ബെംഗളൂരുവിലെ ഈ മേഖല അടിമുടി മാറും; ആറു കോടി ചെലവില്‍ നവീകരണം: ഹൈടെക് പാര്‍ക്കിങ് സംവിധാനം
ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ മേഖലയാണ് കെആര്‍ മാര്‍ക്കറ്റ്. ബെംഗളൂരുവിലെ ഏറ്റവും പഴക്കമേറിയ മൊത്തവ്യാപാര വിപണി മാത്രമല്ല, വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടം കൂടിയാണിത്. എന്നാല്‍ സ്ഥലപരിമിതിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം. രാത്രിയായാല്‍ ഇരുട്ടും ദുര്‍ഗന്ധവും നിറഞ്ഞതും സാമൂഹിക വിരുദ്ധരുടെ താവളവുമായിരുന്ന ഈ പ്രദേശം ഇനി അടിമുടി മാറുകയാണ്. കെആര്‍ മാര്‍ക്കറ്റിന്റെ മുഖഛായ തന്നെ മാറ്റുന്ന പുതിയ ഹൈടെക് പാര്‍ക്കിങ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. ഏകദേശം 26 വര്‍ഷത്തോളം അവഗണനയിലായിരുന്ന അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് ഏരിയയാണ് ആറ് കോടി രൂപ ചെലവില്‍ അത്യാധുനിക രീതിയില്‍ നവീകരിച്ചിരിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയാണ് പാര്‍ക്കിങ് മേഖല നവീകരിച്ചിരിക്കുന്നത്. പുതിയ സംവിധാനമനുസരിച്ച് 200 കാറുകള്‍ക്കും 400 ഇരുചക്ര വാഹനങ്ങള്‍ക്കും ഒരേസമയം ഇവിടെ പാര്‍ക്ക് ചെയ്യാം. യാത്രക്കാരുടെ സുരക്ഷയ്ക്കായി 40-ലധികം സിസിടിവി ക്യാമറകള്‍, ലിഫ്റ്റുകള്‍, ഡിജിറ്റല്‍ മോണിറ്ററിംഗ്, മികച്ച വെളിച്ചം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. മാര്‍ക്കറ്റ് ഭാഗത്തു നിന്നും അവന്യൂ റോഡില്‍ നിന്നും രണ്ട് എന്‍ട്രി പോയിന്റുകളുമുണ്ട്.

വെറുമൊരു പാര്‍ക്കിങ് കേന്ദ്രം എന്നതിലുപരി കെആര്‍ മാര്‍ക്കറ്റിന്റെ പാരമ്പര്യം വിളിച്ചോതുന്ന ചുവര്‍ചിത്രങ്ങളും ആനക്കൊമ്പിന്റെ ആകൃതിയിലുള്ള തൂണുകളും കൊണ്ട് മനോഹരമാണ് ഈ പുതിയ ഇടം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രെയിനേജ് സംവിധാനം കുറ്റമറ്റതാക്കുകയും ടണ്‍ കണക്കിന് മാലിന്യങ്ങളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഇവിടെ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ആറു കോടി രൂപ ചെലവിലാണ് അത്യാധുനിക ഭൂഗര്‍ഭ പാര്‍ക്കിംഗ് സൗകര്യം നിര്‍മ്മിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നിന്റെ ദീര്‍ഘകാലമായുള്ള പാര്‍ക്കിങ് പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. സ്വകാര്യ കമ്പനിയായ റൈറ്റ് പാര്‍ക്കിങ്ങിനാണ് പത്ത് വര്‍ഷത്തേക്ക് ഇതിന്റെ നടത്തിപ്പ് ചുമതല സിറ്റി കോര്പറേഷന് നല്‍കിയിരിക്കുന്നത്.
മാര്‍ക്കറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പാര്‍ക്കിങ് ഉറപ്പാക്കാനും ഈ പദ്ധതി ഉപകരിക്കും. റോഡരികിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ ഇത് വലിയ പങ്കുവഹിക്കുമെന്ന് അധികൃതര്‍ കരുതുന്നു. അതേസമയം, പാര്‍ക്കിങ് നിരക്കുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണമെന്നും പ്രവേശന നടപടികള്‍ ലളിതമായിരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൃത്തിയും സുരക്ഷയും ഉറപ്പാക്കുന്ന ഈ മാറ്റം ബെംഗളൂരു നിവാസികള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസകരമാണ്.
-
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ഡെപ്പോസിറ്റ് കൊടുത്തത് 70,000; കിട്ടിയത് 17000; ബെംഗളൂരുവില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുന്നവര്‍ അറിയാന്‍ -
ബെംഗളൂരു വന്ദേഭാരത് സമയം മാറ്റി; കൂടുതല്‍ ട്രെയിന്‍ ഉടന്‍ വരുമെന്ന സൂചന നല്കി മന്ത്രി, പുതിയ സമയം -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications