കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രാകുരുക്കില്‍ ശ്വാസം മുട്ടി ബെംഗളൂരു: പണികൊടുക്കുന്നത് മെട്രോ നിര്‍മാണം!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ജനത്തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു... ഐടിയുടെ വരവോടെ പലഭാഗത്തും ഇവിടേയ്ക്ക് ജോലി തേടിയെത്തുന്നു. ജനസാന്ദ്രത ഏറുന്നതോടൊപ്പം തന്നെ നിരത്തിലെ വാഹനങ്ങളും അനു ദിനം വര്‍ദ്ധിക്കുന്നു, അതുപോലെ തന്നെ ഗതാഗത കുരുക്കും.

നഗരത്തിലെ ഗതാഗത തടസ്സം കുപ്രസിദ്ധമാണ്. ഓഫീസ് സമയങ്ങളില്‍ നഗരത്തിലൂടെ യാത്ര ചെയ്യുന്നത് ഒരു തലവേദനയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു ഐടി ജീവനക്കാരന്‍ ഗതാഗത കുരുക്കിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി രംഗത്തെത്തിയത്. കുതിരവണ്ടിയില്‍ കമ്പനിയിലേയ്ക്ക് സവാരി നടത്തിയായിരുന്നു പ്രതിഷേധം.വാഹനം മാറ്റിയിട്ടും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല.

traffic-

ഏഴുമണിക്കൂറെടുത്താണ് പത്ത് കിലോമീറ്റര്‍ താണ്ടിയത്. ബെംഗളൂരുവില്‍ ഒരുമണിക്കൂറുകൊണ്ടെത്തേണ്ടസ്ഥലത്ത് രണ്ട് മണിക്കൂര്‍ കഴിഞ്ഞാലും എത്തില്ല. അത്ര രൂക്ഷമാണ് ഗതാഗത കുരുക്ക്. പ്രത്യേകിച്ച് ഐടിസ്ഥാപനങ്ങള്‍ ഏറെയുള്ള ഔട്ടര്‍ റിങ് പോലുള്ള സ്ഥലങ്ങളില്‍... സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നത് ലജ്ജാവഹമാണ്. ഇലക്ട്രോണിക് സിറ്റി പോലുള്ള സ്ഥലങ്ങളിലൊന്നും ഇപ്പോള്‍ വാഹനയാത്ര സാധ്യമല്ല. മെട്രോയുടെ പണികൂടെ ആരംഭിച്ചതോടെ വാഹനയാത്രികര്‍ക്ക് ഇരട്ടി പണിയായി. ഇതിന് പുറമെ ഒരു മഴപെയ്താല്‍ റോസ് നിറയെ വെള്ളക്കെട്ടാണ്.

നമ്മ മെട്രോ നിര്‍മാണം നടക്കുന്ന റോഡുകളിലൂടെ മഴക്കാലയാത്ര ദുരിതം നിറഞ്ഞതാണ്.മെട്രോ നിര്‍മാണങ്ങള്‍ക്കൊപ്പം റോഡ് വീതികൂട്ടല്‍കൂടി നടക്കുന്ന ബെന്നാര്‍ഘട്ടെ റോഡില്‍ ഡെയറി സര്‍ക്കിള്‍ മുതല്‍ ഗോട്ടിഗെരെ വരെ യാത്ര ചെയ്യണമെങ്കില്‍ കുറഞ്ഞത് 2 മണിക്കൂര്‍ വേണം.പ്രധാന റോഡുകളിലെ അടിപ്പാതകളില്‍ നിറയുന്ന വെള്ളം പുറത്തുകളയാന്‍ സംവിധാനമില്ലാത്തതിനാലാണ് മഴവെള്ളെ റോഡില്‍ തളം കെട്ടുന്നത്.

English summary
Bengaluru local news traffic block in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X