ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും
കർണാടകയിൽ പ്രത്യേകിച്ച് ബെംഗളൂരുവിൽ, ഏപ്രിൽ ഒന്ന് മുതൽ നിത്യജീവിതച്ചെലവുകൾ ഗണ്യമായി വർധിക്കും. വൈദ്യുതി നിരക്ക്, വെള്ളം, ടോൾ ഫീസ് എന്നിവയ്ക്കെല്ലാം ഒരേസമയം വില കൂടുന്നതാണ് കുടുംബങ്ങളെയും ബിസിനസ്സുകളെയും ഒരുപോലെ ബാധിക്കുക.
വൈദ്യുതി ബില്ലായിരിക്കും മാസംതോറും കീശകാലിയാക്കുന്ന ഒരു കാര്യം. കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KERC) 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ താരിഫ് പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പരിഷ്കരിച്ച വൈദ്യുതി നിരക്കുകൾ ഉടനടി നിലവിൽ വരും. വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്ക് ഉയർന്ന താരിഫ് ബാധകമാകും. ഇത് ബിസിനസ്സുകളുടെ പ്രവർത്തനച്ചെലവ് ഉയർത്തുകയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയെ സ്വാധീനിക്കുകയും ചെയ്യും.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) ജലനിരക്കിൽ 3% വർദ്ധനവാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നടപടി സാധാരണക്കാരുടെ നടുവൊടിക്കും എന്ന കാര്യത്തിൽ തരർക്കമില്ല.
ദേശീയപാതകളിലെ ടോൾ നിരക്കുകൾ 3-5% വർദ്ധിപ്പിക്കാനും തീരുമാനമുണ്ട്. കർണാടകയിലെ ഹൊസ്കോട്ടെ-കെജിഎഫ് ഭാഗത്തുള്ള ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, ദബസ്പേട്ട്-ഹൊസ്കോട്ടെ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് (STRR), ബെംഗളൂരു-മൈസൂരു ആക്സസ് കൺട്രോൾഡ് ഹൈവേ, കനകപുര റോഡ്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് എന്നിവയുൾപ്പെടെയുള്ള പാതകളിലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള റോഡിലെ (ബല്ലാരി റോഡ്) സദഹള്ളി ടോൾ ഗേറ്റിൽ കാറുകൾക്ക് ഒറ്റ യാത്രയ്ക്ക് 120 രൂപയിൽ മാറ്റമില്ല. മടക്കയാത്രാ നിരക്ക് 180 രൂപയിൽ നിന്ന് 185 രൂപയായി വർദ്ധിച്ചു. ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾക്കും (LCV/LGV) മിനി ബസുകൾക്കും ടോൾ 5 രൂപ വർദ്ധിച്ചു. ഒറ്റ യാത്രയ്ക്ക് 185 രൂപയിൽ നിന്ന് 190 രൂപയും, മടക്കയാത്രയ്ക്ക് 275 രൂപയിൽ നിന്ന് 280 രൂപയുമായി. പ്രതിമാസ പാസിന് 6,255 രൂപയാണ് ഇവയുടെ നിരക്ക്.
ഈ ടോൾ വർദ്ധനവ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) ബസ് യാത്രാ നിരക്കുകളിൽ വലിയ സ്വാധീനം ചെലുത്തും. വിമാനത്താവളത്തിലേക്കും ദേവനഹള്ളി, ചിക്കബല്ലാപൂർ തുടങ്ങിയ സമീപ നഗരങ്ങളിലേക്കും സർവീസ് നടത്തുന്ന വായു വജ്ര യാത്രക്കാർക്ക് അധിക തുക നൽകേണ്ടി വന്നേക്കാം.എസ്.ടി.ആർ.ആർ. ഇടനാഴിയിൽ കാറുകൾക്കുള്ള ടോൾ 5 രൂപ വർദ്ധിപ്പിച്ചു. നെല്ലൂരു-ദേവനഹള്ളി ടോൾ പ്ലാസയിൽ ഒറ്റ യാത്രക്ക് 75 രൂപയും മടക്കയാത്രക്ക് 125 രൂപയും പ്രതിമാസ പാസിന് 2,805 രൂപയുമാണ് നിരക്ക്.
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ ഹൊസ്കോട്ടെക്കും കെ.ജി.എഫിനും (ബേത്തമംഗല) ഇടയിലുള്ള 72 കിലോമീറ്റർ ഭാഗത്തെ ടോൾ നിരക്കും പരിഷ്കരിച്ചു. ഹെഡഗിനബലെ, അഗ്രഹാര, കൃഷ്ണപുര, സുന്ദരപാളയ എന്നീ നാല് ടോൾ പ്ലാസകളിലായി കാറുകൾക്ക് ഒറ്റ യാത്രയ്ക്ക് ഏകദേശം 150 രൂപയും മടക്കയാത്രയ്ക്ക് 225 രൂപ വരെയും അടയ്ക്കണം. ദിശ അനുസരിച്ച്, പ്രതിമാസ പാസുകൾക്ക് 4,860-4,985 രൂപ വരെയാണ് നിരക്ക്.
ബെംഗളൂരു-മൈസൂരു ആക്സസ് കൺട്രോൾഡ് ഹൈവേയിൽ കാറുകൾക്കുള്ള ടോൾ 5 രൂപ വർദ്ധിപ്പിച്ചു. കണിമിനിക്കെ ടോൾ പ്ലാസയിൽ ഒറ്റ യാത്രയ്ക്ക് 175 രൂപയിൽ നിന്ന് 180 രൂപയായും, മടക്കയാത്രയ്ക്ക് 260 രൂപയിൽ നിന്ന് 265 രൂപയായും നിരക്ക് ഉയർത്തി.ഗാനഗുരു ടോൾ പ്ലാസയിൽ ഒറ്റ യാത്രയ്ക്ക് 170 രൂപയിൽ നിന്ന് 175 രൂപയായും, മടക്കയാത്രയ്ക്ക് 255 രൂപയിൽ നിന്ന് 260 രൂപയായും വർദ്ധനവുണ്ടായി. പുതിയ നിരക്കനുസരിച്ച്, ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള ഒറ്റവഴി യാത്രക്ക് 355 രൂപയാണ് ചെലവ്.
പയർവർഗ്ഗങ്ങൾ, ഭക്ഷ്യയെണ്ണ, വെണ്ണ, ഇരുമ്പ്, സിമന്റ് എന്നിവയുടെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. കൂടാതെ, എയർ കണ്ടീഷണറുകൾ, കൂളറുകൾ, വിമാന ടിക്കറ്റുകൾ എന്നിവയ്ക്ക് 15% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications