കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ!! ബെംഗളൂരുവില്‍ നിന്ന് മലബാറിലേയ്ക്ക് യാത്ര മുള്‍മുനയില്‍, കവര്‍ച്ചാ സംഘങ്ങള്‍ വഴിമുടക്കും

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ വടക്കന്‍ കേരളത്തിലേയ്ക്കുള്ള യാത്രയില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബസുകള്‍ക്ക് നേരേയും രാത്രയാത്ര ചെയ്യുന്നകാറുകള്‍ക്ക് നേരേയും ഉണ്ടാകുന്ന അതിക്രമങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസവും സമാനമായ രീതിയില്‍ കവര്‍ച്ചശ്രമമുണ്ടായി. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു കവര്‍ച്ചാ ശ്രമം. പുലര്‍ച്ചെ കുട്ട പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.രാത്രി 8.30 ന് നഗരത്തില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ബസ് 12.30 യോടെ കുട്ടയിലെത്തിയപ്പോള്‍ പിന്‍തുടര്‍ന്നെത്തിയ കാര്‍ ബസിനെ മറികടന്ന് റോഡിന് കുറുകെ നിര്‍ത്തുകയായിരുന്നു.

വടിവാളും മറ്റ് മാരകായുധങ്ങളുമായി പുറത്തിറങ്ങിയ ആറംഗ മുഖം മൂടി സംഘം ഡ്രൈവറെ പിടിച്ചിറക്കാനും വാതില്‍ തുറക്കാനും ശ്രമിച്ചു. ഡ്രൈവര്‍ എതിര്‍ത്തു നോക്കിയെങ്കിലും വാതില്‍ തകര്‍ത്ത് അക്രമികള്‍ അകത്ത് കയറുകയായിരുന്നു. ബലം പ്രയോഗിച്ച് താക്കോല്‍ കൈക്കലാക്കി ലഗേജ് സൂക്ഷിച്ചിരുന്ന വാതില്‍ തുറക്കാന്‍ ശ്രമിച്ചു. വടിവാളുമായി അക്രമി സംഘത്തിലെ ചിലര്‍ യാത്രക്കാര്‍ക്കെതിരെ തിരിഞ്ഞു.

robber1-

സമീപത്തുള്ള ആളുകള്‍ ഓടിയെത്തിയതോടെ അക്രമിസംഘം പിന്‍വാങ്ങി, അക്രമികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് ചളി തേച്ച് മറച്ചിരുന്നു. ബസില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല.അതേസമയം മാരകായുധങ്ങളുമായി എത്തിയ ആറംഗ സംഘത്തില്‍ മലയാളികളും ഉണ്ടെന്നും സംശയമുണ്ട്.മാസങ്ങള്‍ക്ക് മുമ്പേ ഉത്തര കേരളത്തിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയ്ക്ക് നേരേയും സമാനമായ രീതിയില്‍ അക്രമശ്രമമുണ്ടായിട്ടുണ്ട്.മാത്രമല്ല ഒരു സ്വകാര്യബസ്സിനെ റാഞ്ചിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
Bengaluru kerala bus journey became challege before passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X