിൽ ആയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. 'രാവിലെ ഉണരുമ്പോൾ നമ്മുടെ ദിനചര്യകൾ ഒറ്റരാത്രികൊണ്ട് മാറിയിരിക്കുന്നു എന്ന് തിരിച്ചറിയുന്നത് വിചിത്രമായൊരു മാറ്റമാണ്. കുടുംബം, സാമ്പത്തികം, ഭാവി എന്നിവയെക്കുറിച്ച് പിരിച്ചുവിടപ്പെട്ട പലരെയും പോലെ ഞാനും ആലോചിക്കുകയാണ്,' നർഷ പങ്കുവെച്ചു.
പിരിച്ചുവിടലിൽ മാത്രം ശ്രദ്ധിക്കാതെ ദീർഘകാല യാത്രയിലേക്ക് നോക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് നർഷ പറഞ്ഞു. 'ഈ അധ്യായം എങ്ങനെ അവസാനിച്ചു എന്നതിനേക്കാൾ കഴിഞ്ഞ 16 വർഷം എനിക്ക് നൽകിയതെല്ലാം ആഘോഷിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഒരു മാനേജർ എന്ന നിലയിൽ ഓറക്കിൾ എന്നെ വളർത്തി. ടീം അംഗങ്ങളോടും പങ്കാളികളോടും ഞാൻ നന്ദിയുള്ളവനാണ്. അവരിൽ ചിലർ ജീവിത കാലത്തേക്കുള്ള സുഹൃത്തുക്കളായി മാറി',അദ്ദേഹം കുറിച്ചു.
മറ്റനേകം പേരെപ്പോലെ നർഷയും ഇപ്പോൾ പുതിയ റോളുകൾ തേടുകയാണ്.
അതേസമയം സമാന പോസ്റ്റുകൾ ലിങ്ക്ഡിനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഓറക്കിളിലെ പിരിച്ചുവിടലിൽ താനും ഉൾപ്പെട്ടുവെന്നാണ് കെവിൻ ബ്രങ്ക് എന്നയാൾ കുറിച്ചത്. താനും പുതിയ ജോലി തേടുകയാണെന്നും അവസരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും അദ്ദേഹവും കുറിച്ചു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാന സൗകര്യങ്ങളിലും ഡാറ്റാ സെൻ്ററുകളിലും ഓറക്കിൾ നിക്ഷേപം വർദ്ധിപ്പിക്കാനൊരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ കൂട്ടപ്പിരിച്ചുവിടൽ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നുത്. ലോകമെമ്പാടുമായി പതിനായിരക്കണക്കിന് പേരെ ഇത് ബാധിച്ചേക്കാം, ഇതിൽ തന്നെ ഇന്ത്യയിലുള്ള ജീവനക്കാർക്കായിരിക്കും തിരിച്ചടി.
സേവന കാലാവധിയുടെ അടിസ്ഥാനത്തിൽ സെവെറൻസ് പാക്കേജുകൾ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നോട്ടീസ് പേയും ലീവ് എൻകാഷ്മെൻ്റും ഇതിൽ ഉൾപ്പെടും. എന്നാൽ, ഔപചാരികമായ എക്സിറ്റ് രേഖകളിൽ ഒപ്പിടുന്നത് ഉൾപ്പെടെ ചില നിബന്ധനകൾ ഈ പാക്കേജുകൾക്ക് ബാധകമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications