കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജന ഗൽറാണിക്കൊപ്പം കാസിനോയിൽ? ലഹരിക്കേസിൽ ജനതാ ദളിനെ വലിച്ചിഴച്ച് കോൺഗ്രസ്,സമീറിനെതിരെ കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: ലഹരിമരുന്ന് കേസിലേക്ക് ജനതാദൾ നേതാക്കളുടെ പേര് വലിച്ചിഴച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനാണ് കുമാരസ്വാമിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തത്തിയത്. കർണാടകത്തിൽ ലഹരി മരുന്ന് വിവാദം കൊഴുക്കുന്നതിനിടെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.

ബിജെപിയുടെ വോട്ട് ചോര്‍ത്താന്‍ യുപിയില്‍ കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം: ജാതി സമവാക്യം ശക്തമാവുന്നുബിജെപിയുടെ വോട്ട് ചോര്‍ത്താന്‍ യുപിയില്‍ കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം: ജാതി സമവാക്യം ശക്തമാവുന്നു

കാസിനോ വിവാദം

കാസിനോ വിവാദം

ബെംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണിക്കൊപ്പം സമീർ അഹമ്മദ് ഖാൻ ശ്രീലങ്കയിലെ കാസിനോയിൽ പോയെന്ന ആരോപണമാണ് ഇപ്പോൾ ചൂടുപിടിച്ചുവരുന്നതിനിടെയാണ് സമീർ അഹമ്മദ് ഖാൻ ജനതാ ദളിലെ കൂടുതൽ നേതാക്കളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. കാസിനോയിൽ പോയി എന്നതിൽ എന്താണ് തെറ്റാണെന്ന് ചോദിക്കുന്ന സമീർ തനിക്കൊപ്പം നിരവധി ജനതാദൾ എംഎൽഎമാരും മുതിർന്ന പാർട്ടി നേതാക്കളും എച്ച്ഡി കുമാരസ്വാമിക്കൊപ്പം കൊളംബോയിൽ ഉണ്ടായിരുന്നുവെന്നും സമീർ അവകാശവാദം ഉന്നയിക്കുന്നു. എന്നാൽ നടി സഞ്ജന ഗൽറാണിക്കൊപ്പമല്ല കാസിനോയിൽ പോയതല്ലെന്നും കോൺഗ്രസ് എംഎൽഎ വ്യക്തമാക്കിയിരുന്നു.

ബന്ധമില്ലാത്ത കാര്യങ്ങളെന്ന്

ബന്ധമില്ലാത്ത കാര്യങ്ങളെന്ന്

ജനതാ ദളിന്റെ രഹസ്യ അജൻഡയും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പാർട്ടി നേതാക്കളും നിയമജ്ഞരും ഉൾപ്പെട്ട സംഘം കൊളംബോയിൽ പോയിരുന്നതായി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. 2014ലാണ് ഈ സംഭവമെന്നും അദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ച് രഹസ്യങ്ങളൊന്നുമില്ലെന്നും മാധ്യമങ്ങൾക്ക് നൽകിയ വീഡിയോ സംഭാഷണം പോലും ഉണ്ടെന്നും കുമാരസ്വാമി ചൂണ്ടിക്കാണിച്ചു.

 പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ

പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ


താൻ ജീവിതത്തിൽ ആദ്യവും അവസാനവുമായി നടത്തിയ ശ്രീലങ്കാ യാത്രയായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അതൊരു തരത്തിലും കൊളംബോ പര്യടനമായിരുന്നില്ല. ഞങ്ങൾ യാത്രയുടെ ചിത്രങ്ങൾ പോലും പുറത്തുവിട്ടിരുന്നു. അക്കാലത്ത് ജനതാദൾ അംഗമായിരുന് സമീർ അഹമ്മദ് ഖാൻ ഒരു ബന്ധമില്ലാത്ത കാര്യങ്ങളെയാണ് ഇപ്പോഴത്തെ സംഭവങ്ങളുമായി ഇവയെ കൂട്ടിക്കുഴയ്ക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. സമീർ ഞങ്ങൾക്കൊപ്പമാണ് വന്നത്, ഞങ്ങൾ അദ്ദേഹത്തെ അനുഗമിച്ചതല്ലെന്നും കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

തെളിയിക്കാൻ വെല്ലുവിളി

തെളിയിക്കാൻ വെല്ലുവിളി

കാസിനോകൾ അനധികൃതമല്ല. ഞാനുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ കാസിനോ സന്ദർശിച്ചിട്ടുണ്ട്. ഞാൻ ജെഡിയുവിലായിരിക്കെ. എച്ച്ഡി കുമാരസ്വാമി ഉൾപ്പെടെയുള്ള 28 എംഎൽഎമാരും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും കോൺഗ്രസ് എംഎൽഎ കൂട്ടിച്ചേർത്തു. ഞാൻ ഒരിക്കലും സഞ്ജനയ്ക്കൊപ്പം കാസിനോയിൽ പോയിട്ടില്ല. ഞാൻ ഒരിക്കലും മയക്കുരുന്ന് ഉപയോഗിച്ചിട്ടില്ല. മയക്കുമാഫിയയിൽ എനിക്ക് പങ്കുണ്ടെന്ന് ആർക്കെങ്കിലും തെളിയിക്കാനായാൽ അവർക്ക് എന്നെ തൂക്കിക്കൊല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമർശനം രൂക്ഷം

വിമർശനം രൂക്ഷം


പുതിയ വിവാദങ്ങളോടെ സമീറിനെ വിമർശിച്ച് ബിജെപി എംഎൽഎ ഹൊന്നാലി രേണുകാചാര്യ രംഗത്തെത്തിയിട്ടുണ്ട്. സമീർ അഹമ്മദ് വിലകുറഞ്ഞ ഇടപാടുകാരനാണെന്നും അദ്ദേഹം സമ്പാദിച്ചതെല്ലാം നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ആണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഗൌരവമുള്ളതാണെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ കാവൽക്കാരനാവണമെന്നും മന്ത്രി സിടി രവി പറയുന്നു.

ഡേറ്റിംഗ് വൈബ്‌സൈറ്റുകൾ ഉപയോഗിക്കുന്നവർ ജാഗ്രതൈ! കെണിയുമായി കാത്തിരിക്കുന്നത് ഗുഢസംഘം, മുന്നറിയിപ്പ്ഡേറ്റിംഗ് വൈബ്‌സൈറ്റുകൾ ഉപയോഗിക്കുന്നവർ ജാഗ്രതൈ! കെണിയുമായി കാത്തിരിക്കുന്നത് ഗുഢസംഘം, മുന്നറിയിപ്പ്

English summary
Bengaluru: Kumaraswamy dismisses Zameer Ahmed's claim over Sri Lanka Casino's visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X