Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡബിൾ ഡെക്കർ ഫ്ലൈഓവറും കൂടുതൽ മെട്രോ സർവീസുകളും വരും?കനകപുര റോഡിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പദ്ധതി

ബെംഗളൂരു: മെട്രോ സർവീസുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നടന്നിട്ടും കനകപുര റോഡ് കൊറിഡോറിലെ ബനശങ്കരി ജംഗ്ഷനിലെ യാത്രാദുരിതത്തിന് പരിഹാരമായില്ല. ഈ മേഖലയിലെ പ്രധാന കവലകളിലെല്ലാം നിലവിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ജങ്ഷനിലെ കാൽനടയാത്രക്കാരുടെ സ്ഥിതി അതീവ ദയനീയമാണ്. മെട്രോ സ്റ്റേഷന് താഴെ വൻതോതിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. സൈൻബോർഡുകളുടെ അഭാവവും തകർന്ന ഫുട്പാത്തുകളും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട് . ഫുട്പാത്തുകളിലൂടെ നടക്കാൻ വയ്യാതെ ആളുകൾ ജീവൻ പണയം വെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.

aiimage2

കനകപുര റോഡിൽ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് ജെ.പി. നഗർ മെട്രോ സ്റ്റേഷനോട് ചേർന്നു കിടക്കുന്ന സറാക്കി ജംഗ്ഷനിലാണ്. സമീപകാലത്ത് രാഗിഗുഡ്ഡ ഫ്ലൈഓവർ തുറന്നുകൊടുത്തതോടെ ഇവിടുത്തെ വാഹനത്തിരക്ക് ഇരട്ടിയായതായി ട്രാഫിക് പോലീസും പറയുന്നു.

തൊട്ടടുത്തുള്ള കൊനനകുന്റെ ക്രോസ് ജംഗ്ഷനിലും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ വലിയ മാളും മെട്രോ സ്റ്റേഷനും ഉള്ളതിനാൽ ജനത്തിരക്ക് വളരെ കൂടുതലാണ്. 2025 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ മാത്രം 7.07 ലക്ഷം യാത്രക്കാരാണ് ഈ മെട്രോ സ്റ്റേഷൻ ഉപയോഗിച്ചത്.രാത്രികാലങ്ങളിൽ ഇവിടെ പലയിടത്തും സ്ട്രീറ്റ് ലൈറ്റുകൾ പോലുമില്ല.മാളിലേക്ക് വരുന്ന വണ്ടികളുടെ പാർക്കിംഗും വലിയ രീതിയിൽ തടസ്സമുണ്ടാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ, കനകപുര ഭാഗത്തേക്ക് പോകുന്ന പല മെട്രോ ട്രെയിനുകളും 'സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്' വരെ പോകാതെ 'യെലച്ചേനഹള്ളിയിൽ' യാത്ര അവസാനിപ്പിക്കുന്നതും യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നുണ്ട്.

യാത്രാദുരിതം പരിഹരിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ബിഎംടിസി അധികൃതരെ ഉദ്ധരിച്ച് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു. സർവീസ് പരിധി ഇപ്പോൾ 40 കിലോമീറ്റർ വരെ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബനശങ്കരി-ഹരോഹള്ളി റൂട്ടിൽ 16 പുതിയ എക്സ്പ്രസ് സർവീസുകളും, കനകപുര ഭാഗത്തേക്ക് വോൾവോ ബസുകളും ആരംഭിച്ചു. 'ആർട്ട് ഓഫ് ലിവിംഗ്' ഭാഗത്തേക്ക് വലിയ തിരക്കാണുള്ളത്. വരും ദിവസങ്ങളിൽ ബനശങ്കരി ജംഗ്ഷൻ നവീകരിക്കുന്നതോടെ തിരക്ക് കുറയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

പുതിയ ട്രെയിനുകളും ഫ്ലൈഓവറും വരുമോ?

യാത്രാക്ലേശം പരിഹരിക്കാൻ മെട്രോ അധികൃതരായ ബി.എം.ആർ.സി.എൽ (BMRCL) പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്ന് ഡെക്കാൻ ഹെരാർൾഡ് റിപ്പോർട്ട് ചെയ്തു.. ചൈനീസ് കമ്പനിയായ സി.ആർ.ആർ.സി തിതാഗഡ് വിതരണം ചെയ്യുന്ന പുതിയ കോച്ചുകൾ ലഭ്യമാകുന്നതോടെ ഗ്രീൻ ലൈനിൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. ആവശ്യമായ നിയമപരമായ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസിനായി ഇറക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇതിനുപുറമേ, നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സറാക്കി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ഒരു ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമ്മിക്കാനും പദ്ധതിയുണ്ട്. റോഡിലെ കുഴികൾ അടയ്ക്കുന്നതും ഫുട്പാത്തുകൾ നന്നാക്കുന്നതുമുൾപ്പെടെയുള്ള താൽക്കാലിക നവീകരണ പ്രവർത്തനങ്ങൾ ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. എന്നാൽ റോഡ് വീതികൂട്ടാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകില്ലെന്നാണ് ട്രാഫിക് വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കനകപുര റോഡ് കൊറിഡോറിലെ യാത്രാദുരിതം കുറയ്ക്കാൻ മെട്രോ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുക മാത്രമാണ് പ്രായോഗിക പോംവഴി എന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+