Get Updates
Get notified of breaking news, exclusive insights, and must-see stories!

ചായ കുടിക്കാന്‍ പോയാലോ? ചായപ്രേമത്തില്‍ മുന്നില്‍ ബെംഗളൂരു, കൊച്ചിയും തിരുവനന്തപുരവും ലിസ്റ്റില്‍

ചായ പലരുടേയും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ്. ഇന്ത്യക്കാരുടെ ചായ കുടിക്കുന്ന ശീലങ്ങളിലും വിപണിയിലും സമീപകാലത്ത് വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ചായ പ്രേമം ഇപ്പോള്‍ ചെറുകിട നഗരങ്ങളിലേക്കും അതിവേഗം പടരുകയാണ്. പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാമാര്‍ട്ട് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

സ്വര്‍ണത്തിന് വന്‍വിലക്കുറവ്... ഇടിഞ്ഞത് 28% ത്തോളം! സംഭവിക്കുന്നത് ഇത്
സ്വര്‍ണത്തിന് വന്‍വിലക്കുറവ്... ഇടിഞ്ഞത് 28% ത്തോളം! സംഭവിക്കുന്നത് ഇത്

പ്രത്യേകിച്ചും കേരളത്തിലെ പ്രമുഖ നഗരങ്ങളായ കൊച്ചിയും തിരുവനന്തപുരവും ഒഡീഷയിലെ ഭുവനേശ്വറുമൊക്കെ ഈ വലിയ മാറ്റത്തിന് വേഗം കൂട്ടുന്നു എന്നാണ് വിപണിയിലെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആളുകളുടെ മാറുന്ന ജീവിതശൈലിയും ചായയുടെ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമാണ് ഈ മാറ്റത്തിലേക്ക് വഴിതെളിക്കുന്നത്. ഇന്‍സ്റ്റാമാര്‍ട്ട് ഇന്ത്യയിലെ 130 ലധികം നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് രാജ്യത്തെ മാറുന്ന ചായ ശീലങ്ങളുടെ വിവരങ്ങളുള്ളത്.

Bengaluru

പരമ്പരാഗതമായി ഫില്‍ട്ടര്‍ കോഫിയുടെ നാടായി അറിയപ്പെട്ടിരുന്ന ബെംഗളൂരുവാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചായ ഓര്‍ഡര്‍ ചെയ്യുന്ന നഗരമായി മാറിയിരിക്കുന്നത്. ഐടി പ്രൊഫഷണലുകളുടെ പരീക്ഷണങ്ങള്‍ ബെംഗളൂരുവിലെ ചായ സംസ്‌കാരം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. കഫേ സംസ്‌കാരത്തിനും വൈവിധ്യമാര്‍ന്ന കോഫി ഷോപ്പുകള്‍ക്കും പേരുകേട്ട ബെംഗളൂരുവില്‍ ചായയുടെ ജനപ്രീതി വര്‍ധിക്കുന്നു എന്ന് സാരം.

മലപ്പുറം ജില്ല വിഭജിക്കേണ്ട; മലബാര്‍ കേന്ദ്രഭരണപ്രദേശമാക്കണം; വിഎച്ച്പി
മലപ്പുറം ജില്ല വിഭജിക്കേണ്ട; മലബാര്‍ കേന്ദ്രഭരണപ്രദേശമാക്കണം; വിഎച്ച്പി

സ്റ്റാര്‍ട്ടപ്പ് ജീവനക്കാരും ഐടി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരും ചായയെ തങ്ങളുടെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കും സൗഹൃദ കൂടിക്കാഴ്ചകള്‍ക്കും പ്രധാന പാനീയമായി തിരഞ്ഞെടുക്കുന്നു. ഇതോടെ വന്‍കിട നഗര വിപണിയില്‍ ചായയുടെ പ്രാധാന്യം കൂടുതല്‍ വര്‍ധിച്ചതായാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മെട്രോ നഗരങ്ങളെക്കാള്‍ വളരെ വേഗത്തിലാണ് രാജ്യത്തെ ചെറുകിട നഗരങ്ങള്‍ ചായ വിപണിയില്‍ ഇപ്പോള്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്.

ഈ പട്ടികയില്‍ ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറാണ് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഭുവനേശ്വറില്‍ നിന്നുമുള്ള ചായ ഓര്‍ഡറുകളില്‍ 64 ശതമാനത്തിന്റെ വന്‍ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. കൊച്ചിയും തിരുവനന്തപുരവും ഈ വളര്‍ച്ചാ നിരക്കില്‍ ഒട്ടും പിന്നിലല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഭാഗ്യദേവത കൂടെയുണ്ടാകും.. ഈ രാശിക്കാര്‍ക്കിനി 2 മാസത്തേക്ക് ആഡംബര ജീവിതം
ഭാഗ്യദേവത കൂടെയുണ്ടാകും.. ഈ രാശിക്കാര്‍ക്കിനി 2 മാസത്തേക്ക് ആഡംബര ജീവിതം

ആളുകളുടെ ഉപഭോഗ രീതിയില്‍ വന്ന വലിയ മാറ്റവും ക്വിക്ക് കൊമേഴ്‌സ് ആപ്പുകളുടെ വ്യാപനവുമാണ് കൊച്ചിയിലും തിരുവനന്തപുരത്തും ചായ പ്രേമികള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. വീട്ടിലിരുന്നോ ഓഫീസിലിരുന്നോ നേരിട്ട് ചൂടു ചായയോ ചായപ്പൊടിയോ വളരെ വേഗത്തില്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. പരമ്പരാഗത തട്ടുകടകളിലെ ചായ കുടിക്ക് അപ്പുറത്തേക്ക് ഒരു വലിയ ഹോം ഡെലിവറി വിപണി കൂടി ഇവിടെ സജീവമാകുകയാണ്.

കേരളത്തില്‍ കാലവര്‍ഷം ചായ വിപണിക്ക് നല്‍കുന്ന ഉണര്‍വ് വളരെ വലുതാണ്. കൊച്ചി, തിരുവനന്തപുരം പോലുള്ള പ്രധാന നഗരങ്ങളില്‍ മഴക്കാലത്ത് ചായ ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നുണ്ട്. ബെംഗളൂരു കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചായ വിറ്റഴിക്കപ്പെടുന്ന മറ്റ് മെട്രോ നഗരങ്ങള്‍ മുംബൈയും ഹൈദരാബാദുമാണ്. നഗരങ്ങളിലെ ജോലിഭാരങ്ങള്‍ക്ക് ഇടയിലും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇന്ത്യക്കാര്‍ ഇപ്പോഴും പ്രധാനമായും ആശ്രയിക്കുന്നത് ചായയെ തന്നെയാണ്.

എന്നാല്‍ ബിസിനസ് വളര്‍ച്ചയുടെ പുതിയ അധ്യായങ്ങള്‍ ഇപ്പോള്‍ എഴുതപ്പെടുന്നത് ഭുവനേശ്വറും കൊച്ചിയും പോലുള്ള വളര്‍ന്നു വരുന്ന നഗരങ്ങളിലൂടെയാണ് എന്നതാണ് വിപണി നിരീക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. ചായയുടെ വിപണി വികസിക്കുകയും പുതിയ പരീക്ഷണങ്ങള്‍ കടന്നുവരികയും ചെയ്യുമ്പോഴും പരമ്പരാഗത ചായ ഇനങ്ങളുടെ രാജകീയ പദവിക്ക് യാതൊരു ഇളക്കവും തട്ടിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+