Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരിൽ ജീവിക്കാൻ മാസം മിനിമം 51,000 രൂപ വേണം; ചെലവുകൾ ഇങ്ങനെ,വൈറൽ പോസ്റ്റ്

ബെംഗളൂരുവിൽ നല്ലൊരു ജീവിതം നയിക്കാൻ ശരിക്കും എത്ര ശമ്പളം വേണം? നഗരജീവിതത്തിന് എത്ര ചെലവ് വരുമെന്ന് പറയുന്ന ആമസോൺ ജീവനക്കാരന്റെ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മാസാവസാനം കൈയിൽ ബാക്കി വരുന്നതിനെക്കാൾ, "മാന്യമായി ജീവിക്കാൻ" എത്ര ചെലവ് വേണ്ടി വരും എന്നതാണ് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്.

26-കാരനായ കാർത്തിക് സിംഗ് പരിഹാർ ആണ് പോസ്റ്റ് പങ്കുവെച്ചത്. ഏകദേശം പത്ത് വർഷമായി ബെംഗളൂരുവിൽ താമസിക്കുന്നയാളാണ് കാർത്തിക്. നഗരത്തിലെ തന്റെ ജീവിതച്ചെലവുകളുടെ കൃത്യമായ കണക്ക് അദ്ദേഹം ഓൺലൈനിൽ പങ്കുവെച്ചിട്ടുണ്ട്. സൗകര്യങ്ങളും വ്യക്തിപരമായ സന്തോഷങ്ങളും ബാലൻസ് ചെയ്ത് തന്നെയാണ് ജീവിതമെന്നും അങ്ങനെ വരുമ്പോൾ പ്രതിമാസ ചെലവ് ഏകദേശം 51,000 ആണെന്നുമാണ് കാർത്തിക്ക് പറയുന്നത്.

bengalurulife2-

ബെംഗളൂരുവിലെ ജനപ്രിയ റെസിഡൻഷ്യൽ ഏരിയയായ എച്ച്എസ്ആർ ലേഔട്ടിലെ 1ബിഎച്ചകെ ഫ്ലാറ്റിലാണ് കാർത്തിക് താമസിക്കുന്നത്. ഇതിനായി മാത്രം പ്രതിമാസം 20,000 വാടക നൽകണം. നഗരത്തിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്തപ്പോൾ സൗകര്യങ്ങളും യാത്രാസൗകര്യങ്ങളും കണക്കിലെടുക്കുമ്പോൾ ഈ തുക ന്യായമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. വാടകയ്ക്ക് പുറമെ, സോഫ, കട്ടിൽ, ഫ്രിഡ്ജ് തുടങ്ങിയ ഫർണിച്ചറുകളും ഉപകരണങ്ങളും വാടകയ്ക്ക് എടുത്ത വകയിൽ ഏകദേശം 4,000 രൂപയാണ് ചെലവ്. വൈദ്യുതി ബിൽ ശരാശരി 50 രൂപ വരും.

ദിവസത്തിൽ ഒരു നേരം വീട്ടിൽ പാചകം ചെയ്യുന്നതിനാൽ പലചരക്ക് സാധനങ്ങൾക്കായി ഏകദേശം 4,00 രൂപയാണ് മാറ്റിവയ്ക്കുന്നത്. ജോലി ദിവസങ്ങളിൽ ഓഫീസ് ഉച്ചഭക്ഷണത്തിനും ചെറിയ സ്നാക്സുകൾക്കുമായി പ്രതിദിനം ഏകദേശം 250 ചെലവാകും. അത് മാസത്തിൽ 5,000 ഓളം വരുമെന്നും അദ്ദേഹം പറയുന്നു.വാരാന്ത്യങ്ങളിൽ സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് പതിവായതിനാൽ അതിനായി പ്രതിമാസം 4,000 വരെ ചെലവാകുമത്രേ.

യാത്ര, ആരോഗ്യം, വ്യക്തിപരമായ ജീവിതശൈലി എന്നിവയ്ക്കും കാർത്തിക് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. നഗരത്തിനുള്ളിലെ യാത്രകൾക്കായി CP350 ബൈക്കാണ് ഉപയോഗിക്കുന്നത്. പെട്രോൾ ചെലവായി മാസത്തിൽ ഏകദേശം 1,500 വരും. ജിം അംഗത്വത്തിനായി മാസത്തിൽ ശരാശരി 1,300 ചെലവഴിക്കുന്നുണ്ട്. ഫിറ്റ്നസ് സപ്ലിമെന്റുകൾക്കായി സാധാരണയായി 10,000 വരെ ചിലവാകാറുണ്ടെങ്കിലും, നിലവിൽ അത് സ്പോൺസർഷിപ്പിലൂടെയാണെന്നും കാർത്തിക് പറയുന്നു. വസ്ത്രങ്ങൾക്കും വ്യക്തിപരമായ ഗ്രൂമിംഗിനുമായി 2,000 മാറ്റിവയ്ക്കാറുണ്ട്.

ജോലിയുടെ തിരക്കുകൾക്കിടയിലും എല്ലാ രണ്ടു മാസത്തിലൊരിക്കൽ ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകാൻ കാർത്തിക് സമയം കണ്ടെത്തുന്നുണ്ട്. ഈ യാത്രകൾക്കായി മാസത്തിൽ ശരാശരി 10,000 വരെ ചെലവാകുന്നുവെന്നും അദ്ദേഹം പറയുന്നു.ഇതെല്ലാം ചേർത്തുകൂട്ടുമ്പോൾ അദ്ദേഹത്തിന്റെ പ്രതിമാസ ജീവിതച്ചെലവ് ഏകദേശം 51,000 ആകുമെന്നാണ് കാർത്തിക് വ്യക്തമാക്കുന്നത്..

ബെംഗളൂരുവിൽ ജീവിക്കാൻ എത്ര വരുമാനം വേണമെന്ന ചോദ്യത്തിനും കാർത്തിക് തന്റെ കണക്കുകൾ പങ്കുവെച്ചു. അടിസ്ഥാന ജീവിതത്തിന് വാർഷികം 6 ലക്ഷം മതിയാകുമെന്നും, "മാന്യമായ ജീവിതത്തിന്" ₹12 ലക്ഷം വേണമെന്നും അദ്ദേഹം പറയുന്നു. സുഖപ്രദമായ ജീവിതവും സമ്പാദ്യവും ഒരുമിച്ച് വേണമെങ്കിൽ 20 ലക്ഷം വരുമാനം ആവശ്യമാണ്. യാത്രകളും മികച്ച ജീവിതാനുഭവങ്ങളും ഉൾപ്പെടുന്ന ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് 25-30 ലക്ഷം വരെ വരുമാനം വേണ്ടിവരുമെന്നും, ആഡംബര ജീവിതത്തിന് 35 ലക്ഷത്തിന് മുകളിലുള്ള വരുമാനം ആവശ്യമായിരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

കാർത്തിക്കിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റ് ചെയ്യുന്നത്. "ഇത് വളരെ യാഥാർത്ഥ്യബോധമുള്ള ബജറ്റാണ്" എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ബെംഗളൂരുവിൽ നല്ലൊരു ജീവിതം നയിക്കാൻ 50,000 എന്നത് അതിശയോക്തിയല്ലെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+