കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തില്‍ പാട്ട് പാടി: കേരള ബാന്റ് സംഘത്തെ ബംഗളൂരുവിലെ പബ്ബില്‍ നിന്ന് ഇറക്കിവിട്ടു!!

  • By Desk
Google Oneindia Malayalam News

ബെംഗളുരു: മലയാളത്തില്‍ പാട്ട് പാടിയ ബാന്‍ഡിനെ പബ്ബില്‍ നിന്ന് പുറത്താക്കി. കേരളം ആസ്ഥാനമായുള്ള ഹിപ്-ഹോപ് ബാന്‍ഡിനാണ് ബംഗളൂരുവിലെ പബ്ബില്‍ വെച്ച് ദുരനുഭവമുണ്ടായത്. മാര്‍ത്തഹള്ളിയിലെ പബ്ബില്‍ മലയാളം ഗാനം ആലപിച്ചതിനെ തുടര്‍ന്ന് സദസ്സിലെ ചിലര്‍ എതിര്‍പ്പറിയിച്ചു. ഇതോടെ പബ്ബ് മാനേജ്‌മെന്റ് ഇവരെ വേദിയില്‍ നിന്നും ഇറക്കി വിട്ടു. സംഗീത പ്രമോട്ടര്‍മാരായ 4/4 എക്‌സ്പീരിയന്‍സ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്നാണ് മാര്‍ത്തഹള്ളിയിലെ ഫോക്‌സ്‌ട്രോട്ട് എന്ന പബ്ബില്‍ ശനിയാഴ്ച നടന്ന സംഭവം പുറംലോകമറിഞ്ഞത്.

കര്‍ണാടക; വിപ്പ് നിലനില്‍ക്കും! എംഎല്‍എമാര്‍ എത്തിയില്ലെങ്കില്‍ അയോഗ്യരാക്കുമെന്നും ഡികെകര്‍ണാടക; വിപ്പ് നിലനില്‍ക്കും! എംഎല്‍എമാര്‍ എത്തിയില്ലെങ്കില്‍ അയോഗ്യരാക്കുമെന്നും ഡികെ

സംഭവത്തിന്റെ ഞെട്ടലിലാണ് സ്ട്രീറ്റ് അക്കാദമിക്‌സ് എന്ന ബാന്‍ഡിലെ അംഗങ്ങള്‍ ഇപ്പോഴും. ''ഇത്തരമൊരു സംഭവം ബംഗളൂരുവില്‍ ആദ്യമായി സംഭവിക്കുന്നതല്ലെന്ന് ഉറപ്പാണ്, മറ്റ് ചില പ്രാദേശിക ബാന്‍ഡുകള്‍ വ്യത്യസ്ത രീതിയില്‍ ഇതേ പ്രശ്‌നം നേരിടേണ്ടി വന്നതായി ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നിരുന്നാലും, ഞങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പാട്ടുകളുടെ ഒരു ലിസ്റ്റാണ് പ്ലേ ചെയ്തത്. അതില്‍ ബഹുഭാഷാ ട്രാക്കുകള്‍ ഉള്‍പ്പെടുന്നു, ഈ സംഭവം നടക്കുമ്പോള്‍ ഞങ്ങള്‍ 45 മിനിറ്റ് പൂര്‍ത്തിയാക്കാന്‍ പോകുകയായിരുന്നു. ''സ്ട്രീറ്റ് അക്കാദമിക്‌സിന്റെ സംഗീത നിര്‍മ്മാതാവ് വിവേക് രാധാകൃഷ്ണന്‍ പറഞ്ഞു.

 മാനേജ്മെന്റും സന്ദര്‍ശകരും

മാനേജ്മെന്റും സന്ദര്‍ശകരും

സ്ട്രീറ്റ് അക്കാദമിക്‌സ് മലയാളത്തില്‍ എഴുതിയ ഗാനങ്ങള്‍ ആലാപിച്ചപ്പോള്‍ പബ്ബിലെ ഒരു കൂട്ടം ആളുകളും മാര്‍ത്തഹള്ളി ഫോക്‌സ്‌ട്രോട്ടിലെ മാനേജ്‌മെന്റും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷോ നിര്‍ത്തിവെച്ചത്. സംഭവത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. 4/4 എക്‌സ്പീരിയന്‍സ് പ്രതിനിധി പ്രസാദ് അയ്യരെ പബ്ബ് ഫ്‌ലോര്‍ മാനേജര്‍ രവി കാന്ത് സമീപിക്കുകയും കലാകാരന്മാരോട് വിവിധ ഭാഷകളില്‍ (മലയാളം ഒഴികെയുള്ള) ഗാനങ്ങള്‍ ആലപിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ചില ആളുകള്‍ക്ക് പാട്ടിലെ ഭാഷയുമായി പ്രശ്‌നമുണ്ടെന്നായിരുന്നു വിശദീകരണം.

 പ്രതിഷേധമെന്ന്

പ്രതിഷേധമെന്ന്


''മിസ്റ്റര്‍ കാന്തിനോടും ഫോക്സ്ട്രോട്ട് മാനേജ്മെന്റിന്റെ പെരുമാറ്റത്തിനും കലാകാരന്മാരോട് അവര്‍ കാണിക്കുന്ന ബഹുമാനമില്ലായ്മയെയും പിന്തുണ നല്‍കാത്ത നിലപാടിനെതിരെയും ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്ന വരുന്ന കലാകാരന്മാരെ ലക്ഷ്യമിടുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷത്തിനെതിരെ ഞങ്ങളുടെ നിലപാട് ഉയര്‍ത്തിക്കാട്ടാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു, കൂടാതെ ഒരു ചെറിയ കൂട്ടം ആളുകള്‍ക്ക് ഒരു ഷോയെ തടസ്സപ്പെടുത്താനും ഒരു കലാകാരനെ നിശബ്ദരാക്കാനും കഴിയുന്ന സാഹചര്യത്തെ കുറിച്ചുള്ള ആശങ്കയും ഞങ്ങള്‍ പങ്കുവെക്കുന്നു. ഈ സംഭവത്തിന് ഞങ്ങളുടെ ആരാധകരോടും സ്ട്രീറ്റ് അക്കാദമിക്‌സോടും പ്രത്യേകിച്ചും ക്ഷമ ചോദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ''പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

 ക്ഷമാപണവുമായി രംഗത്ത്

ക്ഷമാപണവുമായി രംഗത്ത്

അതേസമയം ഇതിന് മറുപടിയായി ഫോക്‌സ്‌ട്രോട്ട് അധികൃതര്‍ ക്ഷമാപണവുമായി രംഗത്തെത്തി. ''ഷോ ഹ്രസ്വമായി താല്‍ക്കാലികമായി നിര്‍ത്താനുള്ള'' തീരുമാനം ''പ്രശ്‌നം രൂക്ഷമാകാതിരിക്കാനും ഞങ്ങളുടെ അതിഥികളെയും കലാകാരന്മാരെയും സ്റ്റാഫുകളെയും സംരക്ഷിക്കാനും സുരക്ഷാ വീഴ്ച ഒഴിവാക്കാനും'' തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു. ''നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഞങ്ങള്‍ സ്ട്രീറ്റ് അക്കാദമിക്‌സ്, 4/4 എക്‌സ്പീരിയന്‍സസ്, ആസാദി റെക്കോര്‍ഡുകള്‍ (സംഗീത പ്രമോട്ടര്‍മാര്‍) എന്നിവരോട് ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ എല്ലാ തരത്തിലുള്ള ഗാനങ്ങള്‍ക്കും പിന്തുണ നല്‍കുന്നവരാണ്. പക്ഷേ ആളുകളുടെ താത്പര്യത്തിനനുസരിച്ച് ചിലപ്പോള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ വേണ്ടിയാണ് അത്തരത്തിലൊരു തീരുമാനമെടുത്തതെന്നും''ഫോക്സ്‌ട്രോട്ട് കൂട്ടിച്ചേര്‍ത്തു.

 സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം


സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം വളരെയധികം വിമര്‍ശനങ്ങള്‍ക്ക ഇടയാക്കി. ''യോ ഫോക്സ്‌ട്രോട്ടും മിസ്റ്റര്‍ കാന്ത് നടന്ന സംഭവം ലജ്ജാകരമാണ് എന്നതിനപ്പുറം ഭരണഘടനാ വിരുദ്ധമാണെന്ന് കൂടി നിങ്ങള്‍ക്കറിയാം. ചില ബാംഗ്ലൂര്‍ ഗുണ്ടകളെ കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്ന് എനിക്കറിയാം, എന്നാല്‍ അത്തരം അക്രമാസക്തരായ ഉപഭോക്താക്കളുമായി ആദ്യം ഇടപെടേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമല്ലേ? നിങ്ങളില്‍ പലര്‍ക്കും നട്ടെല്ലില്ല'' ഒരു ഉപയോക്താവ് പറഞ്ഞു, അതേസമയം സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകാനില്ലെന്നാണ് സ്ട്രീറ്റ് അക്കാദമിക്‌സിന്റെ നിലപാട്. ഈ വിഷയത്തില്‍ സംഗീതം കൊണ്ട് തന്നെ ഞങ്ങള്‍ മറുപടി നല്‍കും. ഞങ്ങള്‍ അത്തരം വേദികളില്‍ ഇനി പ്രകടനം നടത്തുന്നില്ലെന്ന് ഉറപ്പാക്കും.വാസ്തവത്തില്‍, ഈ ആഴ്ച ഇതേ പ്രശ്‌നത്തെക്കുറിച്ച് ഞങ്ങള്‍ ഒരു ഗാനം പുറത്തിറക്കുന്നു, ''വിവേക് കൂട്ടിച്ചേര്‍ക്കുന്നു.

English summary
Bengaluru: Kerala band forced off stage after singing in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X