Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ഓറക്കിളിലെ ജോലിയിൽ നിന്നും പുറത്താക്കി; ഊബർ ഓടിച്ച് ടെക്കി യുവാവ്..43,000 വരുമാനവും 'സമാധാനവുമെന്ന്'

ഓറക്കിളിൽ കൂട്ടപ്പിരിച്ചുവിടലിൽ നിരവധി പേർക്കാണ് ജോലി നഷ്ടമായത്. വർഷങ്ങളായി ചെയ്തിരുന്ന ജോലി ഇല്ലാതായതോടെ ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന സങ്കടമാണ് റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ പലരും പങ്കുവെയ്ക്കുന്നത്. എന്നാൽ വ്യത്യസ്തമായ അനുഭവമാണ് നായക് സത്യ എന്ന യുവാവ് പങ്കുവെച്ചത്. 14 വർഷം ഓറക്കിളിൽ ജോലി ചെയ്തയാളാണ് നായക്. ബെംഗളൂരിൽ നിന്നും സ്വന്തം നാടായ ഭുവനേശ്വറിലേക്ക് മടങ്ങിയ നായക് സമാധാനം നൽകുന്ന മറ്റൊരു ജോലി കണ്ടെത്തിയിരിക്കുകയാണ്.

'പരിഭ്രാന്തനാകാതെ, ഒരു സമ്മർദ്ദവുമില്ലാതെ, സ്വന്തം നാട്ടിലേക്ക് വന്നു'എന്നാണ് അദ്ദേഹം കുറിച്ചത്. സാമ്പത്തിക അച്ചടക്കം തുണച്ചു എന്ന് വേണമെങ്കിൽ പറയാം. ജോലിയുടെ പേരിൽ നെട്ടോട്ടമോടേണ്ട സാഹചര്യം അതുകൊണ്ട് വന്നില്ലെന്നും യുവാവ് പറഞ്ഞു. 15 ലക്ഷം രൂപ വീതമുള്ള രണ്ട് പോസ്റ്റൽ ഫിക്സഡ് ഡിപ്പോസിറ്റുകളും, ഏകദേശം 30 ലക്ഷം രൂപയുടെ ബാങ്ക് എഫ്ഡികളും അദ്ദേഹത്തിനുണ്ടായിരുന്നു.

bengalurujob3-1

പ്രതിമാസം 28,000 രൂപ പോസ്റ്റൽ എഫ്ഡി.കളിൽ നിന്നും, 15000 രൂപ ബാങ്ക് എഫ്.ഡി.കളിൽ നിന്നും ലഭിച്ചു. ജോലിയില്ലാതെ തന്നെ പ്രതിമാസം 43,000 രൂപയുടെ വരുമാനം ഉറപ്പായിരുന്നു. ഇ.എം.ഐ.കളോ കടങ്ങളോ ഇല്ലാത്തതും, കുടുംബത്തോടൊപ്പം താമസിച്ചതും വലിയ ആശ്വാസമായെന്നും നായക് പറയുന്നു

'മികച്ച' ജോലിക്കായി കാത്തിരിക്കാതെ ഊബർ ഡ്രൈവറായി നായക് ജോലിക്ക് ചേർന്നു. "ഡ്രൈവ് ചെയ്യാൻ അറിയാവുന്നത് കൊണ്ട്, സ്വന്തം സൗകര്യമനുസരിച്ച് ഊബർ ഡ്രൈവറായി ജോലി തുടങ്ങി, നല്ല വരുമാനം നേടിത്തുടങ്ങി," നായക് പറഞ്ഞു. വരുമാനം ലഭിക്കുന്നുണ്ടെന്ന് മാത്രമല്ല മുന്നോട്ടുള്ള കാര്യങ്ങൾ ആലോചിക്കാൻ സമയവും കിട്ടുന്നുണ്ടെന്നും സമ്മർദ്ദമില്ലാത്ത ജോലി ചെയ്യാനുള്ള സാഹചര്യം വന്നുവെന്നും അദ്ദേഹം വിശദീകരിച്ചു..

കോർപ്പറേറ്റ് ലോകത്തേക്ക് തിരികെ പോകാൻ യാതൊരു തിടുക്കവും നായകിനില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ചെറുകിട ബിസിനസ്സ് ആശയങ്ങളാണ് അദ്ദേഹം ഇപ്പോൾ അന്വേഷിക്കുന്നത്. ഇത് ഒരു തിരിച്ചടിയായി കാണാതെ ജീവിതത്തിലെ പുതിയൊരു തുടക്കമായാണ് അദ്ദേഹം പരിഗണിക്കുന്നത്. ട്രെൻഡുകൾക്ക് പിറകെ പോകാതെ ജീവിച്ചതും സാമ്പത്തിക അച്ചടക്കവും തുണച്ചുവെന്നും നായക് വ്യക്തമാക്കി.

എന്തായാലും നായകിൻ്റെ അനുഭവം ഓൺലൈനിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് തീരുമാനത്തെ പ്രശംസിക്കുന്നത്. 'ഇതാണ് യഥാർത്ഥ സാമ്പത്തിക ജ്ഞാനം' എന്നാണ് പലരും കുറിച്ചത്. 'ആദ്യ ദിവസം മുതൽ ഒരു ബാക്കപ്പ് പ്ലാൻ എപ്പോഴും വേണം',ആദ്യം സമ്പാദിക്കുക പിന്നെ ചിലവഴിക്കുക, പഴയകാല ആസൂത്രണം ഫലം കണ്ടു', ചിലർ കുറിച്ചു.

ഭാവിയിൽ ഐടി മേഖലയിലേക്ക് മടങ്ങാമല്ലോയെന്ന് ചിലർ പറഞ്ഞെങ്കിലും നിലവിൽ സ്വന്തം തീരുമാനത്തിന് അനുസരിച്ച് ജീവിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സാമ്പത്തിക സ്ഥിരത കണ്ണഞ്ചിപ്പിക്കുന്ന നിക്ഷേപങ്ങളിലല്ല, മറിച്ച് സ്ഥിരമായ സമ്പാദ്യത്തിലും, അനാവശ്യ കടങ്ങൾ ഒഴിവാക്കുന്നതിലും, ഒരു ബാക്കപ്പ് പ്ലാനിലുമുണ്ടെന്നതാണ് നായകിൻ്റെ ജീവിതം തെളിയിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+