പഠിക്കാന്‍ മോശം;എംടെക്കുകാരന്‍ തൂങ്ങിമരിച്ചു
ബാംഗ്ലൂര്‍: പഠിക്കാന്‍ മോശമായതിന്റെ പേരില്‍ എംടെക് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. തന്റെ മരണം റെക്കോര്‍ഡ് ചെയ്യാനായി മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് വച്ചെങ്കിലും റെക്കോര്‍ഡിങ് നടന്നില്ല.
ഷിമോഗ സ്വദേശിയായ ഹരീഷ് എന്ന് 26 കാരനാണ് ആത്മഹത്യ ചെയ്തത്. ബാംഗ്ലൂര്‍ വീരഭദ്രനഗറിലെ താമസ സ്ഥലത്താണ് ഇയാള്‍ തൂങ്ങി മരിച്ചത്.

എംടെക് വിദ്യാര്‍ത്ഥിയായ ഹരീഷ് തന്റെ സുഹൃത്തിനൊപ്പം പേയിങ് ഗസ്റ്റ് ആയിട്ടാണ് താമസിച്ചിരുന്നത്. പഠനത്തില്‍ മോശമാണെന്ന് തോന്നല്‍ ഇയാളെ എപ്പോഴും വേട്ടയാടിയിരുന്നു. ഡിസംബര്‍ 11 ന് ബുധനാഴ്ചയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
മരണം ക്യാമറയില്‍ പകര്‍ത്തുന്നതിനായി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് വച്ചായിരുന്നു ആത്മഹത്യ. എന്നാല്‍ മെമ്മറി കാര്‍ഡില്‍ സ്ഥലം ഇല്ലാതിരുന്നതിനാല്‍ ദൃശ്യങ്ങളൊന്നും പതിഞ്ഞിരുന്നില്ല.
സുഹൃത്ത് രാത്രി മുറിയിലെത്തിയപ്പോഴാണ് ഹരീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എംടെക് പരീക്ഷയില്‍ പല വിഷയങ്ങളില്‍ ഇയാള്‍ തോറ്റിരുന്നു. എന്‍ജിനീയറിങ് ബുരിദം പാസ്സാകാതെയാണ് ഇയാള്‍ എംടെക്കിന് ചേര്‍ന്നതെന്നും. പറയുന്നു. സുഹൃത്തുക്കള്‍ ഏറെ സഹായിച്ചിട്ടും തനിക്ക് നന്നായി പഠിക്കാനാകുന്നില്ല എന്നാണ് ആത്മഹത്യാ കുറിപ്പില്‍ ഹരീഷ് എഴുതിയിരുന്നത്.












Click it and Unblock the Notifications