ബെംഗളൂരു ലുലുവിൽ 4 ദിവസം പകുതി വിലയ്ക്ക് ഷോപ്പിംഗ് നടത്താം; 'എൻഡ് ഓഫ് സീസൺ സെയിൽ' ജൂലൈ 9 മുതൽ
ബെംഗളൂരു ലുലുവിൽ 'എൻഡ് ഓഫ് സീസൺ സെയിൽ' വീണ്ടുമെത്തുന്നു. ജൂലൈ 9 മുതൽ 12 വരെയുള്ള നാല് ദിവസങ്ങളിലാണ് നഗരത്തിലെ ഏറ്റവും വലിയ ഈ ഷോപ്പിംഗ് മാമാങ്കം അരങ്ങേറുന്നത്. ഈ വർഷം ആദ്യം നടന്ന സെയിലിന് ലഭിച്ച വൻ ജനപിന്തുണ കണക്കിലെടുത്താണ് വിപുലമായ സൗകര്യങ്ങളോടെ ലുലു വീണ്ടും ഓഫർ മേള ഒരുക്കുന്നത്. ഫാഷൻ വസ്ത്രങ്ങൾ മുതൽ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വരെ 50 ശതമാനം വിലക്കിഴിവാണ് ഈ ദിവസങ്ങളിൽ ലഭിക്കുക.
രാജാജിനഗറിലെ ലുലു മാളിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്, എൽ.എഫ്.എസ്, ലുലു കണക്ട് എന്നിവടങ്ങളിലും (അടുത്തുള്ള മെട്രോ സ്റ്റേഷൻ - ക്രാന്തിവീര സങ്കൊള്ളി രായണ്ണ റെയിൽവേ സ്റ്റേഷൻ), വൈറ്റ്ഫീൽഡ് വി.ആർ മാളിലെ ലുലു ഡെയ്‌ലി, ലുലു കണക്ട്, റിയോ ഫാഷൻസ് (അടുത്തുള്ള മെട്രോ സ്റ്റേഷൻ - സിംഗയ്യനപാളയ), ഫോറം സൗത്ത് ബെംഗളൂരു ഫാൽക്കൺ സിറ്റിയിലെ ലുലു ഡെയ്‌ലി (അടുത്തുള്ള മെട്രോ സ്റ്റേഷൻ - കോണനകുണ്ടെ ക്രോസ്), ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇ-സിറ്റി മാളിലുള്ള ലുലു ഡെയ്‌ലി (അടുത്തുള്ള മെട്രോ സ്റ്റേഷൻ - ഹുസ്കൂർ റോഡ്), നായന്ദഹള്ളി ഗ്ലോബൽ മാൾസ് ഡിവിനിറ്റിയിലെ ലുലു ഡെയ്‌ലി (അടുത്തുള്ള മെട്രോ സ്റ്റേഷൻ - നായന്ദഹള്ളി), സി.വി രാമൻ നഗറിലെ ഗോപാലൻ ഗ്രാൻഡ് മാളിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് (അടുത്തുള്ള മെട്രോ സ്റ്റേഷൻ - ബെന്നിഗാനഹള്ളി) എന്നിവിടങ്ങളിലാണ് ഓഫറുകൾ ലഭിക്കുക.

ഫാഷൻ വസ്ത്രങ്ങൾ, അത്യാധുനിക ഇലക്ട്രോണിക്സ് ഗാഡ്‌ജെറ്റുകൾ, വീട്ടുസാധനങ്ങൾ, നിത്യോപയോഗ പലചരക്ക് സാധനങ്ങൾ തുടങ്ങി മൂവായിരത്തിലധികം പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണ് പകുതി വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുക. തിരക്ക് ഒഴിവാക്കാൻ എല്ലാ ഔട്ട്‌ലെറ്റുകളുടെയും പ്രവർത്തന സമയം ഈ ദിവസങ്ങളിൽ അർദ്ധരാത്രി വരെ നീട്ടിയിട്ടുണ്ട്.
രാജാജിനഗറിലെ ലുലു മാളായിരിക്കും ഈ നാല് ദിവസത്തെയും പ്രധാന ആകർഷണ കേന്ദ്രം. ഷോപ്പിംഗിനെത്തുന്നവർക്കായി തത്സമയ സംഗീത പരിപാടികളും മറ്റ് വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങളുമായെത്തുന്നവർക്ക് ആസ്വദിക്കാൻ കർണാടകയിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്മെന്റ് പാർക്കായ 'ലുലു ഫൺട്യൂറ'യിൽ പ്രത്യേക കളികളും ആകർഷകമായ സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് പത്ത് ശതമാനം വരെ അധിക ഡിസ്കൗണ്ടും ലഭിക്കും. മാളുകളിൽ എത്തുന്നവർക്കായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ലുലു അധികൃതർ മുൻകൂട്ടി ക്രമീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications