ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം
ബെംഗളൂരുവിലെ വിവിധ ഐടി സ്ഥാപനങ്ങളിൽ നടന്ന കൂട്ട ലേ ഓഫിൽ നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കടുത്ത ആശങ്കയാണ് റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ പലരും പങ്കുവെയ്ക്കുന്നത്. എന്നാൽ ജോലി ചെയ്യുന്ന സമയത്തെ കൃത്യമായ സാമ്പത്തിക അച്ചടക്കം എങ്ങനെ തങ്ങളെ ഈ സമയങ്ങളിൽ തുണച്ചു എന്ന് വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്റുകളും ചർച്ചയാകുന്നുണ്ട്. അത്തരമൊരു പോസ്റ്റ് ഹിന്ദുസ്ഥാൻ ടൈംസും റിപ്പോർട്ട് ചെയ്തു.
രണ്ട് കോടിയുടെ വീട് വാങ്ങാനുള്ള സാഹചര്യം ഉണ്ടായിട്ടും ഇഎംഐ എടുത്ത് വീട് വാങ്ങാതെ 3 ബിഎച്ച്കെയിൽ താമസിക്കാൻ എടുത്ത തീരുമാനം തനിക്ക് ഇപ്പോൾ വളരെ ആശ്വാസം നൽകുന്നുണ്ടെന്നാണ് യുവാവിൻ്റെ പോസ്റ്റ്. ദീർഘകാല സാമ്പത്തിക ബാധ്യതകളേക്കാൾ സാമ്പത്തിക സ്വാതന്ത്ര്യമാണ് താൻ തിരഞ്ഞെടുത്തതെന്നും യുവാവ് പോസ്റ്റിൽ പറയുന്നു.

'കഴിഞ്ഞ വർഷം ബെംഗളൂരുവിൽ ഒരു 3ബിഎച്ച്കെ വീടിനായി ഞാൻ അന്വേഷണത്തിലായിരുന്നു. ഓഹരികൾ ഉൾപ്പെടെ എനിക്ക് 2 കോടി രൂപയുടെ ആസ്തി ഉണ്ട്. വീട് വാങ്ങാൻ അത് മതിയായിരുന്നു. എന്നാൽ, എഐ മൈഗ്രേഷൻ ടീമിൽ പ്രവർത്തിച്ചതിനാൽ അടുത്ത 2-3 വർഷത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് ഏകദേശം ധാരണയുണ്ടായിരുന്നു. ഒരു മണിക്കൂർ അകലെയുള്ള വീട് വാങ്ങി ഇഎംഐ അടയ്ക്കുന്നതിന് പകരം ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കാൻ അങ്ങനെ ഞാൻ തീരുമാനിച്ചു. ആ തീരുമാനം എന്നെയിപ്പോൾ സന്തോഷിപ്പിക്കുന്നുണ്ട്', അദ്ദേഹം കുറിച്ചു. 'കഴിഞ്ഞയാഴ്ച എനിക്ക് ജോലി നഷ്ടമായി, എനിക്ക് ഇതിൽപ്പരം സന്തോഷം കിട്ടാനില്ല. വലിയ EMI ബാധ്യത എന്റെ തലയിലുണ്ടായിരുന്നില്ല. അടുത്ത കരിയർ നീക്കം ആസൂത്രണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്കിപ്പോൾ കഴിയും',യുവാവ് കുറിച്ചു.
അതേസമയം ലേഓഫ് ബെംഗളൂരുവിലെ ഭവന ആവശ്യകതകളേയും ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സ്ഥിരവരുമാനവും എളുപ്പത്തിലുള്ള വായ്പകളും മൂലം നിരവധി പേരാണ് ഈ വർഷങ്ങളിൽ സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. അതേസമയം ആഗോള സംഘർഷങ്ങൾ, എഐയുടെ അതിവേഗ വ്യാപനം എന്നിവ കണക്കിലെടുത്ത് കൃത്യമായ കരുതലോടെ നീങ്ങിയില്ലെങ്കിൽ ഭാവിയിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്. എഐയുടെ പുരോഗതി തൊഴിൽ മേഖലയെ മാറ്റിയെഴുതുന്നതിനെക്കുറിച്ചാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം തൊഴിൽ സുരക്ഷയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ചിലർ പങ്കുവെച്ച ആശങ്കകൾ. ബെംഗളൂരുവിലെ ഉയർന്നുവരുന്ന വസ്തുവിലകൾ ന്യായീകരിക്കാവുന്നതാണോ എന്നാണ് ചിലരുടെ ചോദ്യം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജലത്തിന്റെ ഗുണനിലവാരക്കുറവും അവർ ചൂണ്ടിക്കാട്ടി. പരിമിതമായ സ്റ്റോക്ക് ഉണ്ടെന്ന് പറഞ്ഞ് വിൽക്കാത്ത യൂണിറ്റുകൾ വിപണനം ചെയ്ത്, ഡെവലപ്പർമാർ കൃത്രിമ ആവശ്യകത ഉണ്ടാക്കുകയാണെന്നും ചിലർ ആരോപിച്ചു.
'2025 ഓഗസ്റ്റിൽ ഞാൻ തന്നീസന്ദ്ര മുതൽ വർദ്ധൂർ വരെയുള്ള 20-ലധികം പ്രോജക്റ്റുകൾ സന്ദർശിച്ചിരുന്നു. മിക്ക ഡെവലപ്പർമാരും തങ്ങൾക്ക് 2-3 യൂണിറ്റുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞു; ബാക്കിയെല്ലാം വിറ്റുപോയെന്നും അറിയിച്ചു. എന്നാൽ 6 മാസം മുൻപുള്ളതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ എനിക്ക് ഇപ്പോഴും ഈ ബിൽഡർമാരിൽ നിന്ന് കോളുകൾ വരുന്നുണ്ട്. അവർ ആവശ്യം വർദ്ധിപ്പിക്കാൻ അനാവശ്യ ഭീതി ഉണ്ടാക്കുകയാണ്. മിക്ക യൂണിറ്റുകളും ബ്രോക്കർമാരും ഇൻസൈഡർമാരും വാങ്ങുകയും ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുകയും ചെയ്യുന്നു', എന്നാണ് ഒരാൾ കുറിച്ചത്.
അതേസമയം, വർദ്ധിച്ചുവരുന്ന ഇഎംഐകൾ നഗരങ്ങളിലെ വീട് വാങ്ങുന്നവർക്ക് വലിയ സാമ്പത്തിക ഭീഷണി ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തൊഴിൽ സാഹചര്യങ്ങളിലെ അനിശ്ചിതത്വം ഇതിനെ കൂടുതൽ വഷളാക്കാം. വീട് വാങ്ങുന്നതിനായി ബഡ്ജറ്റിന് അപ്പുറം പണം മുടക്കുന്നത്, ഇരട്ട വരുമാനമുള്ള കുടുംബങ്ങളെപ്പോലും സാമ്പത്തികമായി ദുർബലരാക്കുമെന്നാണ് മുന്നറിയിപ്പ്.
-
ഇന്ത്യയിൽ വിവാഹേതര ബന്ധങ്ങളിൽ വൻ വർദ്ധനവ്; ഡേറ്റിങ് ആപ്പുകളിൽ മാത്രം ലക്ഷകണക്കിന് ആളുകൾ -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ












Click it and Unblock the Notifications